സവർക്കർ മാത്രമല്ല, ഭാര്യയും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി!

സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുമഹാസഭ നേതാവ് വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയതും പാദസേവ ചെയ്തതുമൊക്കെ ഇന്നും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ആൻഡമാനിലെ ജയിലിൽ ഏകാംഗ തടവുകാരനായിരുന്ന സവർക്കർ ജയിൽ മോചിതനാകാൻ വേണ്ടിയാണ് മാപ്പെഴുതി നൽകിയത്. ഇപ്പോഴിതാ, സവർക്കർ മാത്രമല്ല, അയാൾക്കുവേണ്ടി ഭാര്യ യമുനാ ഭായിയും മാപ്പെഴുതി നൽകിയിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

നാഷണൽ ആർക്കൈവ്സിൽ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്‍റെ ഫയലിൽ യമുനയുടെ എട്ട് പേജ് വരുന്ന മാപ്പപേക്ഷയുണ്ട്. അക്കാലത്ത് ഒട്ടനവധി സ്വാതന്ത്ര്യസമരപോരാളികൾ ഏകാന്ത തടവിൽ ആൻഡമാനിലെ ജയിലിൽ കഴിയുമ്പോഴാണ് ജയിൽ മോചനത്തിനായി സവർക്കറും ഭാര്യയും ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതി നൽകിയത്.

സാമ്രാജ്യത്വത്തെ സേവിക്കാൻ സവർക്കറും സഹോദരനും തയ്യാറായിരുന്നുവെന്നാണ് വൈസ്രോയിക്ക് എഴുതിയ കത്തിൽ യമുനാഭായ് വ്യക്തമാക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, സവർക്കറുടെയും സഹോദരന്‍റെയും അഭിപ്രായങ്ങൾ 1917 മുതൽമാറിയതായി യമുനാ ഭായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദേശാഭിമാനി വാരികയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീകുമാർ ശേഖർ എഴുതുന്ന രേഖാമൂലം എന്ന പംക്തിയിൽ യമുനാഭായിയുടെ കത്തിന്‍റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1921 ഏപ്രിൽ 18നാണ് വി ഡി സവർക്കറെയും സഹോദരൻ ജി ഡി സവർക്കറെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യമുനാഭായ് വൈസ്രോയിക്ക് കത്തെഴുതിയത്. റഫസ് ഡാനിയൽ ഐസക്ക് വൈസ്രോയിയായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ കത്ത് അടിച്ചിരിക്കുന്നത്. വൈസ്രോയിയുടെ മഹാമനസ്ക്കതയെ യമുനാഭായ് അയച്ച കത്തിൽ സ്തുതിക്കുന്നുണ്ട്. തന്‍റെ ഭർത്താവും സഹോദരനും ഉൾപ്പടെയുള്ള പ്രതികൾ അമിതാവേശംകൊണ്ട് വഴിതെറ്റിയതാണെന്നും മാപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ കത്ത് അയയ്ക്കുന്നതിന് മുമ്പ് സവർക്കർ ആറ് ദയാഹർജികൾ നൽകുകയും ചെയ്തിരുന്നു.

Also read : കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇനി മറ്റൊന്ന് കൂടിയുണ്ട്, യമുനാഭായിയുടെ കത്ത് തയ്യാറാക്കി നൽകിയത്, സവർക്കറുടെ ഉറ്റ സുഹൃത്തും ബോംബെ പ്രവിശ്യയിൽ ധനമന്ത്രിയുമായിരുന്ന ബാരിസ്റ്റർ ജംമ്നാദാസ് മേഹ്ത്തയായിരുന്നുവെന്ന് കത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഇതേ ജംമ്ന മേഹ്ത്ത തന്നെയാണ് ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സേയ്ക്ക് കോടതിയിൽ വിചാരണഘട്ടത്തിൽ നടത്തിയ പ്രസ്താവന തയ്യാറാക്കി നൽകിയതെന്നും പിന്നീട് വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News