കേരള നേതാക്കളുടെ സന്ദർശനത്തിൽ എതിർപ്പില്ല; തെറ്റായ വാർത്തകൾ മാധ്യമങ്ങൾ തിരുത്തണം: സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി

CPI(M) Karnataka state committee

കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ എത്തുന്നതിനെ കർണാടക ഘടകം എതിർക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐഎം കർണാടക സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കൊഗിലു കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് സി.പി.ഐ എം കർണാടക സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ എത്തുന്നതിനെ കർണാടക ഘടകം എതിർക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരള നേതാക്കളുടെ സന്ദർശനത്തെക്കുറിച്ച് യാതൊരുവിധ എതിർപ്പും സംസ്ഥാന കമ്മിറ്റി പ്രകടിപ്പിച്ചിട്ടില്ലെന്ന് സെക്രട്ടറി പ്രകാശ് കെ. വ്യക്തമാക്കി.

ALSO READ : എസ്എഫ്ഐയുടെ കരുതല്‍: ‘ബുൾഡോസർ രാജിന്’ ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങൾ നൽകും; ആദര്‍ശ് എം സജി

കേസ് സ്വന്തം നിലയ്ക്ക് നടത്താൻ കർണാടകയിലെ പാർട്ടി സംവിധാനം ശക്തമാണെന്നും അതുകൊണ്ട് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും പാർട്ടി നിലപാടെടുത്തതായുള്ള വാർത്തകൾ തങ്ങളെ അത്ഭുതപ്പെടുത്തുന്നു, ഇത് കർണാടക സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമല്ല എന്നും സി.പി.ഐ എം കർണാടക സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

ALSO READ : ‘പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാട്’: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി

പാർട്ടിയുടെ പ്രതിച്ഛായയെ തകർക്കാനും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം തെറ്റായ വിവരങ്ങൾ തിരുത്തണമെന്നും, ഈ വിശദീകരണം മറുപടിയായി പ്രസിദ്ധീകരിക്കണമെന്നും കർണാടക സി.പി.ഐ(എം) മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News