News – Page 1379 – Kairali News | Kairali News Live l Latest Malayalam News
Tuesday, June 15, 2021

News

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംവരണ വിരുദ്ധരായ ആര്‍എസ്എസിനൊപ്പം യോഗത്തിന് എങ്ങനെ സഹകരിക്കാനാവുമെന്നും കോടിയേരി

വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മരുന്ന് വിപണിയിലിറക്കി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വികസിപ്പിച്ചത്.

ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ കൈയൊടിഞ്ഞ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; വീഡിയോ കാണാം

ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു.

വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല; ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു

യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു.

പ്രതിരോധ ഗവേഷണ സ്ഥാപനത്തിന് ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍; ജെ മഞ്ജുള സ്ഥാനമേറ്റു

ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു.

രണ്ടാംവട്ട ചർച്ചയും പരാജയം; മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു

കണ്ണൻദേവൻ തോട്ടം തൊഴിലാളികളുമായി തൊഴിൽമന്ത്രി ഷിബു ബേബി ജോൺ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം

മോദിക്ക് പിണറായിയുടെ വെല്ലുവിളി; കശാപ്പ് നിരോധനത്തില്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്ത്; പ്രതികരിക്കാനും യോജിച്ച് നീങ്ങാനും ആഹ്വാനം

ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളെന്ന് പിണറായി; സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്

കുട്‌ലു ബാങ്ക് കവർച്ച; വിവരം നൽകാമെന്ന് പൊലീസിന് അജ്ഞാതന്റെ സന്ദേശം; പ്രതിഫലം നൽകണമെന്നും ആവശ്യം

കുട്‌ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം

നേപ്പാളി യുവതികളെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി അറിയില്ലെന്ന് നേപ്പാള്‍; ഫ്ളാറ്റ്‌ റെയ്ഡ് ചെയ്തത് അപലപനീയമെന്ന് സൗദി

ദില്ലിയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ യുവതികളെ പീഡിപ്പിച്ചതായി സ്ഥിരീകരണമില്ലെന്ന് നേപ്പാള്‍. സൗദിയുമായി നേപ്പാളിന് നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസിഡര്‍ ദീപക് കുമാര്‍ അറിയിച്ചു.

അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും.

ബിന്‍ലാദനോട് സാമ്യം; അമേരിക്കയില്‍ സിഖ് വംശജനെ ഭീകരനെന്നു വിളിച്ചു മര്‍ദിച്ചവശനാക്കി

ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.

സംഘഭീകരത അവസാനിക്കുന്നില്ല; എഴുത്തുനിര്‍ത്തിയില്ലെങ്കില്‍ കല്‍ബുര്‍ഗിക്കു പിന്നാലെ കെ എസ് ഭഗവാനെയും വധിക്കുമെന്നു സംഘപരിവാര്‍

എം എം കല്‍ബുര്‍ഗിക്കു പിന്നാലെ മറ്റൊരു എഴുത്തുകാരനും യുക്തിചിന്തകനുമായ കെ എസ് ഭഗവാനെയും വധിക്കുമെന്നു ഭീഷണി.

കുട്ടിക്കടത്തു കേസില്‍ സിബിഐ റിപ്പോര്‍ട്ട് തേടി; എല്ലാ നടപടികളും വിശദീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നിര്‍ദേശം

രേഖകളില്ലാതെ എത്തിയ കുട്ടികളെ തിരിച്ചയച്ചതുള്‍പ്പടെ ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി സ്വീകരിച്ച മുഴുവന്‍ നടപടികളുടെയും വിശദാംശങ്ങളാണ് സിബിഐ ആവശ്യപ്പെട്ടത്

ഗോകുലുമായി പ്രണയത്തിലായിരുന്നെന്നു സുഹൃത്തിന്റെ ഭാര്യ; ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭര്‍ത്താവിനെ ചതിച്ചെന്നു മൊഴി; ദുരൂഹതകള്‍ ചുരുളഴിയുന്നു

ഗോകുല്‍ തനിക്കു വേണ്ടി ഒരുപാട് റിസ്‌കെടുത്തിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു ഭര്‍ത്താവ് സാജു ജോസിന്റെ ഭാര്യ പൊലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സിലറോടു പറഞ്ഞു.

ഏഴു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ചത് എട്ടു സ്ത്രീകളെ; നാടിനു നാണക്കേടായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കഥ

ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു നാണക്കേടാവുന്നു.

പാകിസ്താനില്‍ 24 മണിക്കൂറിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 2 മാധ്യമപ്രവര്‍ത്തകര്‍; മരിച്ചവരിലൊരാള്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അഫ്താബ് ആലം

പാകിസ്താനില്‍ 2 വ്യത്യസ്ത വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത് 2 മാധ്യമ പ്രവര്‍ത്തകര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജിയോ ടിവിയുടെ മുന്‍ അവതാരകനുമായ അഫ്താബ് ആലമാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

കേരളത്തിലെ മാതൃക കണ്ടു ഹൈദരാബാദിലും ഷീ ടാക്‌സി ഓട്ടം തുടങ്ങി; ആശംസകളുമായി ബാഹുബലി സംവിധായകന്‍ രാജമൗലി

സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്രചെയ്യുമ്പോള്‍ സുരക്ഷിതത്വ ഭീതിയില്ലാതാക്കാന്‍ കേരളത്തില്‍ നടപ്പാക്കിയ ഷീ ടാക്‌സി മാതൃകയില്‍ ഹൈദരാബാദിലും ടാക്‌സിക്കാറുകള്‍.

എസ്‌ഐയാവാന്‍ അര്‍ദ്ധരാത്രി പരീക്ഷയെഴുതണം; പിഎസ്‌സിയുടെ എസ്എംഎസ് കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി; ഹാള്‍ടിക്കറ്റില്‍ തെറ്റ് തിരുത്തി പിഎസ്‌സി

എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി.

ബിഹാര്‍ നിയമസഭയിലേക്ക് ഒക്ടോബര്‍ 12 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്; 47 മണ്ഡലങ്ങള്‍ നക്‌സല്‍ അക്രമസാധ്യതയുള്ളത്

ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും നവംബര്‍ ഒന്നിനു നാലാംഘട്ടവും അഞ്ചിന് അഞ്ചാം...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി; 6 ശതമാനം വര്‍ദ്ധന; ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി. 6 ശതമാനം വര്‍ദ്ധനയാണ് ക്ഷാമബത്തയില്‍ വരുത്തിയത്.

മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് വെള്ളാപ്പള്ളി നടേശന്‍; നിശ്ചലദൃശ്യ വിവാദത്തില്‍ മുന്നോട്ട് പോകാനില്ലെന്നും വെള്ളാപ്പള്ളി

മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കാറില്‍ നിന്നിറക്കാന്‍ വീട്ടുകാര്‍ മറന്നു; 78 ഫാരൻഹീറ്റ് പൊള്ളുന്ന ചൂടില്‍ രണ്ട് മണിക്കൂര്‍ അടഞ്ഞ കാറില്‍ കഴിഞ്ഞ പിഞ്ചുബാലന് ദയനീയ മരണം

പള്ളിയില്‍ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന പിഞ്ചുബാലന് പൊള്ളുന്ന മരണം.

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക്

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടില്ല; 13 പേര്‍ ജീവനോടെയുണ്ട്; 7 പേരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം

യെമനില്‍ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം.

ടേക്ക്ഓഫിനൊരുങ്ങിയ ബ്രിട്ടീഷ് വിമാനത്തിന് തീപിടിച്ചു; ടേക്ക് ഓഫ് റദ്ദാക്കി; 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഫോര്‍ട്ടുകൊച്ചി ദുരന്തം; കൊച്ചി കോര്‍പ്പറേഷനില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍; കോര്‍പ്പറേഷനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ചേരും.

ഇന്ത്യാ-പാക് അതിര്‍ത്തിരക്ഷാ തലവന്‍മാരുടെ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി സംരക്ഷണ സേനാ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തും.

തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ഗതാഗത കമ്മീഷണറാക്കി; അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.

ചാവക്കാട്ടെ ഗ്രൂപ്പ് കൊലപാതകം; തീരുമാനമെടുക്കാനാവാതെ കെപിസിസി; സിഎന്‍ ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരാന്‍ ശ്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിഎം സുധീരന്‍

തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല.

കണ്ണൂര്‍ നഗരമധ്യത്തില്‍ സദാചാര പൊലീസിന്റെ വിളയാട്ടം; വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.

പരിഹാരമാകാതെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം; 20,000 പേര്‍ക്ക് അഭയം നല്‍കുമെന്ന് വെനസ്വേല

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്പിന് തലവേദനയായി തുടരുകയാണ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

വര്‍ഗ്ഗീയ – സാമുദായിക ശക്തികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍; സാംസ്‌കാരിക പുരോഗതിയെ പിന്നോട്ടടിക്കുന്നു എന്നും വിഎസ്

വര്‍ഗ്ഗീയ - സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ ഗെയിം കളിച്ച പതിനേഴുകാരന് മരിച്ചു; കളി നിര്‍ത്തിയിരുന്നത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം

ഊണിനും ഉറക്കത്തിനും മാത്രം സമയം നല്‍കി തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ഗെയിം കളിച്ച പതിനേഴുകാരന്‍ തലച്ചോര്‍ മരവിച്ചു മരിച്ചു.

സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ

സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ മൂന്ന് കുട്ടികളെ കൊന്നു. മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റില്‍

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്റെ ക്രൂരത. കാമുകിയുടെ മൂന്ന് കുട്ടികളെ കാമുകന്‍ കൊന്നു. കുട്ടികളുടെ മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി.

ഭാര്യയെ കൊല്ലാന്‍ ഗോകുല്‍ കാട്ടിക്കൂട്ടിയത് ഹൈടെക് തന്ത്രങ്ങള്‍; സുഹൃത്തിന്റെ ഭാര്യ ഗോകുലിന്റെ എന്‍ജിനീയറിംഗ് സഹപാഠി; ചുരുളഴിയാന്‍ ദുരൂഹത ഇനിയും ബാക്കി

സ്വന്തം ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ തൃശൂരുകാരന്‍ എം ജി ഗോകുല്‍ കാട്ടിക്കൂട്ടിയത് മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍.

പയ്യന്നൂര്‍ ഹക്കീം വധക്കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

പൂവാലന്‍മാരായ ഗുണ്ടകളോട് മുട്ടാന്‍ നാട്ടുകാര്‍ പേടിച്ചപ്പോള്‍ പെണ്‍കുട്ടിതന്നെ കൈകാര്യം ചെയ്തു; മൂക്കിടിച്ചു പൊളിച്ചപ്പോള്‍ നാട്ടുകാര്‍ ഹീറോയാക്കി

സ്ഥിരം പൂവാലന്‍മാരായ നാട്ടിലെ റൗഡികളെക്കുറിച്ചു നാട്ടുകാരോടു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ പേടിച്ചവര്‍ക്കു മുന്നില്‍ പഠിച്ച കരാട്ടേ പ്രയോഗിച്ച് പെണ്‍കുട്ടി മാതൃകയായി.

നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി...

കേന്ദ്രമന്ത്രിമാര്‍ക്കെന്താ നൃത്തം ചെയ്താല്‍.? കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ ചുവടു വയ്ക്കുന്ന സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും; വീഡിയോ കാണാം

കോളജില്‍ പരിപാടിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ഹര്‍സിമ്രത് കൗറിനും ഒരു മോഹം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒന്നു ചുവടുവച്ചാല്‍ എന്താണെന്ന്.

കാസര്‍ഗോഡ് ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം; അന്വേഷണം കര്‍ണാടകയിലേക്കും

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.

തൃശ്ശൂര്‍ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി യോഗം

തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും.

Page 1379 of 1387 1 1,378 1,379 1,380 1,387

Latest Updates

Advertising

Don't Miss