
ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ.തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ് പ്രധാന ആക്ഷേപം. ആചാര ലംഘനത്തിന് എതിരെ തന്ത്രി യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും കട്ടിളപ്പാളി കൊണ്ടു പോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോർട്ടിൽ പരാമർശം.
ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് താന്ത്രിക വിധികൾ പാലിക്കാതെ. ദേവൻ്റെ അനുജ്ഞ വാങ്ങിയില്ല,ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ല, പാളികൾ കൊണ്ടു പോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകി തുടങ്ങിവയാണ് അറസ്റ്റ് റിപ്പോർട്ടിലെ മറ്റു പരാമർശങ്ങൾ.
ALSO READ : ശബരിമല സ്വർണ മോഷണക്കസ്; കണ്ഠര് രാജീവരുടെ ബന്ധത്തിൽ നിർണായക കണ്ടെത്തലുകൾ
ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

