മുണ്ടക്കൈ – ചൂരൽമല ദുരന്തം; ദുരന്തബാധിതരെ സഹായിക്കാൻ ചില്ലിക്കാശ് പോലും നൽകാതെ കോൺഗ്രസും ബി ജെ പിയും

mundakkai chooralmala disaster relief cm drf rti report

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാടുമുഴുവൻ കൈകോർത്തപ്പോൾ, ദുരിതബാധിതരെ സഹായിക്കുന്നതിൽ രാഷ്ട്രീയ വിരോധം വെച്ച് പ്രതിപക്ഷ പാർട്ടികൾ മുഖംതിരിച്ചതായി വിവരാവകാശ രേഖ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കോൺഗ്രസും ബിജെപിയും രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് 22 എംഎൽഎമാരുള്ള കോൺഗ്രസിൽ നിന്ന് കേവലം ഏഴ് പേർ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. വയനാട് മുൻ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോ, നിലവിലെ വയനാട് എംപി പ്രിയങ്ക ഗാന്ധിയോ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് പണം നൽകിയിട്ടില്ല. എന്നാൽ, എൽഡിഎഫ് എംപിമാരും എംഎൽഎമാരും തങ്ങളുടെ വിഹിതം കൃത്യമായി നൽകി മാതൃകയായിട്ടുണ്ട്.

ALSO READ : രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; ഇന്ന് കോടതിയിൽ ഹാജരാക്കും

യുഡിഎഫിന് കേരളത്തിൽ നിന്ന് 19 എംപിമാരുണ്ടെങ്കിലും അതിൽ വെറും ആറുപേർ മാത്രമാണ് സഹായം നൽകിയത്. ഘടകകക്ഷികളിൽ ആർഎസ്പി അഞ്ച് ലക്ഷം രൂപ നൽകിയതൊഴിച്ചാൽ മറ്റാരും ദുരിതാശ്വാസ നിധിയോട് സഹകരിച്ചില്ല. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആകെ നൽകിയത് 10,000 രൂപ മാത്രമാണ്.

പ്രതിപക്ഷ യുവജന സംഘടനകളും വിട്ടുനിന്നു യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ്, യുവമോർച്ച, എബിവിപി തുടങ്ങിയ പ്രധാന പ്രതിപക്ഷ സംഘടനകളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടില്ലെന്ന് രേഖകൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News