രാഹുൽ രക്ഷപ്പെട്ടത് മുതിർന്ന കോൺഗ്രസ് പ്രവർത്തകന്റെ ഒത്താശയോടെയോ; രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഉണ്ടായിരുന്നത് കോൺഗസ് നേതാവിൻ്റെ വീട്ടിലെന്ന് സൂചന

RAHUL Mamkootathil

ലൈംഗിക ആരോപണ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടം പാലക്കാട് നിന്ന് രക്ഷപെടാനായി ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന കാർ ഉണ്ടായിരുന്നത് മുതിർന്ന കോൺഗസ് നേതാവിൻ്റെ വീട്ടിലെന്ന് സൂചന.

സിനിമ താരത്തിൻ്റെ കാർ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ എത്തിയത് ഒരു മാസം മുൻപ്. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. പരിശോധന പുരോഗമിക്കുമ്പോൾ സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.

ALSO READ : അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ പാലക്കാട് നിന്നും മുങ്ങിയത്. ഇതിനായി ഉപയോഗിച്ചത് ചുവന്ന പോളോ കാറിലാണെന്ന് പോലീസിന്റെ നിഗമനം ഈ കാർ ഒരു സിനിമ താരത്തിൻ്റെയാണെന്നാണ് സംശയം. രാഹുലിൻ്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും ആരുടെ കാറാണെന്ന് ഇതുവരെ വെളിപ്പെടുത്തിയില്ല. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News