News – Page 2081 – Kairali News | Kairali News Live

News

കായലിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടലുകള്‍ക്കിടയില്‍; അഷ്ടമുടിക്കായല്‍ കണ്ടല്‍ക്കാട് പ്ലാസ്റ്റിക് കൂമ്പാരം

അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നതാണ് കാരണം.

എന്റെ പപ്പ മരിക്കണ്ട; ലോകത്തെ കരയിച്ച കുഞ്ഞ് അയ്‌ലന്റെ അവസാന വാക്കുകള്‍

പപ്പ, എന്റെ പപ്പ മരിക്കരുത്. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ നനവോടെയല്ലാതെ ലോകം കണ്ടിരിക്കാത്ത അയ്‌ലന്‍ കുര്‍ദി എന്ന ലോകത്തിന്റെ സങ്കടമായ കുരുന്ന് കടലിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുമ്പോള്‍ അവസാനമായി പറഞ്ഞ...

ലിഡിയ സെബാസ്റ്റ്യന്‍; ഐന്‍സ്റ്റീനേക്കാള്‍ ഐക്യു കരുത്തുള്ള പന്ത്രണ്ട് വയസുകാരി മലയാളി പെണ്‍കുട്ടി

പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ് കൊച്ചി എളമക്കര സ്വദേശിയായ 12 വയസുകാരി...

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും; സൈനികര്‍ സമരം അവസാനിപ്പിച്ചു

വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ 84 ദിവസമായി നടത്തിവന്ന സമരം വിജയം കണ്ടു

മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി; ക്രമക്കേട് തൃശൂര്‍ ത്രിവേണി ഫാര്‍മസി കോളജിന്റെ നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍; തച്ചങ്കരിയുടെ സ്ഥാനചലനത്തിന് കാരണം ഈ അന്വേഷണ റിപ്പോര്‍ട്ട്

സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളേജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നാണ്...

ന്യൂമാൻ കോളേജിലെ അക്രമം; കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റിന് സസ്‌പെൻഷൻ

ന്യൂമാൻ കോളേജിൽ അക്രമം നടത്തിയ സംഭവത്തിൽ കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്‌പെൻഡ് ചെയ്തു

സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ വിധി അട്ടിമറിച്ചത് സുപ്രീം കോടതിയെന്ന് ജസ്റ്റിസ് എ പി ഷാ; സമൂഹം അംഗീകരിച്ച വിഷയത്തില്‍ കോടതിക്കെന്തു പറ്റിയെന്ന് അറിയില്ല

രാജ്യത്തെ പുരോഗമനപക്ഷക്കാരുടെയാകെ പ്രശംസ പിടിച്ചു പറ്റി, സ്വവര്‍ഗരതി കുറ്റകമല്ലാതാക്കിയ ദില്ലി ഹൈക്കോടതി വിധി അട്ടിമറിച്ചത് സുപ്രീം കോടതിയെന്ന് നിയമക്കമ്മീഷന്‍ മുന്‍ അധ്യക്ഷനും ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന...

വിജയ് മല്യയ്ക്കും ബിർലയ്ക്കും ഡാബറിനും ആനവേട്ടക്കേസിൽ എന്ത് കാര്യം? അന്വേഷണം വ്യവസായ പ്രമുഖരിലേക്ക്

മലയാറ്റൂർ ആനവേട്ട കേസ് അന്വേഷണത്തിനിടെ ഇടനിലക്കാരിൽനിന്ന് ലഭിച്ച ഡയറിയാണ് നിർണായക വഴിതിരിവിലേക്ക് നയിച്ചത്. ഇതിൽ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേരുവിവരങ്ങളും ശിൽപ്പങ്ങളുടെ വിലയും രേഖപ്പെടുത്തിയിട്ടുണ്ട്.

വി ടി ബല്‍റാമിന്റെ ദുഃസൂചനകളും ദ്വയാര്‍ഥ പ്രയോഗങ്ങളും സ്ത്രീവിരുദ്ധതയും ഞെട്ടിക്കുന്നത്; ബല്‍റാമിന്റെ മാന്യത വായനക്കാര്‍ വിലയിരുത്തട്ടെ; തൃത്താല പ്രശ്‌നത്തില്‍ തോമസ് ഐസക്കിന്റെ മറുപടി

തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്നു വി ടി ബല്‍റാം അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഡോ. ടി എം തോമസ് ഐസക്കിന്റെ മറുപടി.

വൺ റാങ്ക് വൺ പെൻഷൻ; വിമുക്ത ഭടൻമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു; പ്രഖ്യാപനം ഉടൻ

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് നിർണ്ണായക പ്രഖ്യാപനമുണ്ടായേക്കും. പദ്ധതിയിൽ കേന്ദ്ര സർക്കാർ കരട് രൂപം തയ്യാറാക്കിയതായി സൂചനയുണ്ട്. വൈകുന്നേരം മൂന്നുമണിയോടെ കേന്ദ്രമന്ത്രി മനോഹർ...

ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ അന്വേഷിച്ച് മോഡൽ സന്ദർശിച്ചത് 89 സൈറ്റുകൾ

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ മോഡൽ മരിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് സന്ദർശനം നടത്തിയത് 89 വെബ്‌സൈറ്റുകൾ.

സ്വച്ഛ് ഭാരത് നിർമൽ ബംഗാളിന്റെ കോപ്പി; പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയാണെന്ന് മമതാ ബാനർജി

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ലീൻ ഇന്ത്യ പദ്ധതിയിൽ പുതുമയൊന്നുമില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

കേന്ദ്രത്തിന് മേൽ ആർഎസ്എസ് പിടിമുറുക്കുന്നു; അയോദ്ധ്യ ക്ഷേത്ര നിർമ്മാണം എത്രയും വേഗം നടപ്പിലാക്കണമെന്ന് മോഡിക്ക് നിർദേശം

ആഭ്യന്തര സുരക്ഷ, ഗ്രാമവികസനം, വിദ്യാഭ്യാസം, വാണിജ്യം, രാഷ്ട്രീയ സാഹചര്യം എന്നിവ ചർച്ച ചെയ്തുള്ള മൂന്നു ദിവസത്തെ ആർഎസ്എസ് ബിജെപി ഏകോപന സമിതി യോഗം ദില്ലിയിൽ അവസാനിച്ചു. ബിഹാർ...

കോടതിയും കനിഞ്ഞില്ല; ഇന്ത്യയുടെ മുന്നി പാകിസ്താനില്‍ തന്നെ തുടരും

ചലച്ചിത്ര കഥാപാത്രമായ മുന്നിയെന്ന പാകിസ്താനി പെണ്‍കുട്ടിയെപ്പറ്റി ഗീതയെന്ന ബധിരയും മൂകയുമായ 20കാരിക്ക് അറിവുണ്ടാവില്ല.

ഇല്ല നിങ്ങളെ മരിക്കാന്‍ ഞാന്‍ അനുവദിക്കില്ല; അയ്‌ലന്‍ കുര്‍ദിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പിതാവ്

രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം ഇടറിയിരുന്നു.

വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ഗ്രീന്‍പീസ് ഇന്ത്യയുടെ ലൈസന്‍സ് കേന്ദ്രം റദ്ദാക്കി; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഘടന എതിരെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ഗ്രീന്‍പിസ് ഇന്ത്യയ്ക്ക് നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഗ്രീന്‍പീസ് ഇന്ത്യയുടെ നിലപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര...

കസ്തൂരിരംഗനിൽ അന്തിമ വിജ്ഞാപനം ഉടൻ ഇല്ല; കേരളത്തിന്റെ നിലപാടുകൾ കേന്ദ്രം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി

സിപിഐഎമ്മിന്റെ ജൈവകൃഷിയേയും തോമസ് ഐസക്കിനെയും പരിഹസിച്ച് വിടി ബല്‍റാം; തോമസ് ഐസക് നല്ലപിള്ള ചമയുന്നു; കാര്‍ഷിക നേട്ടം സര്‍ക്കാരിന്റേതെന്ന് തൃത്താല എംഎല്‍എ; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത് സിപിഐ (എം) തുടക്കമിട്ട ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം എന്നീ ജനകീയ പദ്ധതികളേയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ടി.എം. തോമസ് ഐസകിനേയും പരിഹസിച്ച്...

പൊലീസുകാർക്ക് വിവി രാജേഷിന്റെ ഭീഷണി; ബിജെപിക്കാരെ അറസ്റ്റ് ചെയ്താൽ പ്രതികാരം ചെയ്യും; രാജേഷിനെതിരെ നടപടിയെന്ന് ഡിജിപി

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുൻപും ഇത്തരത്തിൽ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും രാജേഷ്

ചെന്നൈ എഗ്‌മോർ- മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; 42 പേർക്ക് പരുക്ക്

ചെന്നൈ എഗ്‌മോർ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി 34 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് സേലം വൃദ്ധാചലത്തിനടുത്ത് പൂവന്നൂരിലാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ...

ആർഎസ്എസ് റിമോട്ട് ഭരണം നടത്തുന്നു; വർഗീയത വളർത്തി ഹിന്ദു വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ് മോഡി സർക്കാരിന്റെ ലക്ഷ്യമെന്ന് യെച്ചൂരി

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി.

അമേരിക്കയുടെ മാത്രമല്ല ഇന്തോനേഷ്യന്‍ ഉപഗ്രഹവും ഇന്ത്യ വിക്ഷേപിക്കും; വിക്ഷേപണം ഈമാസം 27ന്

പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന്‍ എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.

കള്ളപ്പണം: എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; പ്രത്യേക സംഘം അന്വേഷണ പുരോഗതി അറിയിക്കണം

വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ച്‌കൊണ്ടുവരുന്ന കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

യെമനിലെ ഷിയാ പള്ളിയില്‍ ഇരട്ടസ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു; 75 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.

മകനൊപ്പം എന്നെയും സംസ്‌കരിക്കൂ; ടര്‍ക്കിഷ് കടല്‍ത്തീരത്ത് കണ്ടെത്തിയ മൂന്ന് വയസുകാരന്റെ പിതാവ് കണ്ണീരോടെ ലോകത്തോട്

ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു. അയ്‌ലന്‍ ഇല്ലാതെ എനിക്ക് ജീവിക്കണ്ട. മകന്റെ...

മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട് എല്ലാം.

തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത് കമ്മീഷനെന്ന് ഹൈക്കോടതി; കോടതി ഇടപെടില്ല

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം ഷഫീഖും ഉള്‍പ്പെട്ട...

സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങും; ശനിയാഴ്ച വന്നു വില്ല കാണും, കരാറെഴുതും; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൊച്ചിയില്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ കാണാം

കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട് കാണാനെത്തും.

മഹാസഖ്യത്തിൽ ഭിന്നത; മുലായംസിങ്ങ് പിൻമാറി; ഒറ്റയ്ക്ക് മത്സരിക്കാൻ സമാജ്‌വാദി പാർട്ടിയുടെ തീരുമാനം

ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും മുലായംസിങ്ങ് പിൻമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ

ആപ്പിളിന് സമാധാനം കൊടുക്കില്ല; ഷവോമി ലാപ്‌ടോപ്പും ഇറക്കുന്നു; മാക് ബുക്കിനും തിങ്ക് പാഡിനും സമാനമായ ലാപ്‌ടോപ്പ് അടുത്തവര്‍ഷം ആദ്യം

ആപ്പിള്‍ ഈ ഷവോമിയെക്കൊണ്ടു തോല്‍ക്കും. ഐ ഫോണിനു സമാനമായ സൗകര്യങ്ങളുമായി നിരവധി ശ്രേണികളില്‍ ഫോണ്‍ ഇറക്കിയതിനു പിന്നാലെ ലാപ്‌ടോപ്പ് വിപണിയിലേക്കും ചൈനീസ് ഭീമന്‍ വരുന്നു.

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ല; തലാഖ് രീതിയില്‍ യാതൊരു മാറ്റവും ആലോചിക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ്

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.

പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ് എസ് റാം അന്തരിച്ചു

തിരുവനന്തപുരം പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫാട്ടോ എഡിറ്റര്‍ എസ്.എസ് റാം(48) അന്തരിച്ചു.

ജീവന് ഭീഷണി; പൊലീസിന്റേത് മോശം പെരുമാറ്റം; ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് മാവോയിസ്റ്റ് ഷൈന

കസ്റ്റഡിയിലായിരുന്ന സമയത്ത് പൊലീസുകാർ മോശമായാണ് പെരുമാറിയതെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും മാവോയിസ്റ്റ് നേതാവ് ഷൈന.

തച്ചങ്കരിയിൽ തർക്കം; ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്ന് സിഎൻ ബാലകൃഷ്ണൻ; മാറ്റിയതിനെ കുറിച്ച് അറിയില്ലെന്ന് ചെന്നിത്തല

കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിൽ സർക്കാരിൽ ആശയക്കുഴപ്പം. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയതായി സഹകരണ മന്ത്രി സിഎൻ ബാലകൃഷ്ണൻ...

മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്‌ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി

പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ മലയാളി മോഡലായി പോസ് ചെയ്ത രശ്മി,...

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കുമെന്ന് സിപിഐ നേതാവ്; ആദ്യമായി പോൺ ചിത്രം കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും നേതാവ്

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ.

Page 2081 of 2087 1 2,080 2,081 2,082 2,087

Latest Updates

Don't Miss