കേരള സർവ്വകലാശാല രജിസ്ട്രാറാറുടെ പൂർണ്ണ ചുമതല ഡോ.സാംസോളമന് നല്കാൻ സിൻഡിക്കേറ്റ് തീരുമാനം

KERA;LA UNIVERSITY

രജിസ്ട്രാറാറുടെ പൂർണ്ണ ചുമതല കാര്യവട്ടം കാമ്പസ് ഒപ്‌റ്റോഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ.സാംസോളമന് നല്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സിൻഡിക്കേറ്റിനെ മറികടന്ന് നിലവിലെ രജിസ്ട്രാർ ചുമതലക്കാരിയായ രശ്മി നടത്തിയ പ്രവർത്തനങ്ങളിൽ ശക്തമായ എതിർപ്പുയർന്നതിനെ തുടർന്നാണ് മാറ്റത്തിന് തീരുമാനിച്ചത്.

ഓറിയൻ്റൽ ഫാക്കൽറ്റി ഡീനിൻ്റെ ഭാഗത്തുനിന്ന് വിപിൻവിജയൻ്റെ പി.എച്ച്.ഡി ഓപ്പൺഡിഫൻസിൽ സംഭവിച്ച ഗുരുതരവീഴ്ചയും സിൻഡിക്കേറ്റിൽ ചർച്ചയായി. സർവ്വകലാശാല നിശ്ചയിച്ച എക്സാമിനർമാരുടേയും വി.സി നിശ്ചയിച്ച ചെയർമാൻ്റെയും നിർദ്ദേശങ്ങൾ പരിശോധിച്ച് പി.എച്ച്.ഡി നൽകുന്ന കാര്യത്തിൽ അടിയന്തിര നടപടികൾ വി.സി നേരിട്ട് സ്വീകരിക്കണമെന്ന് സിൻഡിക്കേറ്റ് ഏകകണ്ഠന തീരുമാനിച്ചു.

ALSO READ : “വി സി നിയമന തർക്കം സമവായത്തിൽ തീരണം എന്നതാണ് സർക്കാർ നിലപാട്”; മുഖ്യമന്ത്രി

പരീക്ഷ വാല്യുവേഷൻ സ്ക്രൂട്ടിണിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും, നടപടി ശുപാർശ ചെയ്യാനും സിൻഡിക്കേറ്റിൻ്റെ
മൂന്നംഗസമിതിയേയും നിശ്ചയിച്ചു.TBGRI അയോഗ്യനാക്കിയ ബിജെപി സിൻഡിക്കേറ്റ് അംഗം വിനോദ് TG നായർ യോഗത്തിൽ പങ്കെടുത്തില്ല.

ENGLISH SUMMARY : Syndicate decides to give full charge of Kerala University Registrar to Dr. Sam Solomon

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News