
സത്യപ്രതിജ്ഞ ചടങ്ങിൽ ഭാര്യയ്ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തത് ഭർത്താവ്. വർക്കല ഇടവ ഗ്രാമ പഞ്ചായത്ത് സത്യ പ്രതിജ്ഞ ഹാളാണ് ഈ അപൂർവ നിമിഷത്തിനു സാക്ഷിയായത്.
ഇടവ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് വിജയിച്ച സി പി എം സ്ഥാനാർഥി ശ്രീദേവിക്കാണ് ഭർത്താവ് പി സി ബാബു സത്യ വാചകം ചൊല്ലിക്കൊടുത്തത്. ഇടവ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും സി പി എം സ്ഥാനാർഥിയായി വിജയിച്ച ആളാണ് പി സി ബാബു .
ALSO READ : “അമ്മയാണോ എന്ന് ചോദിച്ചവരോട്, അതെ അമ്മ തന്നെയാണ്” ; വൈകാരിക കുറിപ്പുമായി എസ് എഫ് ഐ നേതാവ് അനുശ്രീ
മുതിർന്ന അംഗമെന്ന നിലയിൽ ബാബുവാണ് പഞ്ചായത്തിലെ മറ്റ് പതിനേഴ് അംഗങ്ങൾക്കും സത്യ വാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിന് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് എത്തിയത്. 2005 – ലും, 2015 ലും ബാബു പഞ്ചായത്ത് അംഗമായിരുന്നു.
ENGLISH SUMMARY : The husband administered the oath to his wife during the oath-taking ceremony.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

