
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ വേണമെന്ന ഇഡി ആവശ്യം വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇഡിക്ക് പുതിയ അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.
രേഖകള്‍ നല്‍കാനാവില്ലെന്ന റാന്നി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
ALSO READ : “എടാ ഹെൽത്തി കുട്ടാ” കേരള ടൂറിസത്തിന്റെ പോസ്റ്റിനു കമന്റുമായി നെറ്റ്ഫ്ലിക്സ്
ഒക്ടോബർ ആറിനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഒക്ടോബർ ആറിനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. രണ്ട് ഇടക്കാല റിപ്പോർട്ടുകൾ ഇതിനകം സംഘം കോടതിയിൽ സമർമിപ്പിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ആറു പേർക്കും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

