News – Page 1441 – Kairali News | Kairali News Live l Latest Malayalam News
Sunday, July 25, 2021

News

സുരക്ഷിതമല്ലാത്ത ഭക്ഷണം: അമേരിക്ക ഒരു മാസത്തിനിടെ മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍

ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ 2100 ബാച്ചുകള്‍.ബ്രിട്ടാനിയയും ഹാല്‍ദിറാമും അടക്കമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളാണ് അമേരിക്ക സുരക്ഷിതത്വമില്ലെന്നു കണ്ടെത്തി മടക്കിയത്.

ഐഎസ് മാരകശേഷിയുള്ള ബോംബ് നിര്‍മിക്കുന്നതായി സൂചന; വന്‍തോതില്‍ റേഡിയോ ആക്ടീവ് ശേഖരം കൈവശപ്പെടുത്തി

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്.

ഐൻസ്റ്റിന്റെ കത്തുകൾ ലേലം ചെയ്തു; ലഭിച്ചത് രണ്ടര കോടി രൂപ

ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച് മകന് അയച്ച കത്തിന് 62,500 ഡോളറാണ്...

എയർ ഇന്ത്യയുടെ ഊണിൽ പല്ലി; യാത്രക്കാർ ഭക്ഷണം ബഹിഷ്‌കരിച്ചു

എയർ ഇന്ത്യാ വിമാനത്തിൽ വിതരണം ചെയ്ത പ്രത്യേക ഊണിൽ പല്ലിയെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഐഎൽ 111 നമ്പർ വിമാനത്തിൽ വിതരണം...

കരിപ്പൂര്‍ അക്രമം: 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റി; സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം മാറ്റിയത്.

മാണിക്കെതിരെ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കും: കോടിയേരി

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടതു കോടതിയാണെന്നും കോടിയേരി...

കരിപ്പൂർ വെടിവെപ്പ്; 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് രാവിലെയാണ് പുറത്തിറങ്ങിയത്.

അയോഗ്യനാക്കി പുറത്താക്കാൻ നീക്കം; മാണി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ അയോഗ്യനാക്കി കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് നീക്കം. അരുവിക്കരയിൽ പിസി ജോർജ്ജ് സ്ഥാനാർത്ഥിയെ നിർത്തിയത് കൂറുമാറ്റമായി കണക്കാക്കും....

ബാർ കോഴയിൽ മാണിക്ക് ക്ലീൻചിറ്റ്; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണ്...

ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു; 100 പേർ ആശുപത്രിയിൽ

ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു. ടാങ്കർ ലോറിയിൽ നിന്ന് ചോർന്ന അമോണിയ വാതകം ശ്വസിച്ചാണ് മരണം. സംഭവത്തിൽ 100ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ലുധിയാനയിൽ...

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന അവസാന ദിവസം ഇന്ന്. അപരന്മാര്‍ മത്സര രംഗത്ത് തുടരുമോ എന്ന കാര്യം ഇന്ന് വ്യക്തമാകും.

മാഗിയുടെ നിരോധനം നീക്കില്ല; നെസ്‌ലേയ്ക്കു തിരിച്ചടിയായി ബോംബെ ഹൈക്കോടതി ഉത്തരവ്

മാഗി നൂഡില്‍സ് നിരോധനത്തിനെതിരായ നെസ് ലേ ഇന്ത്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി അനുവദിച്ചില്ല. നെസ് ലേയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിട്ടിയോടും മഹാരാഷ്ട്ര,...

പാക് പതാകയ്ക്കു പിന്നാലെ കശ്മീരില്‍ ഐഎസ് പതാകയും; പ്രതിഷേധം വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ്

പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും ഉയര്‍ത്തി. കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്നു പാകിസ്താന്‍ പതാകയ്ക്കു പിന്നാലെ ഐഎസിന്റെ പതാക ഉയര്‍ത്തിയത്.

കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; അബദ്ധത്തില്‍ വെടിപൊട്ടിയതെന്നു നിഗമനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്.

ബസിനുമുകളില്‍ വൈദ്യുതകമ്പി പൊട്ടിവീണ് വിവാഹസംഘത്തിലെ 30 പേര്‍ മരിച്ചു

വിവാഹസംഘം സഞ്ചരിക്കുകയായിരുന്ന ബസിനു മുകളില്‍ തീവ്ര ശേഷിയുള്ള വൈദ്യുതി കമ്പി പൊട്ടിവീണ് മുപ്പതു പേര്‍ മരിച്ചു. രാജസ്ഥാനിലെ ടോംഗ ജില്ലയിലെ പച്ചേവാര്‍ മേഖലയിലാണ് ദുരന്തമുണ്ടായത്.

വ്യാജ സർട്ടിഫിക്കറ്റ് കേസ്; തോമറിനെ ആപ്പിൽ നിന്ന് പുറത്താക്കും

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ ദില്ലി മുൻ നിയമമന്ത്രി ജിതേന്ദ്ര സിങ്ങ് തോമറിനെ ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും. തോമറിനെതിരായ ആരോപണങ്ങൾ പാർട്ടി ലോകായുക്ത...

കാമുകനോടൊപ്പം ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊന്ന ഭാര്യ പിടിയില്‍

ബന്ധുവായ കാമുകനൊപ്പം വിദേശത്തു പോയി ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയുമായ ശില്‍പ റെഡ്ഢിയാണ് പിടിയിലായത്.

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്ന് മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

അട്ടപ്പാടി ആദിവാസി കോളനിയിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ഷോളയാർ പുതുർ കോളനിയിലെ വള്ളി- അനന്തകുമാർ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് ഉച്ചയോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ...

ബിടെക്കിനു ചേര്‍ന്നത് കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ല; ഐഐടിയിലെ ഒന്നാം റാങ്കുകാരന്‍ മൈക്രോസോഫ്റ്റിലെ ജോലി നിരസിച്ചു

ബിടെക്കിനു ചേര്‍ന്നത് ഒരു കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ലെന്നു വിശദമാക്കിയാണ് മൈക്രോസോഫ്റ്റ് വച്ച ഓഫര്‍ നിരസിച്ചത്. ഗവേഷണം നടത്താനും അധ്യാപനത്തിനുമാണ് തനിക്കു താല്‍പര്യം. ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ല.

റെയില്‍വേ സ്വകാര്യവല്‍കരണത്തിലേക്ക്; യാത്രാ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ ശിപാര്‍ശ

രാജ്യത്തു സ്വകാര്യ ട്രെയിനുകള്‍ക്കു കളമൊരുങ്ങുന്നു. യാത്രാ ട്രെയിന്‍ സര്‍വീസ് മേഖലയില്‍ സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തു. ചരക്കു കടത്തു...

ഹവാല ഇടപാടുകാരന് തിരുവഞ്ചൂരുമായി ബന്ധം; ചിത്രങ്ങൾ പീപ്പിൾ ടിവി പുറത്ത് വിട്ടു

കൊച്ചി നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ഹവാല ഇടപാടുകാരൻ വിഎസ് സുരേഷ് ബാബുവിന് ഉന്നത രാഷ്ട്രീയബന്ധം. സുരേഷ് ബാബും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങൾ...

ജോർജ്ജിന് പുറത്താക്കാൻ കേരളാ കോൺഗ്രസിൽ നീക്കം; മാന്യമായി പെരുമാറുന്നതാണ് മാണിക്ക് നല്ലതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ പുറത്താക്കാൻ കേരള കോൺഗ്രസിൽ നീക്കം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത അച്ചടക്കലംഘനമാണെന്നുമാണ് പാർട്ടി വിലയിരുത്തൽ.

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം.

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് മർദ്ദനദൃശ്യങ്ങൾ പുറത്ത് വിട്ടത്. മറ്റ് വിവരങ്ങൾ...

മിഷേൽ ഒബാമ മോർ മാഗസിന്റെ ഗെസ്റ്റ് എഡിറ്ററായി എത്തുന്നു

അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ് മിഷേൽ ഒബാമ എത്തുന്നത്. ജൂലൈ- ഓഗസ്റ്റ്...

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ പിവി മോഹനനെ...

ഇന്ന് ബാലവേല വിരുദ്ധദിനം; രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെടുക്കുമെന്ന് പഠനം

രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെങ്കിലും എടുക്കുമെന്ന് സാമൂഹസംഘടനയായ ക്രൈ (ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്ത് 2.2 ശതമാനം എന്ന വാർഷിക...

നേപ്പാളിൽ കനത്തമഴ; 47 മരണം; നിരവധി പേരെ കാണാതായി

നേപ്പാളിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഉൾപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് അതിർത്തി പ്രദേശങ്ങളിൽ നിരവധി പേർ...

#entevaka500ന്റെ പണവും മാണി വിഴുങ്ങി; കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ

സോഷ്യൽമീഡിയ വഴി ആരംഭിച്ച എന്റെ വക 500 ക്യാമ്പയിൻ വഴി ലഭിച്ച പണം മന്ത്രി കെഎം മാണി കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ. ബാർ കോഴക്കേസിൽ ആരോപണവിധേയനായ...

ഔദ്യോഗിക വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവം; മുനീറിനെ രക്ഷിക്കാൻ ശ്രമം

ഡോ. എംകെ മുനീറിന്റെ വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ മന്ത്രിയെ രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജ് ജീവനക്കാരെ ബലിയാടാക്കുന്നു. സൂപ്രണ്ടടക്കം 11 പേരോട് തിരുവനന്തപുരത്ത് തെളിവെടുപ്പിന് ഹാജരാകാൻ ചീഫ്...

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ മുംബൈ ഹൈക്കോടതിയിൽ

രാജ്യത്ത് മാഗി നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ നെസ്‌ലെയുടെ തീരുമാനം. കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യാഴാഴ്ച്ച നെസ്‌ലെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി വിധി...

ദ വിസിറ്റ്… വൈറലായി ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ പരസ്യം

ദില്ലി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച പരസ്യവീഡിയോ വൈറലാകുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ വസ്ത്രശേഖരത്തിനായി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ദ വിസിറ്റ് എന്നപേരില്‍ പരസ്യചിത്രം നിര്‍മിച്ചത്. ലിവിംഗ് ടുഗെദറായി...

ഐഎസ് വളര്‍ന്നപ്പോള്‍ അല്‍ ക്വയ്ദ തളരുന്നെന്നു വെളിപ്പെടുത്തല്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്.

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ പ്രധാനമന്ത്രിക്കു ജയലളിതയുടെ കത്ത്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി; ചെന്നൈയില്‍ സിഇഒ അറസ്റ്റില്‍

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി കൈവശം വച്ച സിഇഒയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇ പബ്ലിഷിംഗ് സ്ഥാപനമായ ജോവേ ഇന്ത്യയുടെ സിഇഒ സഞ്ജീവ് ഭട്‌നാഗറാണ് അറസ്റ്റിലായത്.

മാലിന്യ കൂമ്പാരമായി മറീന

ചെന്നൈ കടപ്പുറത്തുനിന്നും മുപ്പതിനായിരം കിലോ മാലിന്യം നീക്കം ചെയ്തു. ചെന്നൈ ട്രക്കിങ് ക്ലബാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത്. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായാണ് ക്ലബ്ബ് കടല്‍ തീര ശുചീകരണപരിപാടി...

സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി

ട്ടികജാതി വികസനത്തിനായുള്ള സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി. സര്‍ക്കാര്‍ ദത്തെടുത്ത വരവൂരിലെ നെല്ലിക്കുന്ന് കോളനിക്കായുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്.

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോപണിമുടക്ക്

കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്. നഗരത്തില്‍ മീറ്ററിടാതെ ഓടിയ ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് പണിമുടക്ക്.

കരിപ്പൂര്‍ വിമാനത്താവളം കേരള പൊലീസിന്റെ സുരക്ഷാ വലയത്തില്‍; പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില ഗുരുതരം

യുവതിയെ പീഡിപ്പിച്ചയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല; ചേരിനിവാസികൾ പോലീസുകാരെ മർദ്ദിച്ചു

യുവതിയെ ഗർഭിണിയാക്കി സംഭവത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികൾ മർദ്ദിച്ചു. ഒഡീഷ ഹാൽഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ് ലക്ഷ്മിസാഗർ സ്‌റ്റേഷനിലെ പോലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്.

രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; ദുരന്തങ്ങൾ പറഞ്ഞ കർഷകൻ ആത്മഹത്യ ചെയ്തു

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ് ജില്ലയിലെ സൂർജിത് സിംഗാണ് കടക്കൊണി മൂലം ആത്മഹത്യ...

സൗദി വീണ്ടും പുരോഗമിക്കുന്നു; സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ പുരുഷന്‍ അനുമതി നല്‍കണമെന്ന നിബന്ധന നീക്കിയേക്കും

പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള നിയമവും മാറ്റാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഗാർഹിക പീഡനം; സോമനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ പരാതി

ആംആദ്മി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡനത്തിന് പരാതി. സോമനാഥിനെതിരെ ഭാര്യ ലിപികാ ഭാരതിയാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. സോമനാഥിനോട് ജൂൺ 2ന് ഹാജരാകണമെന്ന് കമ്മീഷൻ...

കൊച്ചിയിൽ നാളെ മുതൽ ഓട്ടോ പണിമുടക്ക്

കൊച്ചി നഗരത്തിൽ നാളെ മുതൽ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവരുടെ സംയുക്ത ആഹ്വാനത്തിലാണ് പണിമുടക്ക്. 40 ഓട്ടോ ഡ്രൈവർമാരെ പോലീസ് അറസ്റ്റ്...

അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്ത്രീകള്‍ക്കു സെറ്റുസാരികള്‍ വിതരണം...

കൈവെട്ട് കേസ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ; ശിക്ഷ കുറഞ്ഞതും വെറുതെ വിട്ടതും നിയമവിരുദ്ധമെന്നും എൻഐഎ

കൈവെട്ട് കേസിൽ വിചാരണക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷാവിധി കുറഞ്ഞതും ആറു പേരെ വെറുതെ വിട്ട വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് എൻഐഎ അപ്പീൽ സമർപ്പിച്ചത്....

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

നാളെ സംസ്ഥാനത്തു നടത്താനിരുന്ന ബസ് സമരവും ജൂലൈ ഒന്നുമുതലുള്ള അനിശ്ചിതകാല സമരവും പിന്‍വലിച്ചു. തിരുവനന്തപുരത്ത് ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഭൂവുടമ അറസ്റ്റില്‍

പതിമൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി മരിച്ച കേസില്‍ ഭൂവുടമ അറസ്റ്റില്‍. ദില്ലിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

Page 1441 of 1444 1 1,440 1,441 1,442 1,444

Latest Updates

Advertising

Don't Miss