അടിമാലിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Adimali Fire Accident

ഇടുക്കി അടിമാലി വെള്ളത്തൂവലിന് സമീപം ശല്യംപാറയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളത്തൂവൽ യാക്കോബായ പള്ളിക്ക് സമീപം താമസിക്കുന്ന ചെമ്പിൽ വിക്രമന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു ദാരുണമായ സംഭവം.

വീടിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രണ്ട് പേരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ : പെരുമ്പാവൂരിൽ കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ മോഷണക്കേസ് പ്രതിയുടെ ശ്രമം

പ്ലാസ്റ്റിക് കുപ്പികളും മറ്റ് ആക്രി സാധനങ്ങളും ശേഖരിച്ച് വീട്ടിൽ സൂക്ഷിക്കുകയും അവ വിൽക്കുകയും ചെയ്യുന്ന ജോലിയാണ് വീട്ടിൽ താമസിച്ചിരുന്നവർ ചെയ്തിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സാധനങ്ങളിലേക്ക് തീ പടർന്നതോടെ ആളിപ്പടരുകയായിരുന്നു എന്നാണ് കരുതുന്നത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

ENGLISH SUMMAR : One person died in a house fire in Adimali; the body was charred and the person was not identified

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News