പുനർജനി കേസ്: യുഡിഎഫിന്റേത് ഇരട്ടത്താപ്പ്; ടൈമിങ്ങിനെക്കുറിച്ച് പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്ന് : മന്ത്രി പി രാജീവ്

prajeev ON PUNARJANI CASE

പുനർജനി വിദേശ ഫണ്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി വ്യവസായ മന്ത്രി പി രാജീവ്. അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയമായ ഇരട്ടത്താപ്പാണെന്ന് മന്ത്രി പറഞ്ഞു.

വിഷയത്തിൽ മന്ത്രി എന്ന നിലയിൽ പ്രതികരിക്കാൻ തനിക്ക് ചില പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണത്തിന്റെ സമയക്രമത്തെചോദ്യം ചെയ്യുന്ന യുഡിഎഫിന് കൃത്യമായ മറുപടി നൽകി. അന്വേഷണങ്ങളുടെ ടൈമിങ്ങിനെക്കുറിച്ച് യുഡിഎഫ് സംസാരിക്കുന്നത് അവരുടെ തന്നെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ : പുനർജനി പദ്ധതി: ‘വി ഡി സതീശൻ അന്വേഷണം നേരിടാൻ തയ്യാറാകണം; രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തടിയൂരാനാകില്ല’; ടി പി രാമകൃഷ്ണൻ

ലാവലിൻ കേസിൽ ആദ്യം വിജിലൻസ് അന്വേഷണം മതി എന്നതായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടമെത്തിയപ്പോൾ രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് കേസ് സിബിഐക്ക് വിടാൻ അവർ ശുപാർശ ചെയ്യുകയായിരുന്നു. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ശീലമുള്ളതുകൊണ്ടാണ് ഇപ്പോൾ നടക്കുന്നത് സ്റ്റണ്ടാണെന്ന് അവർ പറയുന്നത് എന്ന് പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News