ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു; നാല് ദിവസത്തിനിടെ ദർശനം നടത്തിയത് നാലര ലക്ഷത്തിനടുത്ത് തീർത്ഥാടകർ

The number of devotees in Sabarimala is increasing; nearly 4.5 lakh pilgrims visited in four days

മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതിന് ശേഷമുള്ള ആദ്യ നാല് ദിവസങ്ങളിൽ മാത്രം 4,34,664 പേരാണ് ദർശനം നടത്തിയത്.

ഈ മകരവിളക്ക് സീസണിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു; ഒരു ലക്ഷത്തിലധികം (1,00,859) പേരാണ് ഇന്നലെ ദർശനം നടത്തിയത് .

ALSO READ : സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ ഭയക്കുന്നു; വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി തെമ്മാടിത്തരം: മുഖ്യമന്ത്രി

ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 67,172 പേർ ദർശനം നടത്തിക്കഴിഞ്ഞു. സന്നിധാനത്ത് മണിക്കൂറിൽ ശരാശരി 4,000 തീർത്ഥാടകർ എന്ന നിലയിലാണ് ദർശനം പുരോഗമിക്കുന്നത്.

ALSO READ : നെല്ല് സംഭരണത്തിന് സഹകരണ മേഖലയുടെ കൈത്താങ്ങ്; കോട്ടയത്തും പാലക്കാടും പുതിയ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’: മന്ത്രി വി.എൻ. വാസവൻ

വരും ദിവസങ്ങളിൽ തിരക്ക് ഇനിയും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിൽ ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡും പൊലീസും ഒരുക്കിയിരിക്കുന്നത്. ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക് ദർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News