രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും; മുൻ‌കൂർ ജാമ്യത്തെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ

rahul mamkoottathil

പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും കോടതിയിൽ വാദം തുടരും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യാനുസരണം അടച്ചിട്ട കോടതി മുറിയിൽ ആണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു.

രാഹുൽ പീഡിപ്പിച്ചതിന്റെയും ഗർഭഛിദ്രം നടത്തിയതിന്റെയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് രാഷ്ട്രീ പ്രേരിതമെന്ന നിലപാടിൽ തന്നെയാണ് പ്രതിഭാഗം ഉള്ളത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്ന, തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വാദം പൂർത്തിയാക്കി വിധി പറയാനും സാധ്യതയുണ്ട്.

ALSO READ : പിഎം ശ്രീ: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ:’കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ഒരു എംപിയുടെ കടമ’; ഡോ. ജോൺ ബ്രിട്ടാസ് എം പി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളിൽ വിശദമായ പരിശോധന വേണമെന്ന് ഇന്നലെ കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഇരുഭാഗവും നൽകിയ രേഖകൾ പരിശോധിക്കും. എന്നാൽ വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാൽ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News