
മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അംഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള നിശ്ചിത സമയം കഴിഞ്ഞിട്ടും യു.ഡി.എഫ് അംഗങ്ങൾ എത്താതിരുന്നതാണ് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയത്.
പത്രിക സമർപ്പിക്കേണ്ട സമയത്തിന് ശേഷം മാത്രമാണ് യു.ഡി.എഫ് അംഗങ്ങൾ ഹാജരായത് അതിനാൽ യു.ഡി.എഫ് അംഗങ്ങൾക്ക് പത്രിക സമർപ്പിക്കാൻ കഴിയാതെ വന്നു. തുടർന്ന് എൽ.ഡി.എഫ് അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

