‘മോഹൻലാൽ എന്ന മഹാപ്രതിഭയെ നമുക്ക് സമ്മാനിച്ച, അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ തണലായി നിന്ന അമ്മയുടെ വിയോഗം ഏറെ വേദനാജനകമാണ്’ : അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ

Minister VN Vasavan expressed condolences on the death of actor Mohanlal's mother

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മോഹൻലാൽ എന്ന മഹാപ്രതിഭയെ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ തണലായി നിന്ന ആ അമ്മയുടെ വിയോഗം ഏറെ വേദനാജനകമാണ് എന്നാണ് അദ്ദേഹം അനുശോചന സന്ദേശത്തിൽ പങ്കുവച്ചത്.

ALSO READ : മോഹൻലാലിന്റെ അമ്മ അന്തരിച്ചു; പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണെന്നും പ്രിയതാരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തിയിരുന്നു

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മോഹൻലാൽ എന്ന മഹാപ്രതിഭയെ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ തണലായി നിന്ന ആ അമ്മയുടെ വിയോഗം ഏറെ വേദനാജനകമാണ്. അമ്മയുടെ സ്നേഹവും കരുതലും എക്കാലവും ഓർമ്മിക്കപ്പെടട്ടെ.

ആദരാഞ്ജലികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News