News – Page 1243 – Kairali News | Kairali News Live l Latest Malayalam News
Wednesday, April 21, 2021

News

പിതാവിന്റെ അടുത്ത ബന്ധുവായ സൈനികന്‍ ബലാത്സംഗം ചെയ്തു; ദയാവധത്തിനുള്ള അപേക്ഷയുമായി ഇരുപതുകാരി രാഷ്ട്രപതിക്കു മുന്നില്‍

പട്‌ന: പിതാവിന്റെ അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായ ഇരുപതുവയസുകാരി ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷയുമായി രാഷ്ട്രപതിക്കു മുന്നില്‍. പട്‌ന സ്വദേശിയാണ് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും...

മാളിലെ ചെരുപ്പുകടയില്‍ രഹസ്യകാമറ ഉപയോഗിച്ച് നഗ്നത പകര്‍ത്തി; ദുബായില്‍ ഇന്ത്യക്കാരനായ സെയില്‍സ്മാന് ശിക്ഷ ഉറപ്പായി

ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി. അമേരിക്കക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനാണ് തെളിവു സഹിതം...

സൗദി പ്രകോപിപ്പിക്കുന്നെന്ന് ഇറാന്‍ യുഎന്നില്‍; മേഖലയെ സംഘര്‍ഷത്തിലേക്കു നയിക്കുന്നെന്നു വിദേശകാര്യമന്ത്രി; നയതന്ത്രബന്ധം പൂര്‍ണമായി വഷളായി

യുഎന്‍: നിരന്തരമായി സൗദി അറേബ്യ പ്രകോപിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്റെ പരാതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഇറാന്‍ പരാതിയുമായി യുഎന്നിലെത്തിയത്. സൗദിയിലെ ചില...

ഉത്സവത്തിനിടെ പൊലീസുകാരന്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു; ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ അന്വേഷണം

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ കന്‍കാരിയ ഉത്സവത്തിനിടെ പെണ്‍കുട്ടികളെ പൊലീസ് വേഷധാരി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കന്‍കാരിയ ഉത്സവത്തിനെത്തിയ പെണ്‍കുട്ടികളെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും പൊലീസുകാരന്‍ സ്പര്‍ശിക്കുന്ന...

ഇന്ത്യ-പാക് സമാധാന ചര്‍ച്ച അട്ടമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു പാകിസ്താന്‍; പത്താന്‍കോട്ട് ആക്രമണത്തില്‍ ഉടന്‍ നടപടിവേണമെന്ന് അമേരിക്ക

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച ഈമാസം പതിനഞ്ചിനുതന്നെ നടക്കുമെന്നു പാകിസ്താന്‍. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈ മാസം...

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ ഫാഷനോ ഇല്ലാതെ പോകണമെന്നുമായിരുന്നു ഗവര്‍ണര്‍ വാജുഭായ്...

മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ ലീഗില്‍; നിര്‍ണായകമായത് സഞ്ജു വി സാംസണിന്റെ ബാറ്റിംഗ്

മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ലീഗില്‍. പഞ്ചാബിനെ അട്ടിമറിച്ചാണു കേരളം സൂപ്പര്‍ലീഗില്‍ കയറിയത്. പഞ്ചാബിനെ അഞ്ചു വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ആദ്യമായാണ് കേരളം മുഷ്താഖ് അലി...

കോണ്‍ഗ്രസിനെതിരെ വീരേന്ദ്രകുമാര്‍; വിമതരെ നിര്‍ത്തി ജെഡിയുവിനെ തോല്‍പിച്ചു; മുന്നണിയില്‍ നീതികിട്ടിയില്ലെന്നു പ്രവര്‍ത്തകര്‍ക്കു പരാതി

യുഡിഎഫില്‍ ശുഷ്‌കമായ പാര്‍ട്ടിയായി തങ്ങള്‍ മാറിയെന്നും വീരേന്ദ്രകുമാര്‍. ജെഡിയുവിന്റെ അഭിപ്രായത്തിന് രാഷ്ട്രീയപ്രസക്തിയേറെ

പ്രതിഷേധങ്ങള്‍ ഏശിയില്ല; കോടതി വിധികളും എതിരായി; നീതി കിട്ടാതെ യുവതി ബലാത്സംഗം ചെയ്തയാളെത്തന്നെ വിവാഹം ചെയ്തു

ചെന്നൈ: ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്തു പരാതി പരിഹരിക്കാന്‍ യുവതിയോടു കോടതി ഉത്തരവിട്ടതു നടപ്പിലായി. ഏറെ പ്രതിഷേധം ഉയര്‍ന്നെങ്കിലും നീതി ലഭിക്കാതെ യുവതി ഒടുവില്‍ കോടതി ഉത്തരവു...

സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കടലില്‍ വീണു; രക്ഷിക്കാന്‍ ചാടിയ കൂട്ടുകാരനെയും കാണാനില്ല; തെരച്ചില്‍ തുടരുന്നു

മുംബൈ: കൂട്ടുകാര്‍ക്കൊപ്പം കടലിനു സമീപത്തെ പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതില്‍ വിദ്യാര്‍ഥിനി തിരയില്‍പെട്ടു. രക്ഷിക്കാന്‍ ഇറങ്ങിയ കൂട്ടുകാരനെയും കാണാതായി. തെരച്ചില്‍ തുടരുന്നു. മുംബൈ ബാന്ദ്ര ബന്ദ്സ്റ്റാന്‍ഡ് കടല്‍തീരത്താണ് സംഭവം....

മേഘാലയയില്‍ സ്‌ഫോടനത്തില്‍ രണ്ടു മരണം; ആക്രമണത്തിനു പിന്നില്‍ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി

ഷില്ലോംഗ്: മേഘാലയയിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ ഗാരോ കുന്നുകളിലെ വില്യം നഗര്‍ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. വിഘടനവാദി ഗ്രൂപ്പായ...

ബസില്‍ ഉറങ്ങുകയായിരുന്ന 23 കാരിയെ കയറിപ്പിടിച്ചു; എസ്ആര്‍എസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

ബംഗളുരു: ബസ് യാത്രയ്ക്കിടെ ഉറങ്ങുമ്പോള്‍ ജീവനക്കാരന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ദക്ഷിണേന്ത്യയിലെ പ്രമുഖ ദീര്‍ഘദൂര ബസ് സര്‍വീസ് കമ്പനിയായ എസ്ആര്‍എസിലെ ജീവനക്കാരനെതിരേയാണ് കേസെടുത്തത്....

പത്താന്‍കോട്ട് ആക്രമണം ഉണ്ടാകുമെന്നു 20 മണിക്കൂര്‍ മുമ്പേ അറിഞ്ഞിട്ടും കേന്ദ്രം അനങ്ങിയില്ല; പഞ്ചാബിന്റെ മുന്നറിയിപ്പ് അവഗണിച്ചത് എന്തിനെന്ന ചോദ്യം ബാക്കി

ദില്ലി: രാജ്യത്ത് ഒരു ഭീകരാക്രമണം തടയാനും സുരക്ഷ ഒരുക്കാനും ഇരുപതു മണിക്കൂര്‍ മതിയായ സമയമാണോ? പത്താന്‍കോട്ട് ആക്രമണം നടക്കുമെന്ന് ഇരുപതു മണിക്കൂര്‍ മുമ്പേ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര...

തനിക്കു തെറ്റിയെന്നു രാജന്‍ബാബുവിന്റെ മാപ്പപേക്ഷ; മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല, ഘടകകക്ഷികള്‍ തീരുമാനിക്കുമെന്നു ചെന്നിത്തലയുടെ മറുപടി

കൊച്ചി: തനിക്കു തെറ്റുപറ്റിയെന്നും വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യമെടുക്കാന്‍ ഒപ്പം പോയതില്‍ ഖേദിക്കുന്നെന്നും ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ബാബു. മാപ്പു പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ബാബു ചെയ്തതെന്ന് ആഭ്യന്തരമന്ത്രി...

പൊതുമേഖലാ ബാങ്കുകളിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്നു സുപ്രീം കോടതി; മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പാലിക്കേണ്ടെന്നു സുപ്രീം കോടതി. പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ജെ...

പാര്‍ലമെന്റില്‍ ബോറടിക്കുമ്പോള്‍ മറ്റു എംപിമാരുമായി ചര്‍ച്ച ചെയ്യുന്നത് സാരിയെക്കുറിച്ചാണെന്ന് സുപ്രിയ സുലേ; സാരി ചര്‍ച്ചയിലൂടെ ശരത് പവാറിന്റെ മകള്‍ വിവാദത്തില്‍

ദില്ലി: എന്‍സിപി തലവന്‍ ശരത് പവാറിന്റെ മകളും ലോക്‌സഭ എംപിയൂമായ സുപ്രിയ സുലേ വിവാദക്കുരുക്കില്‍. പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് ബോറാണെന്നും അതുകൊണ്ട് പ്രസംഗം നടക്കുമ്പോള്‍ മറ്റു...

മാണിയുടെ വാക്ക് പാഴായി; മെയ് മാസത്തിനുള്ളില്‍ കുടിശിക നല്‍കി സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

മെയ് മാസത്തിനുള്ളില്‍ കുടിശിക നല്‍കി സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആഥിത്യമരുളാന്‍ കോഴിക്കോട്; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേള വന്‍വിജയമാക്കുമെന്ന് അബ്ദുറബ്ബ്

അനൂകൂല സാഹചര്യത്തില്‍ കേരളത്തിലെ കായികതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഒളിമ്പ്യന്‍ പിടി ഉഷ

പട്ടാളവേഷം ധരിച്ചു നാട്ടുകാര്‍ക്കു ചുറ്റാനാവില്ല; പൊതുജനം സൈനികവേഷം ധരിക്കാനോ വില്‍ക്കാനോ പാടില്ലെന്ന് സൈന്യം

ചണ്ഡിഗഡ്: സൈനികര്‍ ജോലിയിലും വിശ്രമസമയത്തും ഉപയോഗിക്കുന്ന യൂണിഫോമുകള്‍ക്കും വര്‍ക്കിംഗ് ഡ്രസിനും സമാനമായ വേഷങ്ങള്‍ പൊതു ജനങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൈന്യത്തിന്റെ നിര്‍ദേശം. ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും...

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി; ട്രെയിനില്‍നിന്ന് ചാടി മരിച്ച പെണ്‍കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമകളായിരുന്നെന്നു പൊലീസ്

കൊച്ചി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നു ഹൈക്കോടതി. ഒറ്റപ്പാലത്തിനടുത്തു മങ്കരയില്‍ കോന്നി സ്വദേശികളായ മൂന്നു പെണ്‍കുട്ടികള്‍ ട്രെയിനില്‍ നിന്നു ചാടി മരിച്ചതിനെക്കുറിച്ചു കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ്...

കാത്തിരുന്ന സുമിയെ കാണാന്‍ ചന്ദ്രേട്ടന്‍ എത്തി; ദിലീപിനെ സുമി റോസാപുഷ്പം നല്‍കി സ്വീകരിച്ചു; ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നു ദിലീപ്

തിരുവനന്തപുരം: സുമിയെ കാണാന്‍ ചന്ദ്രേട്ടനെത്തി. സുമി റോസാ പുഷ്പം നല്‍കി സ്വീകരിച്ചു. വ്യത്യസ്തമായ താരാരാധാനയുടെ സഫലനിമിഷമായി മാറി ഇരുവരുടെയും കൂടിക്കാഴ്ച. പിപ്പീള്‍ ടിവി വാര്‍ത്തയിലൂടെയാണ് സിനിമ കണ്ടു...

ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണശ്രമം; സ്‌ഫോടകവസ്തു നിറച്ച വാഹനം പിടിച്ചെടുത്തു; ഒരു ഭീകരന്‍ പിടിയില്‍

ഹെറാത്ത്: അഫ്ഗാനിസ്താനിലെ ഹെറാത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഭീകരാക്രമണത്തിനുള്ള ശ്രമം സുരക്ഷാ സൈന്യം പരാജയപ്പെടുത്തി. ഇന്നുച്ചയോടെ സ്‌ഫോടക വസ്തു നിറച്ച വാഹനം കോണ്‍സുലേറ്റിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു ഭീകരരുടെ ശ്രമം....

ആര്‍എസ്പി നേതാവ് എല്‍ സുഗതന്‍ സിപിഐഎമ്മിലേക്ക്; സുഗതന്‍ ആര്‍വൈഎഫ് സ്ഥാനങ്ങള്‍ രാജിവച്ചു

കൊല്ലം: ആര്‍എസ്പിയുടെ യുവജന സംഘടനയായ ആര്‍വൈഎഫിന്റെ സംസ്ഥാന സമിതി അംഗം എല്‍ സുഗതന്‍ ആര്‍എസ്പി വിട്ടു. സിപിഐഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് സുഗതന്‍ ആര്‍എസ്പി വിട്ടത്. ആര്‍എസ്പി നേതാവ് പ്രൊഫ....

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ക്രിസ്‌ഗെയിലിനെതിരേ ക്രിക്കറ്റ് ലോകത്തും പ്രതിഷേധം; ഗെയിലിനെ ആജീവനാന്തം വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍

മെല്‍ബണ്‍: ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കരീബിയന്‍ വെടിക്കെട്ട് താരം ക്രിസ് ഗെയിലിനെതിരേ ക്രിക്കറ്റ് ലോകവും. ഗെയിലിനെ ആജീവനാന്തം ക്രിക്കറ്റില്‍നിന്നു വിലക്കണമെന്നു ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍...

ഐഎസ് ഭീകരത പെറ്റമ്മയോടും; ഐഎസ് വിട്ടുവരാന്‍ നിര്‍ബന്ധിച്ചതിന് ഇരുപതുകാരന്‍ സ്വന്തം മാതാവിനെ തലയറുത്തുകൊന്നു

ഐഎസ് വിട്ടുവരാന്‍ യുവാവിനെ നിരന്തരം നിര്‍ബന്ധിച്ചതാണ് മാതാവിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്.

രാജ്യത്തു ഭീകരാക്രമണ പരമ്പരയ്ക്കു പദ്ധതിയിട്ട മദ്രസ അധ്യാപകന്‍ ബംഗളുരുവില്‍ അറസ്റ്റില്‍

ബംഗളുരു: രാജ്യത്തു ഭീകരാക്രമണ പരമ്പരയ്ക്കു പദ്ധതിയിട്ട മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ മദ്രസ ആധ്യാപകനായ മൗലാന അന്‍സാര്‍ ഷായെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഭീകര...

സുപ്രീംകോടതി വിധി മറികടന്ന് കേന്ദ്രസര്‍ക്കാര്‍; ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാടിന് അനുമതി

പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി.

തിരുനെല്‍വേലി അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം അഞ്ചായി; ആകെ മരണം പത്ത്; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയത്

ബസിലുണ്ടായിരുന്നതു വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍. ബസിന് സാങ്കേതിക ത്തകരാറില്ലെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ്.

കെ.ബാബുവിനെതിരായ ഹര്‍ജിയില്‍ ത്വരിതാന്വേഷണം; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; അന്വേഷണ ചുമതല വിജിലന്‍സ് എസ്പി നിശാന്തിനിക്ക്

കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഹൈക്കോടതിയുടെ ഇടപെടല്‍

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഇന്ന്; മൂന്നു ദിവസത്തേക്ക് ബാങ്ക് ഇടപാടുകള്‍ മുടങ്ങും

നാളെ രണ്ടാംശനിയും മറ്റന്നാള്‍ ഞായറാഴ്ച്ചയുമായതിനാല്‍ തുടര്‍ച്ചയായി മൂന്നു ദിവസമാണ്

Page 1243 of 1300 1 1,242 1,243 1,244 1,300

Latest Updates

Advertising

Don't Miss