
ശബരിമല സ്വർണ മോഷണ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ രണ്ട് ജാമ്യാപേക്ഷകളിലും കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും.
നിലവിൽ താൻ അബോധാവസ്ഥയിലാണെന്നും ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ശങ്കർദാസ് കോടതിയെ സമീപിച്ചത്. ഇതിൻ്റെ തെളിവായി ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
ALSO READ : തെളിവെടുപ്പിൽ മുറിയെടുത്തെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; മറ്റ് ചോദ്യങ്ങളോട് മൗനം
ശങ്കർദാസിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോടതി നേരത്തെ കൂടുതൽ റിപ്പോർട്ടുകൾ ആവശ്യപ്പെടുകയും, ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിർദേശം നൽകുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

