‘ശബരിമലയിൽ തീർത്ഥാടകരുടെ വരവിലും വരുമാനത്തിലും വൻ വർദ്ധവ്’ : മന്ത്രി വി.എൻ. വാസവൻ

SABARIMALA UPDATES V N VASAVAN

ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിലും ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടായതായി സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ.

സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയതാണ് ഇത്തവണത്തെ തീർത്ഥാടന കാലം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ : ഹരിയാനയിൽ ‘ഹരിജൻ’, ‘ഗിരിജൻ’ വാക്കുകൾക്ക് വിലക്ക്; ഇനി മുതൽ പട്ടികജാതി-പട്ടികവർഗം എന്ന് രേഖപ്പെടുത്തണം

ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം ഉറപ്പാക്കാനും സാധിച്ചത്.കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെയും ഇന്നുമായി തീർത്ഥാടകരുടെ സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News