News – Page 2260 – Kairali News | Kairali News Live

News

സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയില്ല

തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ് അപേക്ഷ നല്‍കാതിരുന്നത്. കേസില്‍ വിചാരണ നാളെയും...

സര്‍ക്കാരിനെതിരെ എം മുകുന്ദന്‍; എഴുത്തുകാര്‍ മൗനം വെടിയാറായി

അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്‌ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

തല്‍കാല്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ സമയക്രമം; ഇനി രാവിലെ 10 മുതല്‍ 11 വരെ എസി ടിക്കറ്റുകള്‍ മാത്രം

ട്രെയിന്‍ റിസര്‍വേഷനുള്ള തല്‍കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്‌സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു കുറയ്ക്കാനാണ് പുതിയ സംവിധാനം.

മെര്‍സ് പടരുന്നു: ദക്ഷിണകൊറിയയില്‍ 16 മരണം; സൗദിയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗബാധ

മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി രോഗബാധ സ്ഥിരീകരിച്ചു.

സോഷ്യല്‍മീഡിയയിലെ താല്‍പര്യം സ്വഭാവം പറയും

നിങ്ങളുടെ സോഷ്യല്‍ മീഡിയ താല്‍പര്യമനുസരിച്ച് സ്വഭാവം കണ്ടത്താനാകുമെന്ന് പുതിയ പഠനം. ഫ്രാക്ടല്‍ അനാലിസ്റ്റിക്‌സും ബുസ് ട്രീമും ഒരുമിച്ചുനട്ത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്ത്രീ പുരുഷ സൗഹൃദങ്ങള്‍, വിദ്യാഭ്യാസം,...

ഫോണ്‍ ചോദിച്ചിട്ടു കൊടുത്തില്ല; ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചുകൊന്നു

സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.

മിശ്രവിവാഹ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ് ഖേദം പ്രകടിപ്പിച്ചു

കോട്ടയം: മിശ്രവിവാഹത്തിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഇടുക്കി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും...

വെള്ളപ്പൊക്കത്തില്‍ ജോര്‍ജിയന്‍ പട്ടണം കീഴടക്കി മൃഗശാലയില്‍നിന്നു ചാടിയ മൃഗങ്ങള്‍; സിംഹങ്ങളെയും ചെന്നായ്ക്കളെയും ഇനിയും കണ്ടുകിട്ടാന്‍ ബാക്കി

ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി ഭരണകൂടമെത്തി.

പ്രവാസി വോട്ടവകാശം ആദ്യം ബിഹാറില്‍

ദില്ലി: രാജ്യത്ത് പ്രവാസിവോട്ടവകാശം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി ബിഹാര്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായ ബിഹാര്‍...

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ മെഡി. പ്രവേശനം താളംതെറ്റിക്കും

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ റദ്ദാക്കാനുള്ള സുപ്രിം കോടതി തീരുമാനം കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും താളം തെറ്റിക്കും. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പതിനഞ്ചു ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍നിന്നാണ്...

ലളിത് മോഡിക്കായി വാദിക്കുന്നത് സുഷമയുടെ മകളെന്ന് പ്രശാന്ത് ഭൂഷണ്‍; രാജി ആവശ്യം ശക്തം

ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ പ്രതിയായ ലളിത് മോഡിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിക്കായി മുറവിളി ശക്തമാകുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത്...

വിമാനത്താവള സുരക്ഷ ഏറ്റെടുക്കാമെന്നു കേരള പൊലീസ്; കരിപ്പൂരില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നു കേരള പൊലീസ് കേന്ദ്രത്തെ അറിയിച്ചു. സുരക്ഷ പൊലീസ് സേനയ്ക്കു കൈമാറണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നടപടി.

കെ എം മാണി ഇന്ന് അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തും

ധനമന്ത്രി കെ എം മാണി ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുവാനാണ് മാണി ജയ്റ്റ്‌ലിയെ...

ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും

ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് കോള്‍ സൗകര്യം ഇന്നുമുതല്‍. റോമിങ്ങിനിടെ വരുന്ന ഇന്‍കമിങ് കോളുകള്‍ സൗജന്യമാകുകയും ചെയ്യും.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇന്ന്

സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

60 കാരിയായ സ്വന്തം മാതാവിനെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: 60 കാരിയായ വൃദ്ധമാതാവിനെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സിറ്റിക്കടുത്ത് വാത്വ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 29-കാരനാണ്...

4,000 പാകിസ്താനി അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള 4,300...

മൂന്നരപ്പതിറ്റാണ്ടിനിടെ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000 പേര്‍

ന്യൂഡല്‍ഹി: 35 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാധാരണക്കാരടക്കം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000-ല്‍ അധികം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 3,000 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും...

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പകുതി വലിച്ച ചുരുട്ടിന് വില നാലര ലക്ഷത്തോളം

ലണ്ടന്‍: ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വലിച്ച് പകുതിയാക്കിയ ശേഷം ഉപേക്ഷിച്ച ചുരുട്ട് ലേലത്തില്‍ വയ്ക്കുന്നു. വില നാലര ലക്ഷത്തോളം ഇന്ത്യന്‍ രൂപ.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പൊലീസ് സുരക്ഷ നീട്ടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി; രേഖാമൂലം അപേക്ഷ നല്‍കാന്‍ എഡിജിപി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേരള പൊലീസിനെ സമീപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി റീജിയണല്‍ ഡയറക്ടര്‍, എഡിജിപി...

പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ശരിവച്ചു; കൂടുതല്‍ നടപടി ആലോചിക്കാന്‍ മൂന്നംഗ സമിതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനം. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി കേരള...

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി മരിച്ചത് കാഴ്ചശേഷി ഇല്ലാത്തവര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാവിലെ കെഎസ്ആര്‍ടിസിബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കാഴ്ചശേഷിയില്ലാത്ത രണ്ടുപേര്‍. ചെര്‍പുളശ്ശേരി സ്വദേശി വിനോദ്, പട്ടാമ്പി സ്വദേശി രജീഷ് എന്നിവരാണ്...

ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മത സൗഹാർദ്ദം നശിപ്പിക്കുന്ന തരത്തിലുള്ള പരാമർശം...

‘യുധിഷ്ഠിരൻ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്ത്; മോഡി സർക്കാരിന്റെ കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികൾ; സന്തോഷ് ശിവൻ രാജി വച്ചു

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരവുമായി...

വിജിലൻസും സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന് ബിജു രമേശ്

ബാർ കോഴക്കേസിൽ വിജിലൻസിനെ പ്രതിയാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജുരമേശ്. വിൻസൺ എം പോളും സംസ്ഥാന സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കുകയാണ് വിജിലൻസ്...

ലളിത് മോദിയെ സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം. ലളിത് മോദിയുടെ യാത്രാ രേഖകൾ ശരിയാക്കാൻ...

ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി; രണ്ട് മരണം

തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് വോൾവോ ബസാണ് നിയന്ത്രണം വിട്ടത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു....

1000 കൈകളുള്ള ബുദ്ധപ്രതിമ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു.

രക്തദാതാക്കള്‍ക്കായി ഒരു ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.

കേരളത്തിലേക്കുള്ള വിഷപച്ചക്കറി തടയാനാവില്ല; കീടനാശിനി അംശം പരിശോധിക്കാൻ തമിഴ്‌നാട്ടിലുള്ളത് ഒരു ലാബ്

കേരളത്തിലേക്കു വിഷം കലർന്ന പച്ചക്കറി എത്തുന്നത് തടയാൻ ശ്രമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നീക്കം പാളും. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കാർക്കയച്ച കത്തിനു ഫലമുണ്ടാകില്ല.

നർമ്മദ സരോവർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നുണ പ്രചരിപ്പിക്കുകയാണെന്ന് വസ്തുത അന്വേഷണ സംഘം

നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മോദി സർക്കാർ ജല...

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകോപന സമിതി

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കരിപ്പൂർ വിമാനത്താവളത്തിൽ സംയുക്ത...

ഇനി വറുതിയുടെ നാളുകൾ; ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.

90 ഡിഗ്രിയിൽ ടേക്ക് ഓഫ് ചെയ്യുന്ന ഡ്രീലൈനർ

90 ഡിഗ്രിയിൽ കുത്തനെ ടേക്ക് ഓഫ് ചെയ്യുന്ന ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ 787-9 വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന പാരീസ് എയർഷോയുടെ റിഹേഴ്‌സലിന്റെ വീഡിയോയാണ് പുറത്ത്...

ഐടി എന്‍ജിനീയറുടെ കൊലപാതകം; സ്വാതന്ത്ര്യം നല്‍കാതിരുന്നതിനാലെന്ന് ഭാര്യ

ബംഗളുരുവില്‍ ഐടി എന്‍ജിനീയറെ കൊന്നു തടാകത്തില്‍ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണെന്ന് അറസ്റ്റിലായ ഭാര്യ ശില്‍പ റെഡ്ഡി. തനിക്കു ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനെ കൊന്നേ പറ്റൂ എന്നതായിരുന്നു അവസ്ഥയെന്നും ചോദ്യം...

സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം.

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് മാതാവ് വെടിവച്ചു കൊന്നു

ഗര്‍ഭിണിയായ പതിനേഴുകാരിയെ മാതാവ് വെടിവച്ചുകൊന്നു. തുര്‍ക്കിയിലാണ് സംഭവം. മകള്‍ മെറിയം ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് മുപ്പത്താറുകാരിയായ മാതാവ് എമിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അരുവിക്കരയില്‍ 16 സ്ഥാനാര്‍ഥികള്‍

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 16 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നു പൂര്‍ത്തിയായതോടെയാണിത്.

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാക് സൈനിക മേധാവി

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും പാകിസ്താന്‍...

ജനനേന്ദ്രിയം മാറ്റിവച്ച യുവാവ് അച്ഛനാകുന്നു

ലോകത്താദ്യമായി ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ പിതാവാകാന്‍ ഒരുങ്ങുന്നതായി ഡോക്ടര്‍മാര്‍. 22 വയസുകാരനായ ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കിയ ഡോക്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്.

മിശ്രവിവാഹത്തിനെതിരെ ഇടുക്കി ബിഷപ്പ്; ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടു ലൗ ജിഹാദെന്ന് മാര്‍ ആനിക്കുഴിക്കാട്ടില്‍

കേരളത്തില്‍ ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗ ജിഹാദെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹം തടയണമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമല്ലാത്ത ഭക്ഷണം: അമേരിക്ക ഒരു മാസത്തിനിടെ മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍

ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ 2100 ബാച്ചുകള്‍.ബ്രിട്ടാനിയയും ഹാല്‍ദിറാമും അടക്കമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളാണ് അമേരിക്ക സുരക്ഷിതത്വമില്ലെന്നു കണ്ടെത്തി മടക്കിയത്.

ഐഎസ് മാരകശേഷിയുള്ള ബോംബ് നിര്‍മിക്കുന്നതായി സൂചന; വന്‍തോതില്‍ റേഡിയോ ആക്ടീവ് ശേഖരം കൈവശപ്പെടുത്തി

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്.

ഐൻസ്റ്റിന്റെ കത്തുകൾ ലേലം ചെയ്തു; ലഭിച്ചത് രണ്ടര കോടി രൂപ

ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച് മകന് അയച്ച കത്തിന് 62,500 ഡോളറാണ്...

എയർ ഇന്ത്യയുടെ ഊണിൽ പല്ലി; യാത്രക്കാർ ഭക്ഷണം ബഹിഷ്‌കരിച്ചു

എയർ ഇന്ത്യാ വിമാനത്തിൽ വിതരണം ചെയ്ത പ്രത്യേക ഊണിൽ പല്ലിയെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഐഎൽ 111 നമ്പർ വിമാനത്തിൽ വിതരണം...

കരിപ്പൂര്‍ അക്രമം: 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റി; സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം മാറ്റിയത്.

മാണിക്കെതിരെ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കും: കോടിയേരി

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടതു കോടതിയാണെന്നും കോടിയേരി...

കരിപ്പൂർ വെടിവെപ്പ്; 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് രാവിലെയാണ് പുറത്തിറങ്ങിയത്.

അയോഗ്യനാക്കി പുറത്താക്കാൻ നീക്കം; മാണി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ അയോഗ്യനാക്കി കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് നീക്കം. അരുവിക്കരയിൽ പിസി ജോർജ്ജ് സ്ഥാനാർത്ഥിയെ നിർത്തിയത് കൂറുമാറ്റമായി കണക്കാക്കും....

Page 2260 of 2264 1 2,259 2,260 2,261 2,264

Latest Updates

Don't Miss