National | Kairali News | kairalinewsonline.com - Part 261

National

വ്യാജ സർട്ടിഫിക്കറ്റ് കേസ്; തോമറിനെ ആപ്പിൽ നിന്ന് പുറത്താക്കും

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ ദില്ലി മുൻ നിയമമന്ത്രി ജിതേന്ദ്ര സിങ്ങ് തോമറിനെ ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും. തോമറിനെതിരായ ആരോപണങ്ങൾ പാർട്ടി ലോകായുക്ത...

കാമുകനോടൊപ്പം ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊന്ന ഭാര്യ പിടിയില്‍

ബന്ധുവായ കാമുകനൊപ്പം വിദേശത്തു പോയി ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയുമായ ശില്‍പ റെഡ്ഢിയാണ് പിടിയിലായത്.

ബിടെക്കിനു ചേര്‍ന്നത് കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ല; ഐഐടിയിലെ ഒന്നാം റാങ്കുകാരന്‍ മൈക്രോസോഫ്റ്റിലെ ജോലി നിരസിച്ചു

ബിടെക്കിനു ചേര്‍ന്നത് ഒരു കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ലെന്നു വിശദമാക്കിയാണ് മൈക്രോസോഫ്റ്റ് വച്ച ഓഫര്‍ നിരസിച്ചത്. ഗവേഷണം നടത്താനും അധ്യാപനത്തിനുമാണ് തനിക്കു താല്‍പര്യം. ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ല.

റെയില്‍വേ സ്വകാര്യവല്‍കരണത്തിലേക്ക്; യാത്രാ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ ശിപാര്‍ശ

രാജ്യത്തു സ്വകാര്യ ട്രെയിനുകള്‍ക്കു കളമൊരുങ്ങുന്നു. യാത്രാ ട്രെയിന്‍ സര്‍വീസ് മേഖലയില്‍ സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തു. ചരക്കു കടത്തു...

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് മർദ്ദനദൃശ്യങ്ങൾ പുറത്ത് വിട്ടത്. മറ്റ് വിവരങ്ങൾ...

ഇന്ന് ബാലവേല വിരുദ്ധദിനം; രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെടുക്കുമെന്ന് പഠനം

രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെങ്കിലും എടുക്കുമെന്ന് സാമൂഹസംഘടനയായ ക്രൈ (ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്ത് 2.2 ശതമാനം എന്ന വാർഷിക...

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ മുംബൈ ഹൈക്കോടതിയിൽ

രാജ്യത്ത് മാഗി നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ നെസ്‌ലെയുടെ തീരുമാനം. കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യാഴാഴ്ച്ച നെസ്‌ലെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി വിധി...

ദ വിസിറ്റ്… വൈറലായി ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ പരസ്യം

ദില്ലി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച പരസ്യവീഡിയോ വൈറലാകുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ വസ്ത്രശേഖരത്തിനായി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ദ വിസിറ്റ് എന്നപേരില്‍ പരസ്യചിത്രം നിര്‍മിച്ചത്. ലിവിംഗ് ടുഗെദറായി...

മാലിന്യ കൂമ്പാരമായി മറീന

ചെന്നൈ കടപ്പുറത്തുനിന്നും മുപ്പതിനായിരം കിലോ മാലിന്യം നീക്കം ചെയ്തു. ചെന്നൈ ട്രക്കിങ് ക്ലബാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത്. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായാണ് ക്ലബ്ബ് കടല്‍ തീര ശുചീകരണപരിപാടി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില ഗുരുതരം

യുവതിയെ പീഡിപ്പിച്ചയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല; ചേരിനിവാസികൾ പോലീസുകാരെ മർദ്ദിച്ചു

യുവതിയെ ഗർഭിണിയാക്കി സംഭവത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികൾ മർദ്ദിച്ചു. ഒഡീഷ ഹാൽഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ് ലക്ഷ്മിസാഗർ സ്‌റ്റേഷനിലെ പോലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്.

രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; ദുരന്തങ്ങൾ പറഞ്ഞ കർഷകൻ ആത്മഹത്യ ചെയ്തു

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ് ജില്ലയിലെ സൂർജിത് സിംഗാണ് കടക്കൊണി മൂലം ആത്മഹത്യ...

ഗാർഹിക പീഡനം; സോമനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ പരാതി

ആംആദ്മി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡനത്തിന് പരാതി. സോമനാഥിനെതിരെ ഭാര്യ ലിപികാ ഭാരതിയാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. സോമനാഥിനോട് ജൂൺ 2ന് ഹാജരാകണമെന്ന് കമ്മീഷൻ...

ട്രെയിന്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു പ്രാപ്യമായ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ്...

അമ്മയാകാന്‍ വ്യാജ’പ്രസവം’; നവജാത ശിശുക്കളെ മോഷ്ടിച്ചു കുട്ടികളില്ലാത്തവര്‍ക്കു വിറ്റ എന്‍ജിഒ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുട്ടികളില്ലാതെ വിഷമിച്ച ദമ്പതികള്‍ക്കു കുട്ടികളെ മോഷ്ടിച്ചു നല്‍കി ദില്ലി ആസ്ഥാനമായുള്ള എന്‍ജിഒ സ്വന്തമാക്കിയതു ലക്ഷക്കണക്കിനു രൂപ. രാഷ്ട്രീയ ജന്‍ഹിത് ജന്‍സേവാ സന്‍സ്ഥാന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു...

അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ; ദുരുപയോഗത്തിനെതിരെ ബോധവത്കരണം നടത്തും

ട്രെയിനുകളിലെ അപായച്ചങ്ങല പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വെ പിന്‍വാങ്ങി. അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് റെയില്‍വെ...

ജിതേന്ദ്ര തോമർ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

ദില്ലി നിയമമന്ത്രി ജിതേന്ദ്ര തോമറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി സാകേത് കോടതിയാണ് തോമറിനെ കസ്റ്റഡിയിൽ വിട്ടത്. വ്യാജനിയമബിരുദം ചമച്ചതിനാണ് രാവിലെയാണ് തോമാറിനെ പോലീസ്...

മണിപ്പൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി; നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ആക്രമണം നടത്തിയ തീവ്രവാദികൾക്കു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. മ്യാൻമറിന്റെ സഹകരണത്തോടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് സൈനിക വക്താവ് അറിയിച്ചു. നാഗാലാൻഡ്, മണിപ്പുർ,...

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യുന്നു: അടിയന്തരാവശ്യത്തിന് ഇനി ലോക്കോ പൈലറ്റിനെ വിളിക്കണം

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി ഉപയോഗിക്കുന്നതു മൂലം പ്രതിവര്‍ഷം 3000 കോടി രൂപ...

അങ്ങാടിയില്‍ തോറ്റതിന് ജീവനക്കാരുടെ നെഞ്ചത്ത്; നെസ്‌ലെ ജീവനക്കാരുടെ അവധി റദ്ദാക്കി

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇവിടെയിപ്പോള്‍ അതും ആയി. അമ്മയുടെ നെഞ്ചത്തല്ല, ജീവനക്കാരുടെ നേര്‍ക്കാണെന്നു മാത്രം. മാഗിക്ക് ഇന്ത്യയില്‍ രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തുകയും, ഉല്‍പന്നം...

യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാ ക്കി; യോഗ ചെയ്യാത്തവര്‍ ഇന്ത്യ വിടണമെന്ന് യോഗി ആദിത്യനാഥ്

മുസ്ലിം വിഭാഗത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വലിയ രീതിയിലുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുക്കുന്നതിനിടയിലാണ് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍...

കാണാതായ ഡോണിയര്‍ വിമാനം ഗോവയില്‍ തകര്‍ന്നു

കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍...

ഝാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡില്‍ 12 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

സോണിയാഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച...

കേന്ദ്രനയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 1 മുതല്‍ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ടി ജനറല്‍...

ഉറ്റവരില്ലെങ്കിലും സോംബരിക്ക് പഠിക്കണം; ജീവനോപാധി വിറകുശേഖരണം

സോംബാരി സബര്‍ എന്ന പതിനൊന്നുകാരിക്ക് ഉറ്റവരാരുമില്ല. തീര്‍ത്തും അനാഥ. ജീവിക്കുന്നത് ഒറ്റയ്ക്ക് ഒരുവീട്ടില്‍. വിറകുവിറ്റിട്ടാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. എന്നിട്ടും സോംബരി ഒരു ക്ലാസ് പോലും മുടക്കാറില്ല.

ബീഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യത്തെ നിതീഷ്‌കുമാര്‍ നയിക്കും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ്...

പ്രതിഷേധം ശക്തമായി; ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള ഫിംഗര്‍ ടെസ്റ്റ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു

ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.

മാഗിക്ക് പിന്നാലെ പരിശോധന കൂടുതൽ ബ്രാൻഡുകളിലേക്ക്; മക്രോണിയും സംശയനിഴലിൽ

നെസ്‌ലെ മാഗിക്ക് പിന്നാലെ മറ്റ് നൂഡിൽസ് ബ്രാൻഡുകൾക്കെതിരെയും നടപടിയുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം. ഐടിസിയുടെ നൂഡിൽസ്, പാസ്ത, മക്രോണി എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്രം തീരുമാനിച്ചു....

സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കി; സൂര്യയും കൊച്ചു ടിവിയുമടക്കമുള്ള ചാനലുകള്‍ക്ക് പൂട്ട് വീഴും

സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഇതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം റദ്ദായേക്കും. ചാനലുകളുടെ ഉടമയായ കലാനിധിമാരനെതിരെ സി.ബി.ഐ,...

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നിരോധനം പിൻവലിച്ചു

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. അംബേദ്കർ പെരിയോർ സ്റ്റഡി സർക്കിളിന്റെ നിരോധനമാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമർശിച്ചുവെന്ന് ആരോപിച്ചാണ്...

മാഗിയെ പ്രചരിപ്പിച്ചത് മടിച്ചികളായ അമ്മമാർ: ബിജെപി എംഎൽഎ

ഇന്ത്യയിൽ മാഗി നൂഡിൽസിന്റെ വിൽപ്പന വർധിക്കാൻ കാരണം ന്യൂജനറേഷൻ അമ്മമാരുടെ മടിയാണെന്ന് ബിജെപി എംഎൽഎ. തങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ ഭക്ഷണമുണ്ടാക്കി നൽകാനാണ് അവർ നൂഡിൽസിനെ

ജയലളിതയുടെ സമ്പാദ്യത്തില്‍ നാലുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ചെന്നൈ ഡോ. രാധാകൃഷ്ണന്‍ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും; കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം

ണ്ടുദിവസമായി തുടരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മററി അംഗങ്ങളുടെ ചുമതലകള്‍ സംബന്ധിച്ചും...

350 കോടിയുടെ വായ്പാ തട്ടിപ്പ്; ഡെക്കാൺ ക്രോണിക്കിൾ വൈസ് ചെയർമാൻ അറസ്റ്റിൽ

ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിംഗ്‌സ് ലിമിറ്റഡ് വൈസ് ചെയർമാൻ പികെ അയ്യരെ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഹോട്ടലിൽ വച്ച് ശനിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. സിബിഐ അന്വേഷിക്കുന്ന...

ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 പേരുടെ...

ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തു; ജമ്മുവിൽ സംഘർഷം തുടരുന്നു

ഖാലിസ്ഥാൻ നേതാവ് ജർണൈയ്ൽ സിംഗ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിനെത്തുടർന്ന് ജമ്മു താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. ജമ്മു സർക്കാർ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് സിക്ക് യുവാക്കൾ...

മോഡി ബംഗ്ലാദേശിലേക്ക് തിരിച്ചു; ഇരുപതോളം കരാറുകളിൽ ഒപ്പു വയ്ക്കും

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് പര്യടനത്തിന് തുടക്കമായി. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടെ അതിർത്തി പുനർനിർണ്ണയ കരാറുൾപ്പെടെയുള്ള സുപ്രധാന ഉടമ്പടികളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും....

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. നിലവിലെ രാഷ്ട്രീയ...

റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ ഇനി ഏറെ എളുപ്പം; സെര്‍വറിന്റെ കപ്പാസിറ്റി വര്‍ധിപ്പിച്ചു

ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍ ടിക്കറ്റ് റിസര്‍വേഷനായി അധികം സ്ഥാപിച്ചത്. പീക്...

മാഗി രാജ്യവ്യാപകമായി നിരോധിച്ചു; ഒന്‍പത് ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രോഗിയാക്കും മാഗി ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാഗിയുടെ ഒന്‍പത് ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാ്ന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാഗി...

ജയലളിതയുടെ വിചാരണ; അഞ്ച് കോടി നൽകണമെന്ന് തമിഴ്‌നാടിനോട് കർണാടക

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിന്...

പരിസ്ഥിതിസൗഹാർദ കാറുകളുമായി ദില്ലി സർക്കാർ

ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലാണ് പുതിയ കാർ നിരത്തിലിറക്കിയത്.

പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ‘ഒരു രൂപ’ സമ്മാനം അഹമ്മദാബാദ് നഗരസഭയുടെ പദ്ധതി

പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ പദ്ധതി.

എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു. മധുരയില്‍നിന്നു ചെന്നൈവഴി മുംബൈയിലേക്കുള്ള വിമാനമാണ് ജീവന്റെ...

ഇന്ത്യയിൽ മാഗിയുടെ വിൽപ്പന നിർത്തിവച്ചു; തിരിച്ചുവരുമെന്ന് നെസ്‌ലെ; മോഡി റിപ്പോർട്ട് തേടി

മാഗി ന്യൂഡിൽസിൽ രാസവസ്തുകളുടെ സാന്നിധ്യം അമിതമായി കണ്ടെത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ വിൽപന താത്കാലികമായി നിർത്തി വച്ചെന്ന് നെസ്‌ലെ അറിയിച്ചു

ദില്ലിക്ക് പുറമേ ഗുജറാത്തിലും ഉത്തരാഖണ്ഡിലും മാഗിക്ക് നിരോധനം

രാജ്യതലസ്ഥാനമായ ദില്ലിക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നു. ഗുജറാത്തും ഉത്തരാഖണ്ഡുമാണ് ഇന്ന് മാഗി നിരോധിച്ച സംസ്ഥാനങ്ങള്‍. ഇനിയും കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് സംഭവം.

ദില്ലിയിലും ഉത്തരാഖണ്ഡിലും മാഗി നിരോധിച്ചു; കേരളത്തിലും ഗോവയിലും ക്ലീൻ ചീറ്റ്

രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ വിൽപ്പന നിരോധിക്കാൻ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചത്.

Page 261 of 262 1 260 261 262

Latest Updates

Advertising

Don't Miss