റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്; പുതിയ കരാറിൽ ഒപ്പുവച്ചേക്കുമെന്ന് സൂചന

Russian President Vladimir Putin To Visit India

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിന്റെ ഇന്ത്യ സന്ദർശനം. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുടിന്റെ സന്ദർശനം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിനെ തുടർന്ന് ഇന്ത്യയ്ക്ക് മേൽ അമേരിക്ക അമിത ചുങ്കം ചുമഴ്ത്തിയിരുന്നു . ഇതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തി പെട്ടിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. പുടിൻ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ചയും ഉണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ALSO READ : “കേസെടുത്ത പശ്ചാത്തലത്തിൽ രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം”: ആനി രാജ

സന്ദർശനത്തോട് അനുബന്ധിച്ച് പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ-റഷ്യ ബന്ധത്തിൽ പുതിയ അധ്യായങ്ങൾ തുറക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News