മാരകായുധം ഉപയോ​ഗിച്ച് ആക്രമണം ; കുന്നിക്കോടിനെ നടുക്കിയ കൊലപാതകശ്രമത്തിലെ പ്രതി പിടിയിൽ

accused in police custody

മാരകായുധങ്ങൾ ഉപയോ​ഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വിളക്കുടി ധർമ്മപുരി ആലിയാട്ട് മേലതിൽ വീട്ടിൽ നൗഷാദിന്റെ മകൻ സനൂപ് എന്നറിയപ്പെടുന്ന സനോജിനെ (36) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണ് സനോജ്.

യുവാവുമായി മുൻപ് ഉണ്ടായ തർക്കമാണ് പ്രതിയെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ വീടിന് സമീപത്തുള്ള വിളക്കുടി വില്ലേജിൽ പാപ്പാരംകോട് റോഡിൽ കൂടി വീട്ടിലേക്ക് നടന്നുപോയ യുവാവിനെ പ്രതി കൈയ്യിൽ കരുതിയിരുന്ന മരകായുധമുപയോഗിച് തലക്കടിച്ച് പരുക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. നിലവിൽ യുവാവ് ചികിത്സയിലാണ്.

Also read : കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ മുന്നോട്ട് വച്ച് സിഐടിയു അഖിലേന്ത്യാ സമ്മേളനം

കുന്നിക്കോട് എസ് ഐ മാരായ സാബു, ഷാനവാസ്, സന്തോഷ് എസ് സി പി ഓ മാരായ ബിനു, ഷമീർ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സനോജിനെ റിമാൻഡ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News