ഇപ്പൊ കടിച്ചേനെ…നായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ശ്രേയസ് അയ്യർ

Shreyas Iyer escapes another injury, nearly bitten by pet dog ahead of ODI series

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തിയ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം വഡോദര വിമാനത്താവളത്തിൽ അരങ്ങേറിയത്. പരിക്ക് മാറി നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് കരുത്തുറ്റ തിരിച്ചുവരവ് നടത്തിയ ഏക ദിന ക്യാപ്റ്റൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ആരാധകന്റെ വളർത്തുനായയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വഡോദര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓട്ടോഗ്രാഫ് വാങ്ങാനായി എത്തിയ ആരാധികയുടെ കൈയിലിരുന്ന നായയെ ഒന്ന് തലോടാൻ ശ്രമിച്ചപ്പോഴാണ് ശ്രേയസ് അയ്യറുടെ കൈ കടിച്ചുപറിക്കാനെന്ന വണ്ണം നായ പെട്ടെന്ന് വാ തുറന്നത്. മിന്നൽ വേഗത്തിൽ കൈ പിൻവലിച്ചതിനാൽ താരം വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ALSO READ : സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി ശുഭ്മൻ ഗിൽ

ശസ്ത്രക്രിയയെത്തുടർന്ന് ആറ് കിലോയോളം ഭാരം കുറയുകയും കഠിനമായ വേദന അനുഭവിക്കുകയും ചെയ്ത താരം മാസങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ഇപ്പോൾ ഫിറ്റ്‌നസ് വീണ്ടെടുത്തത്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് തന്റെ ഫോം തെളിയിച്ച അയ്യർ, ഞായറാഴ്ച ന്യൂസിലൻഡിനെതിരെ ഇറങ്ങാനിരിക്കെയാണ് ഈ ദുരനുഭവം ഉണ്ടായത്.

നായയുടെ കടിയേറ്റിരുന്നെങ്കിൽ ഒരുപക്ഷേ താരത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് തന്നെ അവതാളത്തിലാകുമായിരുന്നു. “പരിക്കിൽ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെട്ട് വന്നതേയുള്ളൂ, ഞങ്ങളുടെ സാർപഞ്ച് സാബിനെ (ശ്രേയസ്) എങ്ങനെയെങ്കിലും ഒന്ന് സംരക്ഷിക്കണേ” എന്നാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആശങ്കയോടെ കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News