നെല്ല് സംഭരണത്തിന് സഹകരണ മേഖലയുടെ കൈത്താങ്ങ്; കോട്ടയത്തും പാലക്കാടും പുതിയ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’: മന്ത്രി വി.എൻ. വാസവൻ

New paddy procurement, processing and marketing groups in Kottayam and Palakkad: Minister V.N. Vasavan
കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ നെല്ല് സംഭരണം സുഗമമാക്കാൻ സഹകരണ മേഖല സജീവമായി ഇടപെടുമെന്ന്  മന്ത്രി വി എൻ വാസവൻ പറഞ്ഞു. എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ഇതിന്റെ ഭാഗമായി കോട്ടയത്തും പാലക്കാടും നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും. കോട്ടയത്തെ സംരംഭം വരാനിരിക്കുന്ന മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിൽ സഹകരണ മേഖല വലിയ മുന്നേറ്റമാണ് നടത്തുന്നത്. അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : മറ്റത്തൂരിൽ ‘താമരക്കൈ’ വിവാദം കൊഴുക്കുന്നു; വൈസ് പ്രസിഡന്റ് രാജിവെച്ചു, പ്രസിഡന്റ് പദവി വിടാതെ വിമതർ; മുഖം രക്ഷിക്കാനാവാതെ കോൺഗ്രസ്

മുൻ എം.എൽ.എയും കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനുമായ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
​എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ,  എച്ച്. സലാം,  സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു






whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News