പെരുമ്പാവൂരിൽ കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ മോഷണക്കേസ് പ്രതിയുടെ ശ്രമം

Perumbavoor Court Escape Attempt

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച മോഷണക്കേസ് പ്രതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. അസം സ്വദേശിയായ മഫിസുൽ ഇസ്ലാമാണ് പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ രണ്ടാം നിലയിൽ നിന്ന് ചാടിയത്. സാഹസികമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പോലീസ് ഉടനടി പിന്തുടർന്ന് പിടികൂടി.

പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സിനിമാ സ്റ്റൈൽ നാടകം അരങ്ങേറിയത്. കോടതി നടപടികൾക്കായി കാത്തുനിൽക്കുന്നതിനിടെ പ്രതി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസുകാരുടെ കാവലിൽ ശുചിമുറിയിൽ കയറിയ ഇയാൾ, അവിടെയുണ്ടായിരുന്ന വെൻ്റിലേറ്റർ ഹോളിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

ALSO READ : പങ്കാളിയായ യുവാവ് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം ക്രൂരമായി പൊള്ളിച്ചതായി യുവതിയുടെ പരാതി

കോടതി കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണ് പ്രതി താഴേക്ക് ചാടിയത്. വീഴ്ചയുടെ ആഘാതത്തിൽ വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിസരത്തുണ്ടായിരുന്ന പോലീസുകാർ സമയോചിതമായി ഇടപെട്ട് ഇയാളെ പിടികൂടി. പ്രതിയെ പിന്നീട് വീണ്ടും കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News