“വി സി നിയമന തർക്കം സമവായത്തിൽ തീരണം എന്നതാണ് സർക്കാർ നിലപാട്”; മുഖ്യമന്ത്രി

CM

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ഗവർണറുടെ അനാവശ്യ പിടിവാശികളെ തടയിട്ട്, സർവകലാശാലകളിൽ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ . വി.സി നിയമനത്തിൽ സുപ്രീം കോടതി നിർദ്ദേശിച്ച സമവായ വഴിയിലൂടെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഗവർണർ നേരിട്ട് വിളിച്ച് ചർച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ അനിശ്ചിതത്വം നീക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തത്.

വി സി നിയമനത്തിൽ സുപ്രീം കോടതി വരെ പോവേണ്ടി വന്നു, സമവായത്തിൽ തീരണം എന്നതാണ് സർക്കാർ നിലപാട്. സുപ്രീം കോടതിയാണ് മുഖ്യമന്ത്രി പാനൽ നൽകണമെന്ന് ആവശ്യപ്പെട്ടത്, അതിൽനിന്ന് ഒരാളെ ഗവർണർ നിയമിക്കണം എന്നാണ് സുപ്രീംകോടതി പറഞ്ഞത് ഗവർണർക്ക് അതിൽ പ്രകാരം താൻ പേരുകൾ കൈമാറി. ഗവർണർ അതിൽ തീരുമാനമെടുത്തില്ല പകരം സുപ്രീം കോടതിയിൽ മറ്റുചില പേരുകൾ പറഞ്ഞു, അതിനെ ഞങ്ങൾ എതിർത്തു. സുപ്രീംകോടതിയാണ് തുടർന്ന് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ സമവായത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ALSO READ : നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ്; മന്ത്രിസഭായോഗത്തിൽ തീരുമാനമായി

ഇതേ തുടർന്നാണ് മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ കണ്ടത്. ചർച്ചയിൽ സമവായയത്തിൽ എത്തിയില്ല. ഒരു ദിവസം രാവിലെ രണ്ട് തവണ ഗവർണർ എന്നെ വിളിച്ചു, ഞാൻ തിരിച്ചു വിളിച്ചു നിങ്ങളുമായി എനിക്ക് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു അങ്ങനെയാണ് ഗവർണറെ കണ്ടത്. കണ്ടപ്പോൾ സമവായ നിർദ്ദേശം മുന്നോട്ടുവച്ചു നേരത്തെയുള്ള നിലപാടിൽ നിന്ന് സമവായ നിലപാടിലേക്ക് അദ്ദേഹം വന്നു.

യൂണിവേഴ്സിറ്റിയെ ഒരു സംഘർഷം ഇടമായി കാണാൻ ആഗ്രഹിക്കാത്ത നിരവധി പേരുണ്ട് . യൂണിവേഴ്സിറ്റികളിൽ കുറച്ചുകാലമായി സംഘർഷം തുടരുന്നു. ഒരു ശാന്തമായ അന്തരീക്ഷം കൊണ്ടുവരാൻ സാധിക്കുമെങ്കിൽ അതല്ലേ നല്ലത് എന്നാണ് ചിന്തിച്ചത്. AGയുമായി ആലോചിച്ചു പറയാം എന്നാണ് ഞാൻ മറുപടി പറഞ്ഞത്
A Gയുമായി ചർച്ച ചെയ്തു അതിനുശേഷം ആണ് തുടർനടപടി സ്വീകരിക്കാം എന്ന് പറഞ്ഞത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News