റൊമാനിയയിൽ കേരളത്തിന്റെ കരുത്ത്; സ്പെഷ്യൽ ഒളിമ്പിക്സ് ജേതാക്കളെ അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി

Special Olympics Romania 2025 Kerala winners

തിരുവനന്തപുരം: റൊമാനിയയിലെ ക്ലജ് നപോക്കയിൽ നടന്ന ‘സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഓപ്പൺ എക്യുപൈഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ’ ഇന്ത്യയ്ക്കായി മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമുയർത്തിയ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു.

തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള ‘സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്’ (SIMC) സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ വിസ്മയ നേട്ടം കൈവരിച്ചത്.

ALSO READ : ‘ബെയ്ലി പാലം മുതൽ പാത്രക്കച്ചവടം വരെ ശബരിമലയുടെ പേരിൽ കോടികളുടെ അഴിമതി നടത്തിയ യു.ഡി.എഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് ഭക്തരെ വീണ്ടും കബളിപ്പിക്കാനല്ലേ ?’; മന്ത്രി വി ശിവൻകുട്ടി

പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈ കുട്ടികൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വലിയ അഭിമാനമാണ് നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിജയികൾ

  • വിഷ്ണു മോഹൻ: 120 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം. പവർ ലിഫ്റ്റിംഗിൽ 120 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രനേട്ടവും വിഷ്ണു സ്വന്തമാക്കി. കൂടാതെ ബെഞ്ച് പ്രസ്സിലും ഡെഡ് ലിഫ്റ്റിലും ‘വേൾഡ് ലിഫ്റ്റർ’ എന്ന പദവിയും കരസ്ഥമാക്കി.
  • അലീന മേരി ഡാനിയൽ: 57 കിലോ വിഭാഗത്തിൽ സ്വർണ്ണമെഡൽ.
  • സഞ്ജു ഹരോൾഡ്: 59 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ.
  • വിഷ്ണു വിജയകുമാർ: 120 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ.

കുട്ടികൾക്ക് ദിശാബോധം നൽകിയ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും ടീം കോച്ചുമായ നിഖിൽ വി.എസ്, ടീം മാനേജരും വോക്കേഷണൽ ഇൻസ്ട്രക്റ്ററുമായ സുമമോൾ എം.വി എന്നിവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്ക് മന്ത്രി കേക്ക് വിതരണം ചെയ്തു.

ALSO READ : ‘ഇത് ഒറിജിനൽ ഫോട്ടോ അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് അക്കാര്യം വ്യക്തമാക്കണം’: വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി

എസ് ഐ എം സി ഡയറക്ടർ ബിന്ദു. എസ്, വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഇൻസ്‌ട്രക്ടർമാർ,അസിസ്റ്റന്റ് ടീച്ചേർമാർ, സ്പെഷ്യൽ ടീച്ചർമാർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News