കേന്ദ്ര നയങ്ങൾക്കെതിരെ തിരുവല്ല ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ഫോറം ഓഫ് സിവിൽ പെൻഷനേഴ്‌സ് അസോസിയേഷന്റെ കൂട്ടധർണ്ണ

Central Government Pensioners Protest

ഫോറം ഓഫ് സിവിൽ പെൻഷനേഴ്‌സ് അസോസിയേഷൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവല്ല ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ കൂട്ടധർണ്ണ നടത്തി. പെൻഷൻകാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.

പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പെൻഷൻ റീവാലിഡേഷൻ നിയമം ഉടൻ പിൻവലിക്കുക, എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുക, നിലവിലെ പെൻഷൻ വിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക,ബിഎസ്എൻഎൽ, ബാങ്ക് പെൻഷനുകൾ അടിയന്തരമായി പരിഷ്കരിക്കുക തുടങ്ങിവയാണ് സമരക്കാർ ഉയർത്തിയ പ്രധാന ആവശ്യങ്ങൾ.

ALSO READ : ശബരിമല സ്വർണ മോഷണക്കസ്; കണ്ഠര് രാജീവരുടെ ബന്ധത്തിൽ നിർണായക കണ്ടെത്തലുകൾ

ഫോറം ചെയർമാൻ എസ്. ശ്രീധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ AIBDPA അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആർ. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ജി.എസ്. കുറുപ്പ് സ്വാഗതവും വി. തങ്കച്ചൻ കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. രവി, പി. രാജീവ്‌ (AIPRPA), ധർമ്മിഷ്ടൻ (AIRBSNLEWA), ബഷീർഖാൻ (SNPWA), പി.എം.ജി. മേനോൻ (AIBSNLPWA), ഗോപിദാസ് (NFAER), കെ.എസ്. അജികുമാർ (AIBDPA) തുടങ്ങിയ പ്രമുഖ നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News