മോഹൻലാലിന്റെ അമ്മ അന്തരിച്ചു; പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു

mohanlal's mother passed away

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം . പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു.പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. 

പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന തന്റെ അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അമ്മയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും താരം മുൻപ് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

ALSO READ : സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; ഇ ഡി അന്വേഷണം കൂടുതൽ സിനിമാ താരങ്ങളിലേക്ക് നീളുമെന്ന് സൂചന

സംസാരശേഷി നഷ്ടപ്പെട്ട അമ്മയുമായി മൗനത്തിലൂടെയാണ് താൻ ആശയവിനിമയം നടത്തുന്നതെന്ന് അദ്ദേഹം വൈകാരികമായ വരികളിലൂടെ കുറിച്ചിരുന്നു. രണ്ട് വർഷം മുൻപ് പങ്കുവെച്ച കുറിപ്പിൽ, വാക്കുകൾക്ക് പകരം കണ്ണുകളിലൂടെയാണ് താൻ അമ്മയോട് സംസാരിക്കുന്നതെന്ന് മോഹൻലാൽ അന്ന് വെളിപ്പെടുത്തിയിരുന്നു.

അമ്മയുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ ആ സ്നേഹവും വാത്സല്യവും പൂർണ്ണമായി അനുഭവിക്കാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. മനുഷ്യജീവിതത്തിന്റെ അർത്ഥവും സ്നേഹത്തിന്റെ പൂർണ്ണതയും അമ്മയ്ക്കൊപ്പമുള്ള ഈ നിമിഷങ്ങളിൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News