National – Page 417 – Kairali News | Kairali News Live

National

വീട്ടുജോലിക്കാരിയെ പട്ടിക്കൊപ്പം കിടത്തിയ വനിതാ സിഇഒയ്ക്ക് പണികിട്ടി; ഇന്ത്യന്‍ ജോലിക്കാരിക്ക് നല്‍കേണ്ടത് 87 ലക്ഷം രൂപ

കാലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നെത്തിയ വീട്ടുജോലിക്കാരിക്ക് വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജയായ സിഇഒയ്ക്ക് 87 ലക്ഷം രൂപയുടെ പിഴ. റോസ് ഇന്റര്‍നാഷണല്‍ ആന്റ്...

ടൂര്‍ പോകണമെന്ന് കാമുകി; കാശില്ലാത്ത കാമുകന്‍ ട്രിപ്പ് മുടക്കാന്‍ ഭീഷണി സന്ദേശം അയച്ചു; രാജ്യം നടുങ്ങിയ ‘വിമാനറാഞ്ചല്‍’ സന്ദേശത്തിന് പിന്നില്‍ ഇങ്ങനെയും ഒരു കഥ

ഫേസ്ബുക്കിലൂടെയുളള പ്രണയം മൂത്തപ്പോള്‍ കാമുകനോട്, കാമുകി ഗോവയിലേക്കോ മുംബൈയിലേക്കോ ടൂര്‍ പോകണമെന്നാവശ്യപ്പെട്ടു. കാശില്ലാത്ത കാമുകനാകട്ടെ കാമുകിക്ക് വ്യാജ വിമാന ടിക്കറ്റും നല്‍കി. വിനോദയാത്രക്കിറങ്ങിയ ദിവസം ട്രിപ്പ് മുടക്കാന്‍...

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വിവാദത്തില്‍; ഇത്തവണ തര്‍ക്കം പൊലീസിനോട്

മുംബൈ: മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വാര്‍ത്തകളില്‍. എടിഎമ്മില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന്...

പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍; കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറി; ഒരു മരണം

ദില്ലി: പ്ലസ്ടു വിദ്യാര്‍ഥി അമിതവേഗതയില്‍ ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി ഗെയ്റ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം....

ബാബറി മസ്ജിദ് കേസില്‍ അദ്വാനിയെ കുടുക്കിയത് മോദിയുടെ തന്ത്രമെന്ന് ലാലു പ്രസാദ് യാദവ്; സിബിഐ പ്രവര്‍ത്തിക്കുന്നത് മോദിയുടെ നിര്‍ദ്ദേശം അനുസരിച്ച്

ദില്ലി: എല്‍.കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കാനുള്ള നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രമാണ് ബാബറി മസ്ജിദ് കേസില്‍ നടക്കുന്നതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്....

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ രാജ്യവ്യാപക പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു; കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു

ദില്ലി: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന മോദിസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മെയ് മാസം രണ്ടാംപകുതിയില്‍ രാജ്യവ്യാപകമായി പ്രചാരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. രാജ്യത്തെ പൊതുവിതരണസംവിധാനം തകര്‍ക്കുന്ന...

മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു; മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍; പട്ടികയില്‍ ഇസ്രായേലും

ദില്ലി: ചെറിയ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍...

തനിനിറം കാട്ടി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി; മുസ്ലിങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്ന് ഭീഷണി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി തനിനിറം കാണിച്ചുതുടങ്ങി. മുസ്ലീങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ് പുതിയ പ്രഖ്യാപനം. മുസ്ലീം യുവാവാക്കള്‍ ഹിന്ദു...

ഉറക്കം തടസപ്പെടുത്തിയ ജേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; സംഭവം ഛത്തിസ്ഗഡില്‍

ഛത്തീസ്ഗഡ് : ഉറക്കത്തിന് തടസം സൃഷ്ടിച്ചതിന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ബഹളം കേട്ട് തടയാനെത്തിയ നാട്ടുകാരുടെ മുന്നില്‍വച്ചായിരുന്നു കൊലപാതകം. ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ചിന്തുറാമിനെയാണ് (45)...

‘പത്തുലക്ഷം തയ്യാറാക്കി വച്ചോളു മൗലവി’ സോനു നിഗം മൊട്ടയടിച്ചു; ഉച്ചഭാഷിണി വിവാദത്തില്‍ നിലപാടിലുറച്ച് സോനു; മറുപടിക്ക് അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

മുംബൈ: ഉച്ചഭാഷിണിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബംഗാള്‍ മൗലവിക്ക് മറുപടിയുമായി ബോളിവുഡ് ഗായകന്‍ സോനു നിഗം....

ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് കേന്ദ്രത്തിന്റെ വിലക്ക്; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ഉപയോഗിക്കേണ്ട; അത്യാവശ്യ സര്‍വീസുകള്‍ നീല ലൈറ്റ് ഉപയോഗിക്കാം

ദില്ലി: വിവിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്രമന്ത്രിസഭാ യോഗമെടുത്ത തീരുമാനം മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി,...

കശ്മീരിലെ സൈനികനെതിരെ മോദി സര്‍ക്കാരിന്റെ പ്രതികാരനടപടി; തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കി

ദില്ലി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടി. തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫില്‍ നിന്ന് പുറത്താക്കിയതായി ദേശീയമാധ്യമങ്ങള്‍...

ശശികല പക്ഷത്തിന് എംഎല്‍എമാരുടെ പിന്തുണയില്ല; ദിനകരന്റെ യോഗത്തിന് എട്ടു പേര്‍ മാത്രം; എംഎല്‍എമാരുടെ യോഗം റദ്ദാക്കി

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡിഎംകെയില്‍ ശശികല വിഭാഗത്തിന് അന്ത്യമാവുകയാണ്. രാവിലെ 20 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് പാര്‍ട്ടി ജില്ലാ ഭാരവാഹികളുടേയും, നേതാക്കളുടേയും യോഗം വിളിച്ച ദിനകരന്‍,...

മുത്തലാഖ് തുടരുകയാണെങ്കില്‍ ഹിന്ദുമതം സ്വീകരിക്കും; പ്രഖ്യാപനവുമായി യുവതി രംഗത്ത്; ഫോണിലൂടെ തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചെന്ന് രഹനയുടെ പരാതി

ലക്‌നൗ: ഇസ്ലാം മതത്തില്‍ മുത്തലാഖ് തുടരുകയാണെങ്കില്‍ താന്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് മുത്തലാഖിന് ഇരയായ യുവതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ രഹന റാസ എന്ന വീട്ടമ്മയാണ് മതം മാറാന്‍ തീരുമാനിച്ചെന്ന...

ബാബറി മസ്ജിദ് കേസ്: ഉമാഭാരതി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സുപ്രീംകോടതി വിധി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ്

ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. ഇത് ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കോടതി വിധി വലിയ കാര്യമാണെന്നും...

ദിനകരനെതിരെ ദില്ലി പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്; നടപടി ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍

ദില്ലി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെതിരെ ദില്ലി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന...

ബാബറി മസ്ജിദ് കേസ്: അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന സിബിഐയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ പി.സി ഘോഷ്, റോഹിന്റന്‍...

അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായ പത്തുവയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥയും പീഡിപ്പിച്ചു; ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ദില്ലി : അധ്യാപകന്റെ പീഡനത്തിനിരയായി പൊലീസ് സ്റ്റേഷനിലെത്തിയ പത്തുവയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥയും പീഡനത്തിന് ഇരയാക്കി. പോലീസ് ഉദ്യോഗസ്ഥ പീഡിപ്പിച്ചെന്ന് പത്തുവയസുകാരി പ്രത്യേക കോടതിയില്‍ ആണ് മൊഴി നല്‍കിയത്....

സ്ത്രീകളെ അപമാനിച്ച് ബിജെപി മുഖ്യമന്ത്രി; സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : സ്ത്രീകളെ അപമാനിച്ച് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് എഴുതിയ ലേഖനം വിവാദമാകുന്നു. യോഗി ആദിത്യനാഥിന്റെ വെബ്‌സൈറ്റിലെ ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. സ്ത്രീകള്‍...

അന്യസംസ്ഥാന ലോട്ടറികളില്‍ നിയന്ത്രണം വേണമെന്ന് ഡോ. ടിഎം തോമസ് ഐസക്; ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ധനമന്ത്രി

ദില്ലി : ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ വ്യവസ്ഥ വേണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. നിയമം വരുമ്പോള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള...

കോണ്‍ഗ്രസില്‍ നിന്നും രണ്ട് നേതാക്കള്‍ കൂടി ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് ദില്ലിയിലെ നേതാക്കളായ അരവിന്ദര്‍ സിംഗ് ലവ്‌ലിയും അമിത് മാലികും

ദില്ലി : കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. ദില്ലി മുന്‍ പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയാണ് ബിജെപിയില്‍ ചേര്‍ന്നത്....

തിയേറ്ററിലെ ദേശീയഗാനം: ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി; സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ദില്ലി: തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി. കുഷ്ടരോഗികള്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, അന്ധര്‍ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍...

ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് പനീര്‍ശെല്‍വം; ദിനകരന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി; ശശികല ജനറല്‍ സെക്രട്ടറിയായത് ഭരണഘടനാ വിരുദ്ധം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ടി.ടി.വി ദിനകരന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തള്ളി പനീര്‍സെല്‍വം. ശശികലയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് തന്നെ...

ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ദിനകരന്‍; പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാം; ശശികല ജനറല്‍ സെക്രട്ടറിയായി തുടരും

  ചെന്നൈ: അണ്ണാ ഡിഎംകെയിലെ കലഹം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ടി.ടി.വി ദിനകരന്‍. പനീര്‍ശെല്‍വത്തിന് ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ശശികല...

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍ വിശദീകരണവുമായി എത്തി. ഇതിലാണ് പുലര്‍ച്ചെ ഉച്ചഭാഷിണി...

ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ കവചത്തിന് മുന്‍ ലൈഫ്റ്റനന്റ് കേണലിന്റെ വിമര്‍ശനം; സൈന്യത്തിന്റെ വിശദീകരണം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ ലെഫ്റ്റനന്റ് കേണല്‍ എച്ച്എസ് പനാഗ്. 'ജീപ്പില്‍ ഒരാളെ കെട്ടിയിട്ടു മനുഷ്യ കവചമാക്കിയ ആര്‍മിയുടെ...

തുരുമ്പിച്ച റെയില്‍ ബോഗികള്‍ക്ക് വിട; വരുന്നത് യാത്രാസുഖം പകരുന്ന വിസ്താഡോം കോച്ചുകള്‍

ദില്ലി : തുരുമ്പിച്ച ബോഗികള്‍ മാറ്റി കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകളുമായി റെയില്‍വേ എത്തുന്നു. യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന വിസ്താഡോം കോച്ചുകളുമായാണ് റെയില്‍വേ...

രാജ്യത്തെ മൂന്നു വിമാനത്താവളങ്ങള്‍ക്ക് ഭീഷണി; 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; സന്ദേശത്തിന് പിന്നില്‍ ഒരു സ്ത്രീ

മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചാന്‍ പദ്ധതി ഇടുന്നതായി ഒരു...

ശശികലയുടെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലാ നടരാജന്റെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ (47) കുഴഞ്ഞുവീണു മരിച്ചു. കുംഭകോണം തിരുവിതെമരുതൂറിലെ മഹാലിംഗേശ്വര സ്വാമതി ക്ഷേത്ര ദര്‍ശനത്തിനിടെ...

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി

ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്...

പാകിസ്ഥാന്‍ ബോംബിട്ട് തകര്‍ക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ; മോദി ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണം

അഹമ്മദാബാദ്: പാകിസ്ഥാനില്‍ ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഐഎസ് ഭീകരരെ വധിക്കാനായി അഫ്ഗാനിസ്ഥാനിലെ ഒളിത്താവളങ്ങളില്‍...

ശ്രീനഗറില്‍ വീണ്ടും ജനക്കൂട്ടത്തിന് നേരെ സൈനിക വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അര്‍ധസൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് ഹുസൈന്‍ (23) ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബാട്മാലുവില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം....

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയും; പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ശനിയാഴ്ച അര്‍ധരാത്രി...

യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ദില്ലിയില്‍

ദില്ലി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ഇന്ത്യയിലെത്തി. ദില്ലി റോക്ക്‌ലാന്റ് ആശുപത്രിയിലാണ് യെമനീസ് സംഘം ചികിത്സ തേടുന്നത്. ആദ്യമായാണ് ഇത്രയധികം വിദേശികളടങ്ങുന്ന...

‘ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല”പാവങ്ങളായ ഞങ്ങള്‍ ആര്‍ക്ക് എന്ത് പരാതിയാണ് നല്‍കേണ്ടത്?’: സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് രാജ്യത്തോട് ചിലത് പറയാനുണ്ട്

ശ്രീനഗര്‍: 'ഞാന്‍ കല്ലേറുകാരനല്ല, ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല.' കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവ് ഫാറൂഖ് അഹ്മദ് ദറിന്റെ വാക്കുകളാണിത്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു...

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള; സര്‍ക്കാരിനെ പിരിച്ച് വിടണം

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം...

പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷ മകള്‍ക്ക്; അഞ്ചു വയസുകാരിയെ ബാലവിവാഹം ചെയ്തുകൊടുക്കാന്‍ ഉത്തരവ്

ഭോപ്പാല്‍: പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചു വയസുകാരിയായ മകളെ, ബാലവിവാഹം ചെയ്തുകൊടുക്കാന്‍ നാട്ടുക്കൂട്ടത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ താരാപ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ജഗദീഷ് ബഞ്ചാര മൂന്നു...

ദില്ലി മെട്രോ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല വീഡിയോ; കണ്ടവര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ദില്ലി: ദില്ലി രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീല വീഡിയോ. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടിവിയിലാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത്. ട്രെയിന്‍ സമയവിവരങ്ങളും മാപ്പും...

ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ ഇനിയില്ല: വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍; ക്യാമ്പസ് റിക്രൂട്ട്‌മെന്റ് മൗലികാവകാശങ്ങളുടെ ലംഘനം

ദില്ലി: പഠനത്തിന്റെ അവസാന ദിനങ്ങളില്‍ തന്നെ ജോലിയെന്ന വിദ്യാര്‍ഥികളുടെ സ്വപ്നത്തിന് അവസാനമാകുന്നു. ബാങ്കുകളുടെയും പൊതുമേഖാലാ സ്ഥാപനങ്ങളുടെയും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം...

ഒരു മാസം മാത്രം പ്രായമുള്ള ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി: മണിപ്പൂരിലെ ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു; കലാപം മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലില്‍

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ജയന്തകുമാര്‍ രാജി കൈമാറിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭയില്‍ തന്നെ...

മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. സിന്ദുദര്‍ഗ് ജില്ലയിലെ വൈരി ബീച്ചിലാണ്...

മഹാന്മാരുടെ ജന്മ-ചരമ ദിനങ്ങളില്‍ ഇനി അവധിയില്ല; പകരം പ്രത്യേക ക്ലാസുകളെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: മഹത് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍...

Page 417 of 462 1 416 417 418 462

Latest Updates

Don't Miss