
വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി ഉള്‍വനത്തില്‍ പോയതായിരുന്നു കുമാരൻ.
65 വയസ്സുള്ള കുമാരനെ പുഴയോരത്ത് നിന്നും കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ കുമാരനെ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ കുമാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബത്തേരി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.കടുവ ആക്രമണം ആളുകളിൽ പരിഭ്രാന്തി പരത്തിയെങ്കിലും വനം വകുപ്പ് കൃത്യ സമയത്തു സ്ഥലത്തെത്തി സാഹചര്യം പൂർവ സ്ഥിതിയിലാക്കി
ALSO READ : സപ്ലൈകോ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന്
വയനാട് ഉള്‍വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഉന്നതിയില്‍ താമസിക്കുന്ന ആളാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റ് തുടര്‍നടപടികളും വനം വകുപ്പ് നടത്തുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

