News | Kairali News | kairalinewsonline.com - Part 910
Thursday, February 27, 2020

News

വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല; കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ മറിഞ്ഞു.

മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി

ഇരട്ടിമധുരവുമായി സാനിയ മിര്‍സ; വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം

വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടവും ലോക ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം നേടി.

എസ് രാജേന്ദ്രന്റെ നിരാഹാര സമരത്തിന് വിഎസിന്റെ അഭിവാദ്യം; സമരം ഇന്ന് അവസാനിപ്പിക്കും

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിവാദ്യം.

ബലാല്‍സംഗത്തിനിരയായ കൗമാരക്കാരിയെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു

ബൈക്കിലെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. ദക്ഷിന്തോലയിലെ ബൈജാപൂര്‍ വില്ലേജിലാണ് സംഭവം.

യുദ്ധകലുഷമായ യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അഞ്ച് കാര്‍ഗോ ബോട്ടുകളുമായി പോയ 70 ഗുജറാത്ത് സ്വദേശികളാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി യമനില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ് ഇവര്‍.

മക്ക ക്രെയിന്‍ ദുരന്തം ദൈവനിശ്ചയമെന്ന് എന്‍ജിനീയര്‍; ക്രെയിന്‍ സ്ഥാപിച്ചത് തികച്ചും ശാസ്ത്രീയമായി

മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.

മൂന്നാര്‍ സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് സുധീരന്‍; സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നിര്‍ദ്ദേശം

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഇന്ന് തന്നെ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് മന്ത്രി പികെ ജയലക്ഷ്മിയോട് സമരക്കാര്‍; സമരം തീരുംവരെ തുടരാമെന്ന് മന്ത്രി

മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പികെ ജയലക്ഷ്മിക്ക് നേരെയും സമരക്കാരുടെ പ്രതിഷേധം. സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് സമരക്കാര്‍ പികെ ജയലക്ഷമിയോട്...

മൂന്നാറില്‍ പൊള്ളുന്നത് ജീവിതപ്രശ്‌നങ്ങള്‍; അര്‍ഹിച്ചത് കിട്ടാത്തതിലുള്ള പ്രതിഷേധം; പരിഹരിക്കേണ്ടത് സര്‍ക്കാര്‍; മൂന്നാറിലെ പെമ്പിള സമരത്തെക്കുറിച്ച് കെകെ ജയചന്ദ്രന്‍ എംഎല്‍എ

മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്.

തോട്ടം തൊഴിലാളികളുടെ സമരം ന്യായം; ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി

മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ

ആനന്ദിബെനുമായി തിങ്കളാഴ്ച്ച ചർച്ച; പട്ടേൽ സമുദായക്കാരുടെ മാർച്ച് റദ്ദാക്കി

സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന രണ്ടാംഘട്ട മാർച്ച് റദ്ദാക്കി.

ബീഹാർ സീറ്റ് വിഭജനം; എൻഡിഎയിൽ തർക്കം മുറുകുന്നു; അമിത് ഷായുടെ അധ്യക്ഷതയിൽ വീണ്ടും യോഗം

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ തർക്കം മുറുകുന്നു.

വിമാനത്തില്‍ ഉറക്കമെഴുന്നേറ്റ ശേഷം യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചു; പിന്നെയും കിടന്നുറങ്ങി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രമേശ് ചെന്നിത്തലയുമായുള്ള അടുത്തബന്ധം വളര്‍ച്ചയ്ക്കു തുണയായി; വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയെത്തി; അഴിമതിയില്‍ മുങ്ങിയ ജോയ് തോമസിന്റെ വളര്‍ച്ച ഇങ്ങനെ

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത എന്നാല്‍ പവര്‍ഫുള്ളായ നിലയിലേക്കു നടക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരന്‍ മരിച്ചു; ദുഃഖം താങ്ങാനാവാതെ മാതാപിതാക്കള്‍ ജീവനൊടുക്കി

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച ദുഃഖം താങ്ങാനാവാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്തു.

അയിത്തത്തിനെതിരെ ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ സമൂഹസദ്യ: സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെ്ഢി അറസ്റ്റില്‍

ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഢിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബസവേശ്വര...

കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി; മക്ക ദുരന്തത്തില്‍ ക്രെയിന്‍ തകരാന്‍ കാരണം ഇതെന്നും റിപ്പോര്‍ട്ട്

മക്കയില്‍ 107 പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ തകര്‍ന്നു വീഴാന്‍ പ്രധാന കാരണം കാറ്റിനും മഴയ്ക്കും ഒപ്പമുണ്ടായ ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്.

എം ജി പ്രോ-വിസി ഷീന ഷുക്കൂറിനെ പിന്തുണച്ച് ലീഗ്; അന്വേഷണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നു കെപിഎ മജീദ്

എം ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത്.

മക്കയില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷദ്വീപിലെ കോയ; മരണസംഖ്യ 107; 238 പേര്‍ക്കു പരുക്ക്

മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ് മരിച്ച മറ്റൊരു മലയാളി.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം; തൊഴിലാളികൾക്ക് ബോണസും 10 സെന്റ് ഭൂമിയും നൽകണമെന്ന് കോടിയേരി

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്ന് മുഖ്യമന്ത്രിക്കു സുധീരന്റെ കത്ത്; മാറ്റേണ്ടെന്ന് മുരളീധരന്‍

അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.

മോക്ക് ഡ്രില്ലിനിടെ പൊലീസിന്റെ ടിയർ ഗ്യാസ് പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ; 20 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

പൊലീസിന്റെ മോക്ക് ഡ്രില്ലിനിടെ ടിയർ ഗ്യാസ് അബദ്ധത്തിൽ പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ

ആർഎസ്എസ് കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗം; ഇസ്ലാമിക് സ്റ്റേറ്റിന് സമാനമെന്ന് കോടിയേരി

ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ

സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം; മെറിന്‍ ജോസഫ് ഇനി മൂവാറ്റുപുഴ എഎസ്പി

ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം.

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ നിരാഹാരസമരം ആരംഭിച്ചു; ആവശ്യമെങ്കിൽ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

മുഅ്മിനയുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ; ഉമ്മ യാത്രയായത് അറിയാതെ മക്കൾ; കബറടക്കം മക്കയിൽ

മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുംടുംബാംഗങ്ങളും ബന്ധു

കുപ്പിവെള്ളം കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സിന് 11000 രൂപ പിഴ; സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്നു ദില്ലി ഉപഭോക്തൃഫോറം

സിനിമ കാണാന്‍ പോകുമ്പോള്‍ പുറത്തുനിന്നു വാങ്ങിയ കുപ്പിവെള്ളം അകത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ക്ക് പിഴ ശിക്ഷ.

കുഡ്‌ലു ബാങ്ക് കവർച്ച; പ്രതികൾ പിടിയിലെന്ന് സൂചന; കസ്റ്റഡിയിലെടുത്തവരിൽ ഭരണകക്ഷി നേതാവും

കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം പിടികൂടിയെന്ന് സൂചന

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് തോട്ടം തൊഴിലാളികളോട് ആഭ്യന്തരമന്ത്രി; ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മൂന്നാറിലെ തൊഴിലാളി സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ മുതല്‍ നിരാഹാര സമരത്തിന്; മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം

മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും.

ബാങ്ക് ഇടപാടുകാര്‍ ശ്രദ്ധിക്കുക; രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധി

നാളെ മുതല്‍ രണ്ടാം ശനിയാഴ്ചകളും നാലാം ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി. റിസര്‍വ് ബാങ്ക് ഉത്തരവു പ്രകാരമാണ് പരിഷ്‌കാരം

ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം; നടപ്പാക്കാന്‍ സോണല്‍ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം

റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം. യാത്ര സുരക്ഷിതമാക്കാനും യാത്രക്കാരെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് റെയില്‍വേ മന്ത്രാലയം പുതിയ പത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

എന്‍ജിനീയറാകാന്‍ ഇനി നൃത്തവും പാഠ്യവിഷയം; നൃത്തവും ബിടെക് പഠനത്തിന്റെ ഭാഗമാക്കി ഭുവനേശ്വര്‍ ഐഐടി

ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചേരികള്‍ നിര്‍മിച്ചു; അനാഥാലയങ്ങളിലെ കുട്ടികളെ കൊള്ളക്കാരാക്കി കൂടെക്കൂട്ടി; കരിമ എന്ന 45കാരി മുംബൈയിലെ മാഫിയാ റാണി

ചേരിക്കുടിലുകള്‍നിര്‍മിച്ചു തുടങ്ങി കരിമയെന്ന നാല്‍പത്തഞ്ചുവയസുകാരി ആറു വര്‍ഷം കൊണ്ടു വളര്‍ന്നത് മുംബൈയിലെ മാഫിയാറാണിയെന്ന നിലയിലേക്ക്.

ഐഎസ് ബന്ധം: യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ കസ്റ്റഡിയിലെടുത്തു; ഓണ്‍ലൈനില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നയാളെന്ന് സൂചന

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി; പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. വിചാരണ കൂടാതെയാണ് കേസ് കോടതി തള്ളിയത്. പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന്...

Page 910 of 919 1 909 910 911 919

Latest Updates

Don't Miss