
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളോട് സംവദിക്കാൻ വേണ്ടി സുരേഷ് ഗോപി സംഘടിപ്പിച്ച കല്ലുങ്ക് സംവാദത്തിനിടെ സാധാരണക്കാരനോട് അദ്ദേഹം പെരുമാറിയ രീതി ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഒരു സാധാരണ മനുഷ്യനോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടായതെന്ന് ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.സുരേഷ് ഗോപി എപ്പോഴും പ്രജകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ചതുർവർണ്യ വ്യവസ്ഥയുടെ തികട്ടലാണ് അദ്ദേഹത്തിന്റേത്. ബ്രാഹ്മണ്യ വ്യവസ്ഥയിലാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ : 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ജനുവരി 30 മുതല്‍; രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും
പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുകൾ സവർണ്ണർ ഭരിച്ചാൽ മാത്രമേ വികസനം ഉണ്ടാകൂ എന്ന വാദമാണ് സുരേഷ് ഗോപിക്കുള്ളത് എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തിനിടയില്‍ നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്‍ എന്ന വയോധികനെയാണ് നിവേദനം നിരസിച്ച് കൊണ്ട് സുരേഷ് ഗോപി അപമാനിച്ചത്. തുടർന്ന് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയും, ഇന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

