ശബരിമല സ്വർണ മോഷണം: കുറ്റവാളികളെ സംരക്ഷിക്കില്ല, അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തു വരട്ടെ: ടി.പി. രാമകൃഷ്ണൻ

tp-ramakrishnan- ldf

ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശബരിമല വിഷയത്തിൽ ഓരോ ഘട്ടത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയതാണെന്നും, നഷ്ടപ്പെട്ട സ്വർണം പൂർണ്ണമായും തിരിച്ചുപിടിക്കണമെന്നാണ് ഇടത് മുന്നണിയുടെ നിലപാടമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കേസിലെ നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. “ഞങ്ങളുടെ കൈകൾ ശുദ്ധമാണ്. ഇടതുപക്ഷം വിശ്വാസികൾക്ക് എതിരാണെന്ന് സ്ഥാപിക്കാൻ ചിലർ സംഘടിതമായ പ്രചരണങ്ങൾ നടത്തുകയാണ്. എന്നാൽ ഈ കേസിൽ കുറ്റവാളികൾ ആരായാലും ഒരാൾ പോലും രക്ഷപ്പെടാൻ പാടില്ല. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കും,” ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

ALSO READ : ‘എൽഡിഎഫിൻ്റെ അടിത്തറ ഭദ്രമാണ്; വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ വിജയം കൈവരിക്കാനാകും’: ടിപി രാമകൃഷ്ണൻ

കേസുമായി ബന്ധപ്പെട്ട് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ച വിശദാംശങ്ങൾ പുറത്തുവരേണ്ടതുണ്ട്. അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തിയതുകൊണ്ടാകാം അറസ്റ്റ് നടന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കനത്ത സുരക്ഷയുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വസതിയിൽ എത്തിയതിനെ ടി.പി. രാമകൃഷ്ണൻ ചോദ്യം ചെയ്തു.”സ്വന്തം പാർട്ടിക്കാർക്ക് പോലും കാണാൻ പ്രയാസമുള്ള ആ നേതാവിന്റെ വസതിയിൽ പ്രതി എങ്ങനെയെത്തി? ഇതിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷേ, പ്രതിയെ അവിടെ എത്തിച്ചത് ആരാണെന്നത് ഗൗരവകരമായ കാര്യമാണ്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്,” അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News