ക്രിസ്മസ് ആശംസകൾ അറിയിച്ച് മന്ത്രി വി. ശിവൻകുട്ടി

CHRISTMAS WISH

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ അറിയിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ത്യാഗത്തിന്റെയും അതിരില്ലാത്ത സ്നേഹത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഓരോ ക്രിസ്മസും എന്ന് അദ്ദേഹം പറഞ്ഞു

കാലിത്തൊഴുത്തിൽ പിറന്ന്, സാധാരണക്കാരിലും സാധാരണക്കാരായ മനുഷ്യർക്കിടയിൽ ജീവിച്ച്, ലോകത്തിന് മുഴുവൻ പ്രകാശമായി മാറിയ ക്രിസ്തുവിന്റെ സന്ദേശം ഏറെ പ്രസക്തമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ALSO READ : ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവും

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കാൻ ഈ ആഘോഷവേള നമുക്ക് കരുത്തേകട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ ക്രിസ്മസ് നേരുന്നു എന്നദ്ദേഹം അറിയിച്ചു.

ALSO READ : ‘ഭയമില്ലാത്ത, സന്തോഷത്തിൻ്റെ നല്ല അനുഭവത്തിൽ ക്രിസ്തുമസ് ആഘോഷിക്കാം’: ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ

മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവർക്കും ക്രിസ്തുമസ്–പുതുവത്സര ആശംസകൾ നേർന്നിരുന്നു .ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി,ഇത്തരം ആക്രമണങ്ങൾക്കു പിന്നിലെ ശക്തി സംഘ പരിവാർ ശക്തികളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News