
നാദാപുരം അരൂരിൽ തെരുവ് നായകളുടെ അക്രമണത്തിൽ നിന്നും പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക്. പെൺകുട്ടി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് തെരുവ് നായ ആക്രമിക്കാൻ എത്തിയത്.
പ്രാണരക്ഷാർത്ഥം പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. അരൂരിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇത് ആദ്യ സംഭവമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ALSO READ : തിരുവല്ലയില്‍ വീട്ടമ്മയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ദിവസങ്ങൾക്ക് മുമ്പ് അരൂർ കോട്ട് മുക്കിൽ വച്ച് കരാട്ടെ പരിശീലന ക്ലാസിലേക്ക് പോകുകയായിരുന്ന മറ്റൊരു കുട്ടിയെയും പട്ടിക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് നായകളെ ഓടിച്ചുവിട്ടതോടെയാണ് വലിയ അപകടം ഒഴിവായത്.
അരൂർ മേഖലയിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പുറമെ, കാട്ടുപന്നികളുടെ അതിക്രമവും പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളിൽ കാട്ടുപന്നികൾ വീടുകളുടെ സമീപത്തേക്കും കൃഷിയിടങ്ങളിലേക്കും എത്തുന്നത് പതിവായതോടെ ജനങ്ങൾ ആശങ്കയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

