
ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ അയ്യപ്പസന്നിധിയിലെത്തുന്നുണ്ട്.
18ാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ അദ്ദേഹത്തെ താങ്ങിയെടുത്ത് പടി കയറ്റുകയായിരുന്നു. 18ാം പടിക്ക് മുകളിലെത്തിയ അദ്ദേഹത്തെ NDRF സേനാംഗങ്ങൾ ശ്രീകോവിലിന് മുന്നിൽ എത്തിച്ചു. ശാരീരിക അവശതകൾക്കിടയിലും, അടുത്ത മണ്ഡലകാലത്തും ദർശനപുണ്യം സാധ്യമാകണമെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നാണ് അദ്ദേഹം ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ പറഞ്ഞത്.
ശബരിമലയിൽ നിന്നും വരുന്ന മനം നിറയ്ക്കുന്ന വാർത്തകൾ ഏറെയാണ് . ഇന്നലെ കുഞ്ഞിന്റെ മുടി കെട്ടി കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലായിരുന്നു. കുട്ടിയുടെ മുടി കെട്ടി കൊടുക്കുമോ എന്ന പിതാവിന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് മുടി കെട്ടി കൊടുക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് ഇന്നലെ ആളുകളുടെ മനം നിറച്ചത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


