
പാലോട് ചിപ്പൻചിറയിൽ നടന്ന പോലീസ് പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശി ശരത് വിവേക് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിപണിയിൽ ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന 20 ഗ്രാം എംഡിഎംഎ പോലീസ് കണ്ടുകെട്ടി.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായത്. ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണിതെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


