National | Kairali News | kairalinewsonline.com - Part 250

National

ചെന്നൈ എഗ്‌മോർ- മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; 42 പേർക്ക് പരുക്ക്

ചെന്നൈ എഗ്‌മോർ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി 34 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് സേലം വൃദ്ധാചലത്തിനടുത്ത് പൂവന്നൂരിലാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ...

അമേരിക്കയുടെ മാത്രമല്ല ഇന്തോനേഷ്യന്‍ ഉപഗ്രഹവും ഇന്ത്യ വിക്ഷേപിക്കും; വിക്ഷേപണം ഈമാസം 27ന്

പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന്‍ എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.

കള്ളപ്പണം: എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; പ്രത്യേക സംഘം അന്വേഷണ പുരോഗതി അറിയിക്കണം

വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ച്‌കൊണ്ടുവരുന്ന കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

മഹാസഖ്യത്തിൽ ഭിന്നത; മുലായംസിങ്ങ് പിൻമാറി; ഒറ്റയ്ക്ക് മത്സരിക്കാൻ സമാജ്‌വാദി പാർട്ടിയുടെ തീരുമാനം

ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും മുലായംസിങ്ങ് പിൻമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ല; തലാഖ് രീതിയില്‍ യാതൊരു മാറ്റവും ആലോചിക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ്

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കുമെന്ന് സിപിഐ നേതാവ്; ആദ്യമായി പോൺ ചിത്രം കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും നേതാവ്

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ.

ഷീന ബോറ കൊലപാതകം; പീറ്റർ മുഖർജിയെ ചോദ്യം ചെയ്തത് 12 മണിക്കൂർ; മൊഴികൾ വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്

ഖാർ പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തരയോടെ എത്തിയ അദ്ദേഹത്തെ 12 മണിക്കൂറോളമാണ് അന്വേഷണസംഘം ചോദ്യംചെയ്തത്. പീറ്ററിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.

കാൽബുർഗി വധം; പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

കന്നഡ സാഹിത്യകാരൻ എംഎം കാൽബുർഗി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ രേഖാ ചിത്രങ്ങൾ കർണാടക പൊലീസ് പുറത്തുവിട്ടു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിർഭയ കേസ് പ്രതികൾക്ക് മോഷണക്കേസിൽ പത്തു വർഷം തടവ്

നിർഭയ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലി

മണിപ്പൂരിൽ സംഘർഷം തുടരുന്നു; മരണം എട്ടായി; അനിശ്ചിതകാല കർഫ്യൂ തുടരുന്നു

മണിപ്പൂരിൽ വിവാദബില്ലിനെതിരെ ആദിവാസി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

അതിര്‍ത്തി ആശങ്കാജനകം; ഒരു യുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി

അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ഒരു ഹ്രസ്വയുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്

പണക്കൊതി മൂലമാണ് ഷീനയെ ഇന്ദ്രാണി കൊന്നതെന്ന് മുൻ പങ്കാളിയുടെ മൊഴി; തങ്ങൾ ലിവിംഗ് ടുഗെതറായിരുന്നുവെന്നും സിദ്ധാർത്ഥ് ദാസ്: അഭിമുഖം കാണാം

വിവാദമായ ഷീന ബോറ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷീനയുടെയും മിഖേലിന്റെയും പിതാവ് സിദ്ധാർത്ഥ് ദാസ്.

സഹോദരിമാരെ നാട്ടുകൂട്ടം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ലോക മാധ്യമങ്ങള്‍ ഇന്ത്യയെ കളിയാക്കുന്നു; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുമായി വീഡിയോ

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍ ഇന്ത്യക്ക് കളിയാക്കല്‍ സമ്മാനിക്കുന്നു.

ഇത് ഹർദിക്ക് തന്നെയാണോ? ഹർദിക് പട്ടേലിന്റെ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ

സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ വിഭാഗം സമരസമിതി തലവൻ ഹർദിക് പട്ടേലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.

ഇന്നർലൈൻ പെർമിറ്റ് ബില്ല്; മണിപ്പൂരിൽ സംഘർഷം; മൂന്നു പേർ മരിച്ചു; അഞ്ച് എംഎൽഎമാരുടെ വീടുകൾ കത്തിച്ചു

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മൂന്ന് ബില്ലുകൾ മണിപ്പൂർ നിയമസഭ പാസാക്കിയിരുന്നു. പ്രൊട്ടക്ഷൻ ഓഫ് മണിപ്പൂർ പീപ്പിൾ, മണിപ്പൂർ ലാന്റ് റവന്യു, ലാന്റ് റിഫോംസ് ബില്ല്, മണിപ്പൂർ ഷോപ്പ്...

കൽബുർഗി കൊലപാതകം; അന്വേഷണം സിബിഐക്ക്

കൽബുർഗി വെടിയേറ്റുമരിച്ച കേസ് സിബിഐക്കു വിടാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു സിബിഐക്ക് സംസ്ഥാന സർക്കാർ കത്തയക്കുമെന്നു നിയമമന്ത്രി ടി.ബി ജയചന്ദ്ര അറിയിച്ചു. കേസിൽ ഇപ്പോൾ...

പുതുക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു

പുതിക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു. പെട്രോള്‍ ലീറ്ററിന് 64 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസല്‍ വില ലീറ്ററിന് 1 രൂപ 35 പൈസ് കുറച്ചു.

റബ്ബര്‍ സംഭരണത്തിനായി 500 കോടിരൂപ ധനസഹായം ആവശ്യപ്പെട്ടതായി കെ എം മാണി

റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ ദിവസംകേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി...

പതിനാറാമതു പിറന്നതും പെണ്‍കുട്ടി; നവജാതശിശുവിനെ ദമ്പതികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

പതിനാമത്തെ കുഞ്ഞിക്കാലും പെണ്‍കുട്ടിയുടെ ആയതോടെ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു ദമ്പതികള്‍ മുങ്ങി. കര്‍ണാടകയിലെ പിന്നാക്ക പ്രദേശമായ കാലാബുരഗിയിലാണ് സംഭവം.

പെട്രോള്‍ വില 64 പൈസ കൂട്ടി; ഡീസല്‍വില കുറച്ചു; പുതിയ വില അര്‍ധരാത്രിമുതല്‍

രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന് 1 രൂപ 35 പൈസയാണ് ഡീസലിന്...

തല്‍കാല്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ സമയക്രമം; ഇനി രാവിലെ 10 മുതല്‍ 11 വരെ എസി ടിക്കറ്റുകള്‍ മാത്രം

ട്രെയിന്‍ റിസര്‍വേഷനുള്ള തല്‍കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്‌സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു കുറയ്ക്കാനാണ് പുതിയ സംവിധാനം.

പ്രവാസി വോട്ടവകാശം ആദ്യം ബിഹാറില്‍

ദില്ലി: രാജ്യത്ത് പ്രവാസിവോട്ടവകാശം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി ബിഹാര്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായ ബിഹാര്‍...

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ മെഡി. പ്രവേശനം താളംതെറ്റിക്കും

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ റദ്ദാക്കാനുള്ള സുപ്രിം കോടതി തീരുമാനം കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും താളം തെറ്റിക്കും. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പതിനഞ്ചു ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍നിന്നാണ്...

ലളിത് മോഡിക്കായി വാദിക്കുന്നത് സുഷമയുടെ മകളെന്ന് പ്രശാന്ത് ഭൂഷണ്‍; രാജി ആവശ്യം ശക്തം

ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ പ്രതിയായ ലളിത് മോഡിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിക്കായി മുറവിളി ശക്തമാകുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത്...

ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും

ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് കോള്‍ സൗകര്യം ഇന്നുമുതല്‍. റോമിങ്ങിനിടെ വരുന്ന ഇന്‍കമിങ് കോളുകള്‍ സൗജന്യമാകുകയും ചെയ്യും.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇന്ന്

സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

60 കാരിയായ സ്വന്തം മാതാവിനെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: 60 കാരിയായ വൃദ്ധമാതാവിനെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സിറ്റിക്കടുത്ത് വാത്വ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 29-കാരനാണ്...

4,000 പാകിസ്താനി അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള 4,300...

മൂന്നരപ്പതിറ്റാണ്ടിനിടെ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000 പേര്‍

ന്യൂഡല്‍ഹി: 35 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാധാരണക്കാരടക്കം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000-ല്‍ അധികം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 3,000 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും...

‘യുധിഷ്ഠിരൻ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്ത്; മോഡി സർക്കാരിന്റെ കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികൾ; സന്തോഷ് ശിവൻ രാജി വച്ചു

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരവുമായി...

ലളിത് മോദിയെ സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം. ലളിത് മോദിയുടെ യാത്രാ രേഖകൾ ശരിയാക്കാൻ...

നർമ്മദ സരോവർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നുണ പ്രചരിപ്പിക്കുകയാണെന്ന് വസ്തുത അന്വേഷണ സംഘം

നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മോദി സർക്കാർ ജല...

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാക് സൈനിക മേധാവി

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും പാകിസ്താന്‍...

സുരക്ഷിതമല്ലാത്ത ഭക്ഷണം: അമേരിക്ക ഒരു മാസത്തിനിടെ മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍

ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ 2100 ബാച്ചുകള്‍.ബ്രിട്ടാനിയയും ഹാല്‍ദിറാമും അടക്കമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളാണ് അമേരിക്ക സുരക്ഷിതത്വമില്ലെന്നു കണ്ടെത്തി മടക്കിയത്.

എയർ ഇന്ത്യയുടെ ഊണിൽ പല്ലി; യാത്രക്കാർ ഭക്ഷണം ബഹിഷ്‌കരിച്ചു

എയർ ഇന്ത്യാ വിമാനത്തിൽ വിതരണം ചെയ്ത പ്രത്യേക ഊണിൽ പല്ലിയെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഐഎൽ 111 നമ്പർ വിമാനത്തിൽ വിതരണം...

ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു; 100 പേർ ആശുപത്രിയിൽ

ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു. ടാങ്കർ ലോറിയിൽ നിന്ന് ചോർന്ന അമോണിയ വാതകം ശ്വസിച്ചാണ് മരണം. സംഭവത്തിൽ 100ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ലുധിയാനയിൽ...

മാഗിയുടെ നിരോധനം നീക്കില്ല; നെസ്‌ലേയ്ക്കു തിരിച്ചടിയായി ബോംബെ ഹൈക്കോടതി ഉത്തരവ്

മാഗി നൂഡില്‍സ് നിരോധനത്തിനെതിരായ നെസ് ലേ ഇന്ത്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി അനുവദിച്ചില്ല. നെസ് ലേയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിട്ടിയോടും മഹാരാഷ്ട്ര,...

പാക് പതാകയ്ക്കു പിന്നാലെ കശ്മീരില്‍ ഐഎസ് പതാകയും; പ്രതിഷേധം വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ്

പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും ഉയര്‍ത്തി. കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്നു പാകിസ്താന്‍ പതാകയ്ക്കു പിന്നാലെ ഐഎസിന്റെ പതാക ഉയര്‍ത്തിയത്.

ബസിനുമുകളില്‍ വൈദ്യുതകമ്പി പൊട്ടിവീണ് വിവാഹസംഘത്തിലെ 30 പേര്‍ മരിച്ചു

വിവാഹസംഘം സഞ്ചരിക്കുകയായിരുന്ന ബസിനു മുകളില്‍ തീവ്ര ശേഷിയുള്ള വൈദ്യുതി കമ്പി പൊട്ടിവീണ് മുപ്പതു പേര്‍ മരിച്ചു. രാജസ്ഥാനിലെ ടോംഗ ജില്ലയിലെ പച്ചേവാര്‍ മേഖലയിലാണ് ദുരന്തമുണ്ടായത്.

Page 250 of 252 1 249 250 251 252

Latest Updates

Advertising

Don't Miss