
മുനമ്പം ഭൂസംരക്ഷണ സമരം അവസാനിച്ചു. മുനമ്പം ജനതയ്ക്ക് കരമടയ്ക്കാൻ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് ലഭിക്കുകയും, ഭൂമി പോക്കുവരവിനും വഴിയൊരുങ്ങുകയും ചെയ്തതോടെയാണ് ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിച്ചത്. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തിയാണ് സമരം അവസാനിപ്പിച്ചത്
പ്രത്യാശയും പ്രതീക്ഷയും നൽകികൊണ്ട് വെളിച്ചം കാണാൻ സർക്കാർ സഹായിച്ചുവെന്ന് സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യയർ
പറഞ്ഞു.വഖഫ് ബോർഡ് ആസ്തിപ്പട്ടികയിൽ നിന്ന് ഭൂമി മാറ്റലാണ് ലക്ഷ്യമെന്നും, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സർക്കാറിൻ്റെ പിന്തുണയുണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. രാജീവ് എല്ലാ നിയമ സഹായങ്ങളും നൽകി കൂടെയുണ്ടായിരുന്നുവെന്നും ഫാദർ പറഞ്ഞു.
ALSO READ : രാഹുൽ നിർബന്ധിച്ച് അശാസ്ത്രീയ ഭ്രൂണഹത്യ നടത്തി; സ്ഥിരീകരിച്ച് ഡോക്ടർമാരുടെ മൊഴി
മുനമ്പത്തെ പ്രശ്നത്തിൽ സർക്കാർ രാഷ്ട്രീയം നോക്കിയിട്ടിലായെന്നും, ഒരു ദിവസത്തെ കയ്യടിക്ക് വേണ്ടിയുള്ള നടപടികളല്ല സർക്കാർ കൈകൊണ്ടതെന്നും മന്ത്രി പി. രാജീവൻ വ്യക്തമാക്കി. മുനമ്പത്ത് തുടക്കം മുതൽ ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധ്യമായ എല്ലാ കാര്യങ്ങളും വിഷയത്തിൽ സർക്കാർ ചെയ്തിട്ടുണ്ടെന്നും പണം കൊടുത്ത് സ്ഥലം വാങ്ങിയവരാണ് സ്ഥലത്തിന്റെ നിയമപരമായ അവകാശികൾ എന്നും, ആ അവകാശങ്ങൾ ഉറപ്പ് വരുത്താനാണ് കമ്മീഷനെ വച്ചതെന്നും മന്ത്രി പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

