
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സ്ഥിരീകരിച്ചു. കരാറുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ നിലവിൽ പൂർത്തിയായി വരികയാണെന്നും, ഇവ അവസാനിച്ചാലുടൻ കരാറിലെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്കായി പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തിയ ശക്തമായ ബഹളം കാരണമാണ് സഭയിൽ കരാറിനെക്കുറിച്ച് വിശദമായി സംസാരിക്കാൻ കഴിയാതിരുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. പുതിയ കരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് കരുത്തുപകരുമെന്നും പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എന്നാൽ, വ്യാപാര നിബന്ധനകളിൽ ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മന്ത്രി ഈ ഘട്ടത്തിൽ തയ്യാറായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

