“മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു”; ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കെബി ഗണേഷ് കുമാർ

ACTOR SREENIVASAN DEATH

മലയാളത്തിലെ പ്രമുഖ നടൻ ശ്രീനീവാസന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. താനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു, ലോകത്തിന്റെ ഏത് കോണിൽ മലയാളികൾ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓർക്കാതെ കടന്ന് പോകില്ല എന്ന് അദ്ദേഹം പറഞ്ഞു

“ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ” തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന എത്ര എത്ര ഡയലോഗുകൾ.ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മൾക്ക് കിട്ടില്ല.

ALSO MORE : മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു; ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികൾ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്.തീരാ നഷ്ട്ടമാണ്, ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ല എന്നാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അദ്ദേഹം പ്രതികരിച്ചത്.

മലയാളി മനസുകളിൽ എന്നും ഓർത്തു വയ്ക്കാനായി ഒരുപിടി നല്ല കഥാപാത്രങ്ങൾ നൽകിയ ശേഷമുള്ള താരത്തിന്റെ വിയോഗത്തിൽ ഞെട്ടലിലാണ് എല്ലാവരും. ഇരുനൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News