കൊടും തണുപ്പിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ; സംരക്ഷകരായി തെരുവ് നായകൾ

Stray-dogs-become-guardians

നാടെങ്ങും തെരുവ് നായയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുമ്പോൾ തെരുവ് നായകൾ സംരക്ഷക്കാരായി തീർന്ന വാർത്തയാണ്
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്ന് പുറത്തു വരുന്നത്. ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ അജ്ഞാതർ റോഡിൽ ഉപേക്ഷിച്ചപ്പോൾ നാലുകാലുള്ള ഇവർ കുഞ്ഞിന്റെ സംരക്ഷകരായി തീർന്നു.

മനുഷ്യത്വം മരവിക്കുന്ന പ്രവർത്തികൾ മനുഷ്യരിൽ നിന്നുണ്ടായപ്പോഴും ഇവർ കാണിച്ച സ്നേഹം മനുഷ്യത്തിന്റെ നിർവചനത്തെ പോലും മാറ്റി ചിന്തിപ്പിക്കുന്നതാണ്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ പ്രദേശ വാസിയാ സ്ത്രീ സുക്ള മൊണ്ടൽ എത്തിയ ശേഷം മാത്രമാണ് തെരുവ് നായകൾ കുഞ്ഞിനടുത്തുനിന്നും മാറിയത്.

ALSO READ : രാഹുലിന് വൻ തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

രാവിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കിണിനെ എടുത്ത് തന്റെ ദുപ്പട്ടയിൽ എടുക്കുന്നത് വരെ നായകൾ ചുറ്റും നിന്നുവെന്നാണ് സുക്ള മൊണ്ടൽ വിശദമാക്കുന്നത്. കുഞ്ഞിനെ ആദ്യം മഹേഷ് ഗഞ്ച് ആശുപത്രിയിലും പിന്നീട് കൃഷ്ണനഗർ സാദർ ആശുപത്രിയിലേക്കും എത്തിച്ചു. കുഞ്ഞിന്റെ ശരീരത്ത് പരിക്കുകൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ നബാദ്വിപ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News