News – Page 1932 – Kairali News | Kairali News Live

News

എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ബാങ്കോക്ക് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി വിമാനം മാറ്റിയിട്ട് പരിശോധിച്ചു

ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ എയര്‍ഇന്ത്യയുടെ AI 332...

ക്രൂഡ് ഓയില്‍ വിലയിടിവ് മുതലെടുത്ത് ജനങ്ങളെ പിഴിയുന്ന എണ്ണക്കമ്പനികള്‍; ഇന്ധന വിലവര്‍ധനയിലൂടെ സര്‍ക്കാരും കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നെന്നു കണക്കുകള്‍

ദില്ലി: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ജനങ്ങളെ പിഴിയുന്നു. 15 ദിവസത്തിനിടെ രണ്ടുതവണയാണ് ഡീസലിന്റെ...

കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐമ്മിലേക്ക്; മണ്ഡലം പ്രസിഡന്റ് അടക്കം രാജിവച്ചു

കൊല്ലം: കൊല്ലത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്‍മാരും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഒടുവില്‍ ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വിഎസ് വിജയനും രാജിവച്ച്...

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും; ആദ്യം പ്രഖ്യാപിക്കുന്നതു 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ

ദില്ലി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്...

ഗെയിലിന്റെ 100 ഡിഗ്രി ബാറ്റിംഗ് ചൂടേറ്റ് ഇംഗ്ലണ്ട് കരിഞ്ഞു; വിന്‍ഡീസ് ജയം 6 വിക്കറ്റിന്

പതിനൊന്ന് പന്ത് ബാക്കിനില്‍ക്കെ വിന്‍ഡീസ് ലോകകപ്പ് ട്വന്റി - 20യിലെ ആദ്യ ജയം സ്വന്തമാക്കി

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചന; വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മന്ത്രി അടൂര്‍ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന്മേല്‍ നികുതി അടയ്ക്കാന്‍ പോബ്‌സണ്‍ ഗ്രൂപ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ സര്‍ക്കാര്‍ - കെപിസിസി തര്‍ക്കം മുറുകുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ വിമര്‍ശനമുയര്‍ത്തി...

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; ഗര്‍ഭിണിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു

ധുര: ഇരുപത്തിമൂന്നുവയസുകാരിയായ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ഥി അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയത്. ഗര്‍ഭിണിയായ അധ്യാപികയെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമപ്രകാരം കേസെടുത്തു...

ഇടത് മുന്നേറ്റത്തിനൊരുങ്ങി വംഗദേശം; സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

2011 ലെ തിരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടു നേടിയാണ് സൂര്യകാന്ത് മിശ്ര നാരായണ്‍ഗഡില്‍ നിന്നും വിജയിച്ചത്

വൈപ്പിനില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനെ അറസ്റ്റ് ചെയ്തു; കാമുകനെ ഒളിപ്പിച്ചതിന് പിതാവും സുഹൃത്തുക്കളുമായി നാലു പേരും അറസ്റ്റില്‍

കൊച്ചി: പതിനേഴുവയസുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുവയസുകാരനായ കാമുകന്‍ അറസ്റ്റില്‍. കാമുകനെ ഒളിപ്പിച്ചതിന് കാമുകന്റെ പിതാവും അമ്മാവനും സുഹൃത്തുക്കളുമടക്കം നാലു പേരും പൊലിസിന്റെ...

മുസ്ലിമായ കളക്ടറെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് സംഘപരിവാറും കോണ്‍ഗ്രസും; മലയാളി ഐഎഎസ് ഓഫീസര്‍ എ ബി ഇബ്രാഹിമിനെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്ന് ഒഴിവാക്കി

മംഗലാപുരം: മുസ്ലിമായതിനാല്‍ ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്നു മലയാളിയായ ജില്ലാ കളക്ടറുടെ പേര് സംഘപരിവാറിന്റഎ നിര്‍ബന്ധത്തിന് ഒടുവില്‍ ഒഴിവാക്കി. മംഗലാപുരം കളക്ടര്‍ എ ബി ഇബ്രാഹിമിന്റെ പേരാണ് സംഘപരിവാറിന്റെ...

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എ മഹാരാഷ്ട്ര നിയമസഭ സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കിയത് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയിലെ വാരിസ് പഠാനെ

മുംബൈ: നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ എംഎല്‍എയെ അടുത്ത സമ്മേളനത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അസാസുദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ...

എട്ടുവര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യ ലാഭത്തിലേക്ക്; കഴിഞ്ഞവര്‍ഷം 2636 കോടി നഷ്ടമുണ്ടാക്കിയ കമ്പനി ഇനിയെങ്കിലും നന്നാകുമോ എന്ന ചോദ്യം ബാക്കി

ദില്ലി: ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ ദുരിതത്തിന് കൂട്ടായ എയര്‍ ഇന്ത്യ എട്ടുവര്‍ഷത്തിന് ശേഷം ലാഭത്തിലാകുന്നു. ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...

ഭര്‍ത്താവിന് ജോലി അകലെ; വീട്ടില്‍ കുട്ടിയെ നോക്കാന്‍ വേറെ ആളില്ല; ഒഴിവുകഴിവു പറഞ്ഞ് മുങ്ങാന്‍ അര്‍ച്ചന ഝായെ കിട്ടില്ല; പിഞ്ചു കുഞ്ഞുമായി നൈറ്റ് പട്രോളിംഗിനെത്തുന്ന ഐപിഎസ് ഓഫീസര്‍ക്ക് ബിഗ് സല്യൂട്ട്

റായ്പൂര്‍: അര്‍ച്ചന ഝാ ഛത്തീസ്ഗഡിലെ പുതിയ തലമുറയിലെ ശ്രദ്ധേയയാ ഐപിഎസ് ഓഫീസറാണ്. രാത്രികാലങ്ങളില്‍ അര്‍ച്ചനയുടെ പൊലിസ് വാഹനം കടന്നപോകുമ്പോള്‍ അതിലേക്കു നോക്കിയാല്‍ ആരും അര്‍ച്ചനയ്ക്ക് ഒരു ബിഗ്...

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ പ്രവാസികളായ ജീവനക്കാരെ മുഴുവന്‍ സ്ഥിരനിയമനത്തില്‍നിന്ന് ഒഴിവാക്കി...

പ്രിയ സംഘപരിവാറുകാരാ, നിങ്ങള്‍ സംസാരത്തില്‍പോലും ജനാധിപത്യം അനുവദിക്കില്ലെന്നറിയാമായിരുന്നു; മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മാന്യത പ്രതീക്ഷിച്ചു; വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഓഡിയോയെക്കുറിച്ചു സെബാസ്റ്റിയന്‍ പോള്‍

കൊച്ചി: വാട്‌സ്ആപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി നടക്കുന്ന ശബ്ദരേഖാ പ്രചാരണത്തില്‍ മുന്‍ എംപിയും നിയമവിദ്ഗ്ധനും ഇടതുപക്ഷ സഹചാരിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മറുപടി. സംസാരത്തില്‍ പോലും ജനാധിപത്യം അനുവദിക്കാത്തവരാണ്...

ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ ബിജെപിക്കാരെന്ന് അരവിന്ദ് കെജ്‌രിവാള്‍; ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നതും ബിജെപിയെന്ന് ദില്ലി മുഖ്യമന്ത്രി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ദേശദ്രോഹികള്‍ ബിജെപിക്കാരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സ്വാര്‍ഥ താല്‍പര്യം മൂലം ബിജെപി...

ഊട്ടിയിലെ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് ലൈംഗികവ്യാപാരം; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ പിടിയില്‍; പിടിയിലായവര്‍ വിദ്യാര്‍ഥിനികളെന്നു സൂചന

മേട്ടുപാളയം: ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ അഞ്ചു മലയാളികളും നാല് ഇതര സംസ്ഥാനക്കാരും അറസ്റ്റില്‍. ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്....

ഉദുമല്‍പേട്ടയില്‍ പ്രണയിച്ചു വിവാഹംചെയ്തതിന് കൊലപാതകം; യുവാവിനെ കൊല്ലാന്‍ കൊലയാളികളെ ഭാര്യയുടെ പിതാവ് വാടകയ്‌ക്കെടുത്തത് 50000 രൂപയ്ക്ക്

ഉദുമല്‍പേട്ട: മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ കൊന്നു പകവീട്ടാന്‍ കൊലയാളികളെ യുവതിയുടെ പിതാവ് വാടകയ്‌ക്കെടുത്തത് അമ്പതിനായിരം രൂപയ്ക്ക്. ഉയര്‍ന്ന ജാതിക്കാരിയായ മകള്‍ കൗസല്യ ദളിതനായ ശങ്കറിനെ...

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ്...

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ച് മലയാളി ടെക്കി; കണ്ടെത്തലിലേക്കു നയിച്ചത് മരണത്തിനു മുന്നില്‍നിന്നു തിരിച്ചുവന്ന അപകടത്തിന്റെ അനുഭവം

ബംഗളുരു: ഗൂഗിളിന്റെ ഡ്രൈവറില്ലാകാര്‍ വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മിത കാറുമായി മലയാളി ടെക്കിയുടെ ബദല്‍. ബംഗളുരുവില്‍ ടിസിഎസില്‍ റോബോട്ടിക്‌സ് ആന്‍ഡ് കൊഗ്നിറ്റീവ് സിസ്റ്റംസ് വിഭാഗത്തില്‍ പ്രാക്ടീസ് മേധാവിയായ...

ടെലിവിഷന്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് പുലര്‍ച്ചെ വന്ന ഫോണ്‍ കോളിനു പിന്നാലെ; പൊലീസ് അന്വഷണം ആരംഭിച്ചു

സെക്കന്തരാബാദ്: തെലുഗുവിലെ പ്രശസ്തയായ ടെലിവിഷന്‍ ചാനല്‍ അവതാരക പേയിംഗ് ഗസ്റ്റായി താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ചു. പ്രമുഖ ചാനലായ ജെമിനിയിലെ അവതാരക കെ നിരോഷ(23)യാണ് ഇന്നു പുലര്‍ച്ചെ തൂങ്ങിമരിച്ചത്....

ഭാര്യ ഉറങ്ങിയെന്നു കരുതി അടുത്തമുറിയിലെ ബന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവിനെ പിന്തുടര്‍ന്ന ഭാര്യ കൈയോടെ പിടികൂടി പോലീസിലേല്‍പിച്ചു

കൊളംബോ: ഭാര്യ ഉറങ്ങിയെന്നു കരുതി കിടപ്പറയില്‍നിന്നെഴുന്നേറ്റ് അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഭാര്യ കൈയോടെ പിടികൂടി. ശ്രീലങ്കയിലെ ഹൊറേലസ്ഗാമുവിലാണ് സംഭവം. രാത്രിയില്‍ കിടപ്പറയില്‍നിന്നു...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍; ഐക്യസന്ദേശം തകര്‍ത്തെന്ന് നേതാക്കള്‍

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമെന്യേ നേതാക്കള്‍ രംഗത്ത്. എ-ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി സുധീരനെതിരെ രംഗത്തെത്തി....

ലൈംഗിക വൈകൃതന്‍ പരാമര്‍ശത്തില്‍ കുടുങ്ങി അര്‍ണാബ് ഗോസ്വാമി; നിജസ്ഥിതി അന്വേഷിക്കാതെ ചര്‍ച്ച ചെയ്തതിന് 50000 രൂപ പിഴ

ദില്ലി: വിവാദ വാര്‍ത്താവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്ക് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ശിക്ഷ. വാര്‍ത്തയില്‍ പക്ഷപാതപരമായി പെരുമാറിയെന്നു കാട്ടിയാണ് അമ്പതിനായിരം രൂപ പിഴയിട്ടത്. മാപ്പു പറയണമെന്നും ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് നിര്‍ദേശിച്ചു....

വാര്‍ത്തകളോടും മോദി സര്‍ക്കാരിന് അസഹിഷ്ണുത; യോഗ അഭ്യാസകരില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയ വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തു

ദില്ലി: ആയുഷ് മന്ത്രാലയത്തിനു കീഴില്‍ യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിങ്ങളെ എടുക്കില്ലെന്ന വാര്‍ത്ത വിവരാവകാശ രേഖയിലൂടെ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തു. പുഷ്പ് ശര്‍മയെയാണ് പൊലീസ്...

ഹിലരി ക്ലിന്റണ് 3 സ്റ്റേറ്റുകളില്‍ ജയം; ഡൊണാള്‍ഡ് ട്രംപിന് ജയവും തോല്‍വിയും; മാര്‍കോ റൂബിയോ പുറത്ത്

ബിസിനസുകാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സമ്മിശ്രഫലമാണുണ്ടായത്

കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്; ആശുപത്രിയില്‍ കിടക്കുന്നവരെ അടക്കം കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍ പരുക്കേറ്റ് കഴിയുന്നവരെ പോലും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

പുകയില പാക്കറ്റുകളിൽ മുന്നറിയിപ്പിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി; തീരുമാനം വാണിജ്യ താല്‍പര്യത്തോടെയെന്ന് ആരോപണം

ദില്ലി: സിഗരറ്റ്, ബീഡി ഉള്‍പ്പടെ പുകയില ഉല്‍പന്ന പാക്കറ്റുകളിലെ മുന്നറിയിപ്പ് പരസ്യത്തിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി. 85 ശതമാനം വേണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ...

കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍; കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് നോട്ടീസ്; നടപടി ജെഎന്‍യു വിവാദത്തിന്റെ പശ്ചാത്തലത്തില്‍

ദില്ലി: രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ജമ്മു-കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം...

ലോകകപ്പ് ട്വന്റി-20: ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വിയോടെ തുടക്കം; കിവീസിന്റെ ജയം 47 റണ്‍സിന്

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 7 വിക്കറ്റു നഷ്ടത്തില്‍ 126 റണ്‍സെടുത്തു

മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചത് മേജര്‍ രവി; ഭരണകൂട പിന്തുണയോടെ വര്‍ഗീയ ധ്രുവീകരണം നടക്കുന്നത് മോദിയുടെ കാലത്തെന്നും ബെന്യാമിന്‍

കോട്ടയം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് മേജര്‍ രവിയെ വിമര്‍ശിച്ച് ബെന്യാമിന്‍ രംഗത്തെത്തിയത്

പത്തുലക്ഷം രൂപയ്ക്കു മറക്കാവുന്നതായിരുന്നില്ല ശങ്കറിന് കൗസല്യ; കൊല്ലുമെന്നറിഞ്ഞിട്ടും അവസാശ്വാസം വരെ പ്രാണപ്രിയയോടൊപ്പം; തമിഴ്‌നാട്ടിലെ ദാരുണമായ ദുരഭിമാനക്കൊലയ്ക്കു മുമ്പു നടന്നതിതൊക്കെ

ഉദുമല്‍പേട്ട: ദാരുണമായ ദുരഭിമാനക്കൊല നടത്തും മുമ്പ് ശങ്കറിനെയും കൗസല്യയെയും പിരിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍. കഴിഞ്ഞദിവസം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മൂന്നു ക്വട്ടേഷന്‍കാര്‍...

പാകിസ്താന്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഭയം; ഇന്ത്യന്‍ സൈനികര്‍ക്ക് വി ചാറ്റും സ്‌മേഷും ലൈനും ഉപയോഗിക്കുന്നതിനു വിലക്ക്

ദില്ലി: പാകിസ്താന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം 3 മെസേജിംഗ് ആപ്പുകള്‍ കരിമ്പട്ടികയില്‍ പെടുത്തി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിട്ടുള്ള വി-ചാറ്റ്, ലൈന്‍, സ്‌മേഷ് എന്നീ...

കൂട്ടുകാരെ മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിച്ചപ്പോള്‍ സഹിച്ചില്ല; ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ ഇളക്കിമറിച്ചു; വീഡിയോ കാണാം

ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന് തന്റെ രണ്ടു സുഹൃത്തുക്കള്‍ പിടിയിലായതറിഞ്ഞ് അവരെ...

ഭാരത് മാതാ എന്നു വിളിക്കാന്‍ പറ്റാത്ത അസദുദ്ദീന്‍ ഒവൈസി പാകിസ്താനിലേക്ക് പോകണമെന്ന് ശിവസേന; അല്ലെങ്കില്‍ സേന തന്നെ ഒവൈസിയെ പാകിസ്താനിലേക്ക് അയക്കും

ദില്ലി: കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാതാ എന്നു വിളിക്കില്ലെന്നു പറഞ്ഞ അസദുദ്ദീന്‍ ഒവൈസിയോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേന മന്ത്രി രാമദാസ് കദം...

മദര്‍ തെരേസ സെപ്തംബര്‍ നാലിന് വിശുദ്ധയാകും; പ്രഖ്യാപനം വത്തിക്കാനില്‍; തീരുമാനത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അംഗീകാരം

കഴിഞ്ഞ ഡിസംബര്‍ 18നാണ് മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമെടുത്തത്

Page 1932 of 2021 1 1,931 1,932 1,933 2,021

Latest Updates

Don't Miss