രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വൈകിട്ട് 5 മണിയോടെ കോടതിയിൽ ഹാജരാക്കും

RAHUL ESWAR TO BE PRESENTED IN COURT TODAY AT 5 PM

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചു മണി വരെയാണ് സൈബർ പോലീസിന് രാഹുലിന്റെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ ഈശ്വറിനെ പൗഡികോണത്തെ വീട്ടിലും ടെക്നോപാർക്കിലെ ഓഫീസിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു .

വീഡിയോ ചെയ്തത് മറ്റാരുടെയെങ്കിലും പ്രേരണയാലാണോ ഗൂഢാലോചനയുണ്ടോ എന്നൊക്കെ അറിയാനായാണ് പോലീസ് രാഹുൽ ഈശ്വറിനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. വൈകിട്ട് 5 മണിയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ ഈശ്വറിനെ ഹാജരാക്കും.

ALSO READ: ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക് ; വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അതിജീവിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ ഐടി ആക്ട് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളും ചേർത്താണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. രാഹുൽ ഈശ്വറിനെതിരായ കേസിൽ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് മുന്നോട്ടുപോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News