
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വേഗത്തിലുള്ള ഇടപെടലിൽ അച്ഛന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങിയതിന്റെ ആശ്വാസത്തിലാണ് പൂജ എന്ന യുവതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്റെ അച്ഛൻറെ ഓപ്പറേഷൻ അഡ്മിഷനുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് അയച്ച ഇമെയിലിന് അപ്രതീക്ഷിത വേഗതയിൽ മറുപടി ലഭിച്ച അനുഭവം പൂജ ഫേസ്‌ബുക്കിലൂടെയാണ് പങ്കുവെച്ചത്.
തന്റെ പരാതിക്ക് മറുപടി ലഭിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു എന്ന് പൂജ കുറിച്ചു. എന്നാൽ ഇമെയിലിന് മറുപടി നൽകുക മാത്രമല്ല, മന്ത്രിയുടെ ഓഫീസിൽ നിന്നും പൂജയുടെ വീട്ടിലേക്ക് നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സാധാരണക്കാരായ ആൾക്കാർക്ക് എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ അത് അധികാരികളെ അറിയിക്കാൻ മടിക്കേണ്ടതില്ല എന്നതിന്റെ വലിയ തെളിവാണ് തന്റെ അനുഭവമെന്ന് പൂജ പറയുന്നു.
ALSO READ : ലീഗിന്റേത് വോട്ടിന് വേണ്ടിയുള്ള പച്ചക്കള്ളം; ഷാജിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി; എം.വി. ജയരാജൻ
ആരോഗ്യരംഗത്തെ വിമർശിക്കുന്നവർ ഉണ്ടാകാം, പക്ഷേ തന്നെപ്പോലൊരു സാധാരണക്കാരിക്ക് സഹായം ഉറപ്പാക്കാൻ മന്ത്രി കാണിച്ച ഈ മാതൃകാപരമായ ഇടപെടൽ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് പൂജ ഫേസ്‌ബുക്കിൽ കുറിച്ചു. മന്ത്രിയോടുള്ള സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ടുള്ള ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

