
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി നിലനിൽക്കെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികൾ മാറുന്നതിനായി പ്രത്യേക വഴിപാടുകളുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളമാണ് രാഹുലിന്റെ ഐശ്വര്യത്തിനായി പള്ളിയിലും ക്ഷേത്രത്തിലും ഒരേപോലെ വഴിപാടുകൾ നടത്തിയത്. രാഹുൽ നിലവിൽ നേരിടുന്ന കഠിനമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനം നേടുന്നതിനാണ് ഈ പ്രാർത്ഥനകളെന്ന് അദ്ദേഹം വ്യക്തമാക്കി.
ALSO READ : രാഹുൽ സ്ഥിരം ലൈംഗിക കുറ്റവാളി; ഇതിലൂടെ വെളിവാകുന്നത് കോൺഗ്രസിന്റെ ജീർണ്ണത: എംവി ജയരാജൻ
പുതുപ്പള്ളി പള്ളിയിൽ രാഹുലിന്റെ പേരിൽ ‘മൂന്നുമേൽ കുർബാന’ നടത്തിയ റെജോ വള്ളംകുളം, നന്നൂർ ദേവി ക്ഷേത്രത്തിൽ ‘ശത്രുസംഹാര പൂജയും’ ‘ഭാഗ്യസൂക്താർച്ചനയും’ വഴിപാടായി കഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും, തന്റെ നേതാവ് നേരിടുന്ന ഈ കഷ്ടകാലം മാറി വരണമെന്നതാണ് നിലവിലെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

