News – Page 2002 – Kairali News | Kairali News Live

News

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കേരളവർമ്മയിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; യൂണിയൻ ഓഫീസ് കത്തിച്ച സംഭവത്തിൽ നടപടിയില്ല

കേരള വർമ്മ കോളേജിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ സംഭവത്തിൽ ആറു എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

പാർട്ടി രൂപീകരണം ഡിസംബറിലെന്ന് തുഷാർ; എസ്എൻഡിപി യോഗം തുടരുന്നു

ഡിസംബറോടെ എസ്എൻഡിപി യോഗം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി

കേരളത്തിൽ വർഗീയ ശക്തികളെ വളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മോഡിയുടെയും ബിജെപിയുടെയും അജണ്ട നടപ്പാകില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും തമ്മിൽ കൂടിക്കാഴ്ച നടത്തി.

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഹഫ്രൂദ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ബീഫ് കഴിച്ചതിന് മുഹമ്മദ് അഖലാഖിനെ കൊന്നവരില്‍ ബിജെപി നേതാവിന്റെ മകനും; പ്രതി ചേര്‍ക്കപ്പെട്ട 11 പേരില്‍ എട്ടും പ്രാദേശിക സഞ്ജയ് റാണയുടെ ബന്ധുക്കള്‍

പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്ന 11 പേരില്‍ എട്ടുപേരും പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ ബന്ധുക്കളാണ്. എല്ലാവരും 18നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി; വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നത് തടസ്സപ്പെട്ടു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച വെബ്‌സൈറ്റാണ് പണിമുടക്കിയത്.

പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് പെണ്ണൊരുമക്കാര്‍; മൂന്നാം പിഎല്‍സി യോഗം ആരംഭിച്ചു

തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ മൂന്നാമത് കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരിച്ചു; മരണം വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരണത്തിന് കീഴടങ്ങി. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് പൊടിമോന്റെ മരണം.

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ ജേണലിസ്റ്റിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഒരു ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഹേമന്ത് യാദവ് എന്ന 45കാരനാണ് കൊല്ലപ്പെട്ടത്.

പതിനാലുകാരിയായ ജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് അസം എംഎല്‍എ അറസ്റ്റില്‍

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് എംഎല്‍എ അറസ്റ്റില്‍. ബോകോ മണ്ഡലത്തില്‍ നിന്നുള്ള ഗോപിനാഥ് ദാസ് എംഎല്‍എയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നു പ്രതിഷേധിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യം; ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു

ക്യാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതില്‍ രോഷംപൂണ്ട് എബിവിപി പ്രവര്‍ത്തകര്‍ കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു.

വിജയ ബാങ്ക് കവർച്ചയിൽ ഏഴു പേർ പങ്കാളികൾ; 20 കിലോ സ്വർണ്ണം കണ്ടെത്തി; പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് എസ്പി

ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയില്‍ നിന്നും കഴിഞ്ഞയാഴ്ച കൊള്ളയടിക്കപ്പെട്ട മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ചെര്‍ക്കളയിലെ ഉപയോഗശൂന്യമായ ഒരു കിണറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ബുധനാഴ്ച; സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കുതന്നെ

തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും

1987ൽ രാജീവ് ഗാന്ധി സർക്കാരിനെ അട്ടിമറിക്കാൻ സൈന്യം ശ്രമിച്ചിരുന്നു; വിവാദ വെളിപ്പെടുത്തലുമായി മുൻ ആർമി കമാൻഡർ

വെസ്‌റ്റേൺ കമാൻഡിൽ നിന്നുള്ള ഒരു ബറ്റാലിയൻ അടക്കം മൂന്നു പാരാ കമാൻഡോ ബറ്റാലിയനുകളാണ് തലസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചത്. The Untold Truth എന്ന പേരിലുള്ള പുസ്തകത്തിലാണ് ഹൂൺ

ദാദ്രി സംഭവത്തിൽ ബിജെപി നേതാവിന്റെ മകനടക്കം രണ്ടു പേർ പിടിയിൽ; മുഹമ്മദിനെ ആക്രമിക്കാൻ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ്

പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നോയ്ഡയിലെ ബസ് ഡിപ്പോയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ദാദ്രി സംഭവത്തിൽ മോഡി മൗനം വെടിയാത്തത് അപലനീയമെന്ന് രാഹുൽ ഗാന്ധിയും കെജരിവാളും; പ്രതിഷേധം ശക്തം

ബീഫ് സൂക്ഷിച്ചതിന്റെ പേരിൽ ദാദ്രിയിൽ നടന്ന കൊലപാതകത്തോട് പ്രധാനമന്ത്രിയും ബിജെപിയും മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് സോണിയാ ഗാന്ധി; വ്യാജവാഗ്ദാനങ്ങളല്ലാതെ ഒന്നും നൽകാൻ മോഡിക്ക് സാധിച്ചിട്ടില്ല

ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

‘പശു ഒരു മൃഗം മാത്രം; ഞാൻ ബീഫ് കഴിക്കും’ പശുവിനെ മാതാവായി കാണാൻ സാധിക്കില്ലെന്നും മാർക്കണ്ഡേയ കട്ജു

പശു ഒരു മൃഗം മാത്രമാണെന്നും അതിനെ ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗൺസിൽ മുൻ ചെയർമാനും റിട്ട. ജസ്റ്റിസുമായ മാർക്കണ്ഡേയ കട്ജു

ആത്മഹത്യ ചെയ്യരുത്; പകരം പൊലീസുകാരെ കൊല്ലണമെന്ന് അണികളോട് ഹർദിക് പട്ടേൽ

ആത്മഹത്യ ചെയ്യരുതെന്നും അതിന് പകരം പൊലീസുകാരെ കൊല്ലണമെന്നും അണികളോട് പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ

സ്വവര്‍ഗാനുരാഗിയായ പഴയ ശിഷ്യനെ മാര്‍പാപ്പ വിളിച്ചുവരുത്തി ആശ്ലേഷിച്ചു; മാറുന്ന കാലത്തെ സഭാ പരമാധ്യക്ഷന്റെ നടപടിക്ക് ലോകത്തിന്റെ ആദരം

കാമുകന്‍ ഐവാനൊപ്പമായിരുന്നു ഗ്രാസി പാപ്പയെ കാണാന്‍ എത്തിയത്. എന്നാല്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു

ലോകത്തെ ഏറ്റവും പഴക്കമുള്ള സസ്യ ഭോജനശാല ഇന്ത്യയിലല്ല; ബീഫടക്കം എല്ലാ ഇറച്ചികളും സുലഭമായ സ്വിറ്റ്‌സര്‍ലന്‍ഡിലെന്നു രേഖകള്‍

മാംസപ്രിയരുടെ നാടായ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഹാവുസ് ഹില്‍റ്റില്‍ എന്ന ഹോട്ടലാണ് ലോകത്ത് ഇന്നും പ്രവര്‍ത്തനം തുടരുന്ന ഏറ്റവും പഴക്കമുള്ള വെജിറ്റേറിയന്‍ ഹോട്ടല്‍

അധ്യാപകന്റെ ആത്മഹത്യ; സ്‌കൂള്‍ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു. പാലക്കാട് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫേസ്ബുക്കില്‍ പങ്കാളിത്തം നല്‍കാമെന്നു പറഞ്ഞു സുക്കര്‍ബര്‍ഗ് ഭൂമിവാങ്ങി പറ്റിച്ചു; കലിഫോര്‍ണിയയിലെ ബില്‍ഡര്‍ വഞ്ചനാക്കേസുമായി കോടതിയില്‍

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനു പിന്നാലെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരേ വഞ്ചനാക്കേസും

കൊച്ചിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു ചാടിയത് പ്രൊജക്ട് തീര്‍ക്കാനാവാത്ത മനോവിഷമത്തില്‍

കൊച്ചി ലിസി ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചു.

ഇറാനും സൗദിയുമൊക്കെ മനം മാറ്റുമ്പോള്‍ പ്രാകൃതമാകുന്ന മഹാരാഷ്ട്ര; കൊലാപുരില്‍ മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടെന്ന് പണ്ഡിതസഭ

ഇറാനിലും സൗദിയിലുമൊക്കെ സ്ത്രീകള്‍ക്കു പൊതുരംഗത്തേക്കു വരാനും ഭരണകൂടത്തിന്റെ ഭാഗമാകാനും പുതിയ കാലത്തു മാറ്റമുണ്ടാകുമ്പോള്‍ കാലത്തെ പിന്നോട്ടടിക്കുന്നത് മഹാരാഷ്ട്രയില്‍

സ്റ്റാര്‍ട്അപ്പുകള്‍ പാരയാവാതിരിക്കാന്‍ പ്രമുഖ ഐടി കമ്പനികള്‍ തുടക്കക്കാരുടെ ശമ്പളം കൂട്ടുന്നു; ടിസിഎസും കൊഗ്നിസാന്റും 10 ശതമാനം വര്‍ധിപ്പിച്ചു

പുതിയതായി രംഗത്തേക്കു വരുന്ന പ്രതിഭകള്‍ കൂടുതലായി സ്റ്റാര്‍ട്അപ്പുകളിലേക്കു പോകുന്നതു തടയാനാണ് കമ്പനികളുടെ നടപടി.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും; വോട്ടെണ്ണല്‍ ഏഴിന്; വിജ്ഞാപനം ഈ മാസം ഏഴിന്

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നവംബര്‍ രണ്ടിനും അഞ്ചിനുമായാണ് വോട്ടെടുപ്പ്

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്കൊഴുകിയ ജങ്കാർ കരയ്ക്കടുപ്പിച്ചു

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്കൊഴുകിയ ജങ്കാർ കരയ്ക്കടുപ്പിച്ചു

വിജയ ബാങ്ക് കവർച്ച; മുഖ്യപ്രതി ഉൾപ്പെടെ നാലു പേർ പിടിയിൽ; സംഘം കുടക് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരിൽ പ്രധാനികൾ

ചെറുവത്തൂർ വിജയ ബാങ്ക് കവർച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാലു പേർ പിടിയിൽ. കുടക് നിവാസിയായ മലയാളിയും കാസർഗോഡ് സ്വദേശികളായ അബ്ദുൾ ലത്തീഫ്, അബ്ദുൾ ഖാദർ,

വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് വിഎസ്; ഗുരു അരുവിപ്പുറത്ത് പറഞ്ഞത് നമ്മുടെ ശിവനെന്നാണ്, ഈഴവ ശിവനെന്നല്ല

അഴിമതി കൊണ്ട് തടിച്ചു കൊഴുക്കാന്നാണ് വെള്ളാപ്പള്ളി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. മറുപടി പറയാതെ വെള്ളാപ്പള്ളി ഒളിച്ചു കളിക്കുകയാണ്.

മെഡിക്കല്‍ പ്രവേശനം ഇനി അഖിലേന്ത്യാ എന്‍ട്രന്‍സിലൂടെ മാത്രം; സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും പരീക്ഷ നടത്താനാവില്ല

രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും പിജി പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താവൂ എന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം.

പെമ്പിളൈ ഒരുമൈയില്‍ ഭിന്നത; വനിതാ നേതാക്കള്‍ ട്രേഡ് യൂണിയന്‍ സമരവേദിയില്‍; അവകാശം നേടാന്‍ യോജിച്ച് നില്‍ക്കണമെന്ന് വനിതകള്‍

മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയില്‍ ഭിന്നത ഉടലെടുക്കുന്നു. ആദ്യം ഒറ്റയ്ക്ക് നിരാഹാരസമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്ന് ട്രേഡ് യൂണിയന്‍ നടത്തുന്ന സംയുക്ത സമരപ്പന്തലിലേക്ക്...

എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍; പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 5ന് ആലോചനായോഗം

എസ്എന്‍ഡിപി കേരളത്തില്‍ അജയ്യ ശക്തിയായി വളരുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ സര്‍വനാശത്തിലേക്ക് പോകുകയാണ്.

വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബകാര്യത്തിനെന്ന് വിഎസ് അച്യുതാനന്ദന്‍; എസ്എന്‍ഡിപിയെ നടേശപരിപാലന സംഘമാക്കിയെന്ന് കോടിയേരി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കണ്ടത് കുടുംബകാര്യത്തിനാണെന്ന് വിഎസ് ആരോപിച്ചു.

ജനങ്ങളെ പിഴിയാന്‍ കെഎസ്ഇബിയുടെ ഉട്ടോപ്യന്‍ നയം; മീറ്ററിന് സെക്യൂരിറ്റി ഡെപ്പോസിറ്റും പുതിയ കണക്ഷന് പ്രോസസിംഗ് ഫീയും

മീറ്റര്‍ റീഡിംഗിന് ആള്‍ വരുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ ഫൈന്‍ അടയ്ക്കണം എന്ന വിവാദ ഉത്തരവിന് പിന്നാലെ ജനങ്ങളെ പിഴിയാന്‍ ലക്ഷ്യമിട്ട് കെഎസ്ഇബിയുടെ പുതിയ ഉത്തരവ്.

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച കുടക് സ്വദേശിയുടെ നേതൃത്വത്തിലെന്ന് പൊലീസ്; പ്രതിക്കായി ജാര്‍ഖണ്ഡില്‍ തെരച്ചില്‍

ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ സ്ലാബ് തുരന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കുടക് സ്വദേശിയാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു.

Page 2002 of 2021 1 2,001 2,002 2,003 2,021

Latest Updates

Don't Miss